തോപ്പില്‍ ഭാസി നാടക പഠന കേന്ദ്രത്തിന്റെ ഇത്തവണത്തെ പ്രതിഭാ പുരസ്‌കാരം ജഗതി ശ്രീകുമാറിന്

തോപ്പില്‍ ഭാസി നാടകപഠന കേന്ദ്രത്തിന്റെ ഇത്തവണത്തെ പ്രതിഭാ പുരസ്‌കാരം നടന്‍ ജഗതി ശ്രീകുമാറിനു സമര്‍പ്പിച്ചു. തിരുവനന്തപുരം വിജെടി ഹാളില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര താരം മധു പുരസ്‌കാരം ഔപചാരികമായി സമ്മാനിച്ചു. ജഗതിക്കു വേണ്ടി മകന്‍ രാജ്കുമാര്‍ പ്രശംസാപത്രവും കാഷ് അവാര്‍ഡും ഏറ്റുവാങ്ങി. ജഗതി ശ്രീകുമാറിന് പ്രതിഭാ പുരസ്‌കാരം സംഘാടകര്‍ അദ്ദേഹത്തിന്റെ വസതിയില്‍ എത്തി നേരത്തെ സമര്‍പ്പിച്ചിരുന്നു.
അഭിനയ ലോകത്ത് തോപ്പില്‍ ഭാസിയുടെ വിയോഗവും ജഗതി ശ്രീകുമാറിന്റെ അസാന്നിധ്യവും തീരാനഷ്ടമാണെന്നു ചടങ്ങ് ഉദ്ഘാടനം ചെയ്ത ചലച്ചിത്ര താരം മധു പറഞ്ഞു. തോപ്പില്‍ ഭാസി നാടക പഠന കേന്ദ്രം വൈസ് ചെയര്‍മാന്‍ എസ്.ആര്‍.കെ. പിള്ള അധ്യക്ഷത വഹിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















