Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..


കേരളത്തിൽ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന 45 കിലോ തിമിംഗല ഛര്‍ദ്ദി (ആംബര്‍ഗ്രിസ്), വനംവകുപ്പും പൊലീസും ചേര്‍ന്ന് പിടികൂടി...അതും ആഭ്യന്തര മന്ത്രിയുടെ നാട്ടിൽ..പ്രതിക്കായി തിരച്ചിൽ..


ഉന്നത സ്ഥാനലബ്ധിയും കുടുംബത്തിൽ നിന്നും ഗുണാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർത്ത് മെസി


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..

ഷാഫിയുടെ കാലന്റെ ജാതകം തൂക്കി..! വീട് വളഞ്ഞ് യുദ്ധം..!ഗുണ്ടാ ഏമാനെ തീറ്റി പോറ്റിയത്ത് മുഖ്യൻ..!

24 OCTOBER 2025 11:42 AM IST
മലയാളി വാര്‍ത്ത

More Stories...

സ്വർണമാല മൃതദേഹത്തിൽ നിന്ന് മാറ്റാതെ സംസ്കാരം നടത്തി; കുറച്ച് ദിവസങ്ങൾക്ക് ശേഷം ചടങ്ങിന്റെ ഭാഗമായി ശ്മശാനത്തിലെത്തിയ ബന്ധുക്കൾ കണ്ടത് നടുക്കുന്ന കാഴ്ച; ബന്ധുക്കളുടെ 'ആ സംശയം', കള്ളനെ കല്ലറയ്ക്കരികിൽ നിന്ന് പിടികൂടി, പ്രതിയെ കണ്ടവർ ഞെട്ടി

പിറന്നാളാഘോഷത്തിന് മണിക്കൂറുകൾ മാത്രം; സൃഹൃത്തിനൊപ്പം ബി എം ഡബ്‌ള്യൂ കാറിൽ ചീറി പാഞ്ഞ് 24കാരി; പിന്നാലെ സംഭവിച്ചത് വൻ അപകടം; 2 പേർക്ക് ദാരുണാന്ത്യം

ടിപ്പർ ഓവർ സ്പീഡിലായിരുന്നു; എന്റെ കുട്ടിയേയും മറ്റൊരു കുട്ടിയേയും കൊണ്ട് ഞാൻ രക്ഷപ്പെട്ടു;കൊട്ടാരക്കര അപകടത്തെ കുറിച്ച് ദൃക്‌സാക്ഷി പറയുന്നത്

അമിതവേഗതയിലെത്തിയ മണ്ണ് കയറ്റിയ ടിപ്പർ ലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മറിഞ്ഞു; അപകടത്തിൽ 3 പേർക്ക് ദാരുണാന്ത്യം

'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

പേരാമ്പ്ര സംഘര്‍ഷത്തിനിടെ ഷാഫി പറമ്പിലിനെ മര്‍ദിച്ചെന്ന ആരോപണം നേരിടുന്ന ഇന്‍സ്‌പെക്ടര്‍ അഭിലാഷ് ഡേവിഡിനെ നേരത്തെ സര്‍വീസില്‍ നിന്നും പിരിച്ചുവിടാന്‍ നിര്‍ദേശമുണ്ടായിരുന്നു. എന്നിട്ടും ഇയാള്‍ എങ്ങനെ സര്‍വീസില്‍ തുടര്‍ന്നു എന്ന ചോദ്യമാണ് ഇന്നലെ മുതല്‍ ഉയര്‍ന്നത്. കാക്കിക്കുള്ളിലെ സിപിഎമ്മിന്റെ സഖാവായി അറിയപ്പെടുന്ന അഭിലാഷിന് വേണ്ടി ആഭ്യന്തര വകുപ്പിലെ ഉന്നതര്‍ തന്നെ ഇടപെട്ടു എന്നാണ് സൂചനകള്‍.

കാക്കിയിട്ടു കൊണ്ടുള്ള അഭിലാഷിന്റെ ക്രിമിനല്‍ പ്രവര്‍ത്തികള്‍ കാരണം ഇയാളെ നേരത്തെ പൊലീസില്‍ നിന്ന് പിരിച്ചുവിടാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും രക്ഷിച്ചത് അന്നത്തെ ഡിജിപിയാിരന്നു. ഇത് തെളിയിക്കുന്ന രേഖകള്‍ പുറത്തുവന്നിട്ടുണ്ട്. ശ്രീകാര്യം സി ഐ ആയിരുന്ന സമയത്ത് ലൈംഗിക പീഡനക്കേസ് പണം വാങ്ങി അട്ടിമറിച്ചു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം കമ്മീഷണര്‍ ആയിരുന്ന സി.എച്ച്.നാഗരാജുവാണ് അഭിലാഷിനെ പിരിച്ചുവിടാന്‍ നോട്ടിസ് നല്‍കിയത്. എന്നാല്‍ ഈ ഉത്തരവ് രണ്ടുവര്‍ഷത്തെ ശമ്പള വര്‍ദ്ധന തടയല്‍ എന്ന നടപടി മാത്രമാക്കി അന്നത്തെ ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് ചുരുക്കി.  

ഡജിപിയുടെ ഈ ഇടപെടലിന് പിന്നില്‍ ഉന്നത രാഷ്ട്രീയ ഇടപെടല്‍ ഉണ്ടെന്നാണ് സൂചനകള്‍. പിരിച്ചുവിടാനുള്ള കാരണം കാണിക്കല്‍ നോട്ടീസിന് അഭിലാഷ് നല്‍കിയ മറുപടി തൃപ്തികരമെന്നായിരുന്നു ഡിജിപി ദര്‍വേസ് സാഹിബ് വിലയിരുത്തിയത്. നടപടിക്ക് നിര്‍ദേശം വന്ന് ഒന്നര വര്‍ഷത്തിനുള്ളിലായിരുന്നു ഇത്. അഭിലാഷ് ഡേവിഡിനെ പിരിച്ചുവിടാന്‍ തീരുമാനിച്ച് കമ്മീഷണര്‍ നല്‍കിയ റിപ്പോര്‍ട്ടുകളു പുറത്തുവന്നിട്ടുണ്ട്.

അതേസമയം, പേരാമ്പ്രയില്‍ ഷാഫി പറമ്പിലിനെ സി.ഐ.അഭിലാഷ് ഡേവിഡ് മര്‍ദിച്ചെന്ന് ആവര്‍ത്തിച്ച് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ.പ്രവീണ്‍ കുമാറും രംഗത്തുവന്നു.ഷാഫിക്ക് മര്‍ദനം ഏല്‍ക്കുമ്പോള്‍ അഭിലാഷിന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്ന പേരാമ്പ്ര ഡിവൈ.എസ്.പിയുടെ മൊഴിയുണ്ടെന്നും പ്രവീണ്‍ കുമാര്‍ വ്യക്തമാക്കി. ആക്രമണത്തിന് നേതൃത്വം കൊടുത്ത പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വടകര ഡിവൈ.എസ്.പി ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധ സംഗമം നടത്തും. സംഘര്‍ഷത്തില്‍ ഷാഫി പറമ്പിലിന്റെ മൊഴിയും പൊലീസ് വൈകാതെ സ്വീകരിക്കും.      

സിപിഎമ്മുമായി അടുത്ത ബന്ധമുള്ള തിരുവനന്തപുരത്തുകാരനാണ് അഭിലാഷ് ഡേവിഡ്. ശ്രീകാര്യം സിഐയായിരുന്ന അഭിലാഷ് പിന്നീട് റെയില്‍വേയിലേക്ക് മാറി. ഇതിന് പിന്നാലെ ചില കേസുകള്‍ വന്നു. ഇതാണ് പോലീസില്‍ നിന്നും പുറത്താക്കലിലേക്ക് കാര്യങ്ങളെത്തിയത്. തൊണ്ണൂറുകളില്‍ തിരുവനന്തപുരത്തെ എസ് എഫ് ഐ മുഖമായിരുന്നു അഭിലാഷ് ഡേവിഡ്. വഞ്ചിയൂര്‍ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. പോലീസിന്റെ ഭാഗമായപ്പോഴും ഈ ബന്ധങ്ങള്‍ തുടര്‍ന്നു. ചില നിര്‍ണ്ണായക കേസുകള്‍ തെളിയിച്ചതോടെ അഭിലാഷിന്റെ കരിയര്‍ ഉയരുകയും ചെയ്തു.

തൊടുപുഴയിലെ അരുണ്‍ ആനന്ദിന്റെ ക്രൂരത തെളിയിച്ചതും അഭിലാഷ് ഡേവിഡിന്റെ ചോദ്യം ചെയ്യലായിരുന്നു. തിരുവനന്തപുരത്ത് ജോലി ചെയ്യവേ കോവിഡുകാലത്ത് അടക്കം നടത്തിയ ഇടപെടലുകള്‍ വാര്‍ത്തയായി. ഇതിനിടെയാണ് ആരോപണങ്ങളുയരുന്നത്. അത് പുറത്താകലായി മാറി. എന്നാല്‍ ചില ഇടപെടലുകളിലൂടെ വീണ്ടും സര്‍വ്വീസില്‍ തിരിച്ചെത്തി. രാഷ്ട്രീയ സ്വാധീനമായിരുന്നു ഈ രഹസ്യ നീക്കങ്ങളില്‍ തുണച്ചത്. ഇതിനിടെയാണ് പേരാമ്പ്രയിലെ സംഘര്‍ഷത്തില്‍ അഭിലാഷ് ഡേവിഡ് സര്‍വ്വീസില്‍ തിരിച്ചെത്തിയത് കോണ്‍ഗ്രസ് പോലും അറിയുന്നത്. അഭിലാഷ് ഡേവിഡിന്റെ സാന്നിധ്യം പേരാമ്പ്ര കേസിനെ കൂടുതല്‍ ചര്‍ച്ചകളില്‍ എത്തിക്കും.

ഒരു കാലത്ത് ഓംപ്രകാശ് അടക്കമുള്ളവര്‍ തിരുവനന്തപുരം വഞ്ചിയൂരിലെ സിപിഎം ഓഫീസിലെ നിത്യ സന്ദര്‍ശകരായിരുന്നു. ഈ സമയത്ത് എസ് എഫ് ഐ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അഭിലാഷ് ഡേവിഡും വഞ്ചിയൂരിലെ നിറ സാന്നിധ്യമായിരുന്നു. പീഡനക്കേസ് അന്വേഷണത്തില്‍ വീഴ്ച്ച വരുത്തിയതിനാണ് അഭിലാഷ് ഡേവിഡിനെ പിരിച്ചുവിട്ടത്. ശ്രീകാര്യം എസ്എച്ച്ഒ ആയിരിക്കെ പീഡനക്കേസിലെ അന്വേഷണത്തില്‍ വീഴ്ചവരുത്തിയതിനാണ് അഭിലാഷിനെ പിരിച്ചുവിട്ടത്. റെയില്‍വേ പൊലീസില്‍ സിഐ ആയിരുന്ന അഭിലാഷ് നിലവില്‍ ഗുണ്ടാബന്ധത്തിന്റെ പേരില്‍ സസ്പെന്‍ഷനിലായിരുന്നു അപ്പോള്‍.    

തലസ്ഥാനത്തെ ഗുണ്ടകള്‍ തമ്മിലുള്ള പണമിടപാടു തര്‍ക്കം പരിഹരിക്കാന്‍ 2 ഡിവൈഎസ്പിമാരും അഭിലാഷ് ഡേവിഡും ഇടനിലക്കാരായി പ്രവര്‍ത്തിച്ചെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടും ഉണ്ടായിരുന്നു. തലസ്ഥാനത്തെ പ്രധാന ഗുണ്ടകളായ നിഥിന്‍, രഞ്ജിത്ത് എന്നിവര്‍ തമ്മില്‍ സാമ്പത്തിക തര്‍ക്കമുണ്ടായിരുന്നു. ഈ തര്‍ക്കം പരിഹരിക്കാന്‍ മുട്ടടയിലുള്ള നിഥിന്റെ വീട്ടില്‍ വച്ച് 2 ഡിവൈഎസ്പിമാരും അഭിലാഷ് ഡേവിഡും ഇടനിലക്കാരായി പ്രവര്‍ത്തിച്ചു എന്നാണ് ആരോപണം. പാറ്റൂരില്‍ വച്ച് ഓംപ്രകാശിന്റെ നേതൃത്വത്തില്‍ വെട്ടിപ്പരുക്കേല്‍പ്പിച്ചത് ഈ നിഥിനെയാണ്.

അങ്ങനെ ഗുണ്ടാ സംഘവുമായുള്ള ബന്ധമായിരുന്നു അഭിലാഷ് ഡേവിഡിന് വിനയായി മാറിയത്. അതിനിടെ ഷാഫി പറമ്പിലിനെ താന്‍ തല്ലിയിട്ടില്ലെന്നാണ് അഭിലാഷ് ഡേവിഡ് പറയുന്നത്. തന്നെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടിട്ടില്ലെന്നും പറയുന്നു. ഇതോടെ പഴയ വാര്‍ത്തകള്‍ സംശയത്തിലാകുകയാണ്. പഴയ എസ് എഫ് ഐ ബന്ധം അഭിലാഷ് നിഷേധിക്കുന്നുമില്ല. തിരുവനന്തപുരത്തെ എസ് എഫ് ഐ കോട്ടകളായ ആര്‍ട്സ് കോളേജിലും യൂണിവേഴ്സിറ്റി കോളേജിലും ഒരു കാലത്ത് നിറഞ്ഞു നിന്ന വ്യക്തിയാണ് അഭിലാഷ് ഡേവിഡ്.

പേരമ്പ്ര സംഘര്‍ഷത്തില്‍ ഷാഫി പറമ്പിലിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി വടകര കണ്‍ട്രോള്‍ റൂം സിഐ കൂടിയായ അഭിലാഷ് ഡേവിഡ് രംഗത്തു വന്നിട്ടുണ്ട്. ഷാഫിയുടെ ആരോപണങ്ങള്‍ തെറ്റാണ്. അടിക്കുന്ന ദൃശ്യങ്ങളില്‍ ഉള്ളത് കറുത്ത ഹെല്‍മറ്റ് ധരിച്ച ആളാണ്. അന്ന് താന്‍ ധരിച്ചിരുന്നത് കാക്കി ഹെല്‍മറ്റ് ആണെന്നും താന്‍ നിന്നിരുന്നത് പേരാമ്പ്ര ബസ് സ്റ്റാന്‍ഡിന് സമീപമായിരുന്നെന്നും സിഐ അഭിലാഷ് ഡേവിഡ് പറഞ്ഞു. തന്നെ സവീസില്‍ നിന്നും പിരിച്ചുവിട്ടിരുന്നെന്ന ഷാഫി പറമ്പിലിന്റെ വാദം തെറ്റാണെന്നും അഭിലാഷ് ഡേവിഡ് പറഞ്ഞു.

സവീസില്‍ നിന്നും പിരിച്ചുവിട്ടിരുന്നില്ല. സസ്പെന്‍ഷന്‍ മാത്രമാണ് ഉണ്ടായത്. സസ്പെന്‍ഷനിലായ താന്‍ 22 മാസം മുന്‍പ് സര്‍വീസില്‍ കയറി. പിരിച്ചു വിട്ടിരുന്നുവെന്ന അന്നത്തെ വാര്‍ത്ത ഞാനും കണ്ടിരുന്നെന്നും സിഐ അഭിലാഷ് ഡേവിഡ് വിശദീകരിച്ചു. സര്‍വ്വീസ് നടപടിക്കെതിരെ അഭിലാഷ് നല്‍കിയ അപ്പീലില്‍ പിന്നീട് ഇന്‍ക്രിമെന്റ് റദ്ദാക്കി തിരിച്ചെടുത്തിരുന്നുവെന്നാണ് പുറത്തു വരുന്ന സൂചന. അതിന് ശേഷം തിരുവനന്തപുരത്തിന് പുറത്തേക്ക് മാറ്റുകയായിരുന്നു.  

പേരാമ്പ്രയില്‍ തന്നെ മര്‍ദിച്ചത് അഭിലാഷ് ആണെന്നായിരുന്നു ഷാഫിയുടെ ആരോപണം. 'മാഫിയ ബന്ധത്തിന്റെ പേരില്‍ 2023 ജനുവരി 16ന് സസ്പെന്‍ഷനില്‍ പോയ പൊലീസ് ഉദ്യോഗസ്ഥനാണ് അഭിലാഷ് ഡേവിഡ്. പിന്നാലെ ഇയാളെ പിരിച്ചു വിട്ടു എന്ന് വാര്‍ത്ത വന്നതാണ്. പൊലീസ് സൈറ്റില്‍ ഇയാളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇല്ല. ഇയാള്‍ ഉള്‍പ്പെടെ മൂന്നു പേരെ പിരിച്ചു വിട്ട ശേഷം സര്‍വീസില്‍ തിരികെ കയറ്റി. വഞ്ചിയൂര്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിലെ നിത്യസന്ദര്‍ശകനാണ് ഇയാള്‍. സര്‍വിസില്‍ നിന്ന് പിരിച്ചുവിടപ്പെട്ട ഈ പൊലീസുകാരനടക്കമുള്ളവരുടെ രേഖകള്‍ പൊലീസ് ആസ്ഥാനത്തില്ല എന്നാണ് വിവരാവകാശ നിയപ്രകാരം ചോദിച്ചപ്പോള്‍ ലഭിച്ച മറുപടി. ഇത്തരം അക്രമികളായ പൊലീസുകാരെ ആരുമറിയാതെ പുനര്‍നിയമിച്ചത് കൊണ്ടാണ് ആ രേഖകള്‍ പുറത്ത് വിടാത്തത്' -ഷാഫി ആരോപിച്ചു.

ശബരിമല വിഷയത്തില്‍ നിന്നും ജനശ്രദ്ധ തിരിക്കാന്‍ വേണ്ടി നടത്തിയ ആസൂത്രിതമായ നീക്കമായിരുന്നു പേരാമ്പ്രയില്‍ പൊലീസിന്റെ നടപടികള്‍. സര്‍ക്കാരിന് പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത കൊള്ളയ്ക്കാണ് ദേവസ്വം ബോര്‍ഡിന്റെ അറിവോടെ, അവിടുത്തെ ഉദ്യോഗസ്ഥരും തട്ടിപ്പുകാരും ചേര്‍ന്ന് നടത്തിയതെന്ന് ഓരോ ദിവസവും വിവരങ്ങള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നു. കട്ടവന്മാര്‍ ദേവസ്വം ബോര്‍ഡിലും സര്‍ക്കാരിലുമുണ്ട്. കൊള്ളയില്‍ പങ്കുപറ്റിയ സര്‍ക്കാരാണ് ഇത് എന്നതിനാലാണ് ദേവസ്വം ബോര്‍ഡ് പിരിച്ചുവിടാന്‍ സര്‍ക്കാര്‍ മടി കാണിക്കുന്നതിന് പിന്നിലെന്നും ഷാഫി ആരോപിച്ചു. വിശ്വാസിയും അവിശ്വാസിയും ഇതു ക്ഷമിക്കില്ലെന്നും ഷാഫി പറമ്പില്‍ എംപി പറഞ്ഞു.        
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂര്‍ ജില്ലയിലെ ദയനീയ പരാജയത്തിന് കാരണം പികെ ശ്യാമള; എംവി ഗോവിന്ദനെതിരെ പാർട്ടിയിൽ പടയൊരുക്കം; വിമര്‍ശനം ചെവിക്കൊള്ളാതെ ഗോവിന്ദന്‍  (3 minutes ago)

സ്വർണമാല മൃതദേഹത്തിൽ നിന്ന് മാറ്റാതെ സംസ്കാരം നടത്തി; കുറച്ച് ദിവസങ്ങൾക്ക് ശേഷം ചടങ്ങിന്റെ ഭാഗമായി ശ്മശാനത്തിലെത്തിയ ബന്ധുക്കൾ കണ്ടത് നടുക്കുന്ന കാഴ്ച; ബന്ധുക്കളുടെ 'ആ സംശയം', കള്ളനെ കല്ലറയ്ക്കരിക  (2 hours ago)

സർക്കാരിനെതിരെ അഴിമതി ആരോപണമുന്നയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ; ഒരു സ്വകാര്യ മദ്യ കമ്പനിക്ക് അമിതമായ ലാഭം ഉണ്ടാക്കാനുള്ള ശ്രമമെന്നാണ് ആരോപണം; പ്രതിപക്ഷ നേതാവിനെ സ്പീക്കർ അടക്കിയിരുത്തി  (2 hours ago)

പിറന്നാളാഘോഷത്തിന് മണിക്കൂറുകൾ മാത്രം; സൃഹൃത്തിനൊപ്പം ബി എം ഡബ്‌ള്യൂ കാറിൽ ചീറി പാഞ്ഞ് 24കാരി; പിന്നാലെ സംഭവിച്ചത് വൻ അപകടം; 2 പേർക്ക് ദാരുണാന്ത്യം  (2 hours ago)

ടിപ്പർ ഓവർ സ്പീഡിലായിരുന്നു; എന്റെ കുട്ടിയേയും മറ്റൊരു കുട്ടിയേയും കൊണ്ട് ഞാൻ രക്ഷപ്പെട്ടു;കൊട്ടാരക്കര അപകടത്തെ കുറിച്ച് ദൃക്‌സാക്ഷി പറയുന്നത്  (2 hours ago)

അമിതവേഗതയിലെത്തിയ മണ്ണ് കയറ്റിയ ടിപ്പർ ലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മറിഞ്ഞു; അപകടത്തിൽ 3 പേർക്ക് ദാരുണാന്ത്യം  (3 hours ago)

Rahul Mamkootathil വെള്ളം കുപ്പിയിലാക്കുന്ന ചിത്രം  (3 hours ago)

Ambergris പ്രതിക്കായി അന്വേഷണം ആരംഭിച്ചു.  (3 hours ago)

സംസ്ഥാനത്ത് നിപ; രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ വിജയത്തിലേക്കെന്നു ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്‍  (6 hours ago)

കണ്ണീരടക്കാനാവാതെ... സ്വകാര്യ സന്ദർശനത്തിന് യു.എ.ഇയിൽ എത്തിയ കാഞ്ഞങ്ങാട് സ്വദേശി അബുദാബി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു  (8 hours ago)

സങ്കടക്കാഴ്ചയായി... കടയ്ക്കലില്‍ അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോകവേ ബസ് തട്ടി വീണ് പതിമൂന്നുകാരന് ​ദാരുണാന്ത്യം  (8 hours ago)

അധിക വൈദ്യുതി ലഭ്യമായി.... ശനി ഞായര്‍ ദിവസങ്ങളിലെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കി... .  (9 hours ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരം വിഴിഞ്ഞത്ത് സുഹൃത്തുക്കളോടൊപ്പം പാറപ്പുറത്ത് നിന്ന് ഫോട്ടോയെടുക്കവേ കട‌ലിലേക്ക് വീണ യുവാവിനെ കാണാതായി..  (9 hours ago)

പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റുപ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചു മണി വരെ  (10 hours ago)

  തെരച്ചിലിനൊടുവിൽ... കോഴിക്കോട് ചാലിയാർ പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി...  (10 hours ago)

Malayali Vartha Recommends