തുലാവർഷം ചതിച്ചു മഴ പാറ്റേൺ മാറി...! വീട് വിട്ടിറങ്ങാൻ ജനങ്ങൾക്ക് നിർദ്ദേശം..! ഭീകരമായി ന്യൂനമർദ്ദം

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്കാണ് സാധ്യത. അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് എന്നും ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് മീൻ പിടുത്തത്തിന് വിലക്ക് തുടരുകയാണ്. തെക്ക് കിഴക്കൻ അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. തെക്കൻ കർണാടകയ്ക്ക് മുകളിലും ന്യൂനമർദ്ദമുണ്ട്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദവും അടുത്ത മണിക്കൂറുകളിൽ രൂപപ്പെട്ടേക്കും. ഇതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്.
കേരളത്തിൽ തുലാവർഷമെന്നറിയപ്പെടുന്ന വടക്കുകിഴക്കൻ കാലവർഷത്തിൽ മഴ പെയ്യുന്ന രീതി ഇക്കുറി ഇതുവരെ പതിവ് രീതിയിലിലല്ലെന്ന് വിദഗ്ധർ. സാധാരണ ഉച്ചക്ക് ശേഷം ഇടിയോട് കൂടിയുണ്ടാകുന്ന തുലാവർഷം ഇത്തവണ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കാലവർഷം കണക്കെ പെയ്യുകയാണ്. വടക്കൻ ജില്ലകളിലും മധ്യ ജില്ലകളിലുമാണ് മഴ തകർത്തുപെയ്യുന്നത്. ഇടുക്കിയിലും കോഴിക്കോടും മലപ്പുറത്തും മഴ കനത്ത നാശനഷ്ടം വരുത്തുകയും ചെയ്തു. അറബികടലിലെ ന്യൂനമർദ്ദമാണ് മഴയുടെ പാറ്റേണിലെ വ്യതിയാനത്തിന് കാരണമെന്നാണ് വിദഗ്ധർ പറയുന്നത്. നിലവിൽ ലഭിച്ചു കൊണ്ടിരിക്കുന്ന പടിഞ്ഞാറാൻ മഴ വരും ദിവസങ്ങളിലും തുടരും.
അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും തീവ്ര ന്യൂനമർദ്ദം രൂപപ്പെടുന്നു സാഹചര്യമാണ് കേരളത്തിലെ മഴ ഭീഷണി ശക്തമാക്കുന്നത്. അടുത്ത 24 മണിക്കൂറിൽ അറബിക്കടലിലെ തീവ്രന്യൂനമർദ്ദവും ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദവും നിർണായകമാണ്. ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത ദിവസങ്ങളിലും ശക്തമായ മഴക്കുള്ള സാധ്യതയാണുള്ളത്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ അതിശക്ത മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തുലാവർഷം ഔദ്യോഗികമായി ആരംഭിച്ചു ഒരാഴ്ച പിന്നിട്ടപ്പോൾ കാലാവസ്ഥ വകുപ്പിന്റെ കണക്ക് പ്രകാരം സംസ്ഥാനത് 37 % അധിക മഴ ലഭിച്ചു.
കൂടുതൽ തൃശൂർ, കോട്ടയം, എറണാകുളം ജില്ലകളിലാണ് മഴ കൂടുതൽ. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ സാധാരണ ഈ കാലയളവിൽ ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ ലഭിച്ചു.
മലപ്പുറം പോത്ത്കല്ലിൽ കാറ്റും മഴയും ശക്തം. വൈകിട്ട് വീശിയടിച്ച ചുഴലിക്കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി വീണു. വീടുകൾക്കും വാഹനങ്ങൾക്കും മുകളിലും മരങ്ങൾ വീണു. പ്രദേശത്ത് വാപക കൃഷിനാശമുണ്ടായി. എരുമമുണ്ട, പനങ്കയം, പുളപ്പാടം പ്രദേശങ്ങളിലാണ് നാശനഷ്ടമുണ്ടായത്. രാത്രി 8 മണി മുതൽ തുടങ്ങിയ ചുഴലിക്കാറ്റ് അര മണിക്കൂർ നീണ്ടുനിന്നു.
അതേ സമയം, പാലക്കാട് ശക്തമായ മഴയിൽ വീട് തകർന്നുവീണു. മണ്ണാർക്കാട് കോട്ടോപ്പാടം ചാട്ടക്കുണ്ട് കാഞ്ഞിരംകുന്നിൽ ടാപ്പിങ് തൊഴിലാളിയായ എടത്തൊടി സുരേന്ദ്രന്റെ വീട് തകർന്നു. വീടിനകത്ത് സുരേന്ദ്രനും ഭാര്യയും മക്കളും ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വീടിന്റെ മേൽകൂര പൂർണ്ണമായും നിലം പതിച്ചു. മേൽക്കൂരയോടൊപ്പം വീടിന്റെ പിൻവശത്തെ ചുമരും പുറത്തേക്ക് തകർന്ന് വീണതോടെ ഇവിടെ നിർത്തിയിട്ടിരുന്ന സുരേന്ദ്രന്റെ മോട്ടോർ സൈക്കിൾ പൂർണ്ണമായും തകർന്നു. മേൽക്കൂരയുടെ വീഴ്ചയുടെ ആഘാതത്തിൽ മറ്റു ചുമരുകൾക്കും കാര്യമായ വിള്ളൽ വീണതിനാൽ വീട് വാസയോഗ്യമല്ലാതായതായി സുരേന്ദ്രൻ പറഞ്ഞു. വീട്ടിലെ നിരവധി ഗൃഹോപകരണങ്ങളും മറ്റു വസ്തുക്കളും പൂർണ്ണമായും നശിച്ചു.
ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ല. വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. അപകടാവസ്ഥയിലുള്ള മരങ്ങൾ പൊതുവിടങ്ങളിൽ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക.
ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവയും കാറ്റിൽ വീഴാൻ സാധ്യതയുള്ളതിനാൽ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായ രീതിയിൽ ബലപ്പെടുത്തുകയോ അഴിച്ചു വയ്ക്കുകയോ ചെയ്യുക. കാറ്റും മഴയും ഉള്ളപ്പോൾ ഇതിൻറെ ചുവട്ടിലും സമീപത്തും നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ അരുത് . കാറ്റ് വീശി തുടങ്ങുമ്പോൾ തന്നെ ജനലുകളും വാതിലുകളും അടച്ചിടേണ്ടതാണ്. ജനലുകളുടെയും വാതിലുകളുടെയും സമീപത്ത് നിൽക്കാതിരിക്കുക. വീടിൻറെ ടെറസിലും നിൽക്കുന്നത് ഒഴിവാക്കുക. ഓല മേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ കെട്ടിടങ്ങളിൽ താമസിക്കുന്നവർ മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളിൽ അധികൃതർ ആവശ്യപ്പെടുന്ന മുറക്ക് സുരക്ഷിതമായ കെട്ടിടങ്ങളിലേയ്ക്ക് മാറിത്താമസിക്കേണ്ടതാണ് .
https://www.facebook.com/Malayalivartha
























