മുരാരി ബാബുവിനെ കുടഞ്ഞ് എസ് ഐ ടി തത്തപറയും പോലെ പലതും വിളിച്ച് കൂവി !! എന്നെക്കൊണ്ട് അവര്‍ പലതും ചെയ്യിച്ചുവെന്ന് മൊഴി ; ശബരിമല സ്വര്‍ണക്കൊള്ളയില്‍ വമ്പന്‍ സ്രാവുകള്‍ !! ചില പേരുകള്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി ? എല്ലാവനേയും തൂക്കിയെടുക്കെന്ന് ഹൈക്കോടതി ഉത്തരവ് ?

എസ്‌ഐടി കെണിവെച്ച് പിടിച്ചത് ചില്ലറ മുതലിനെയല്ല. കൊള്ളയുടെ റൂട്ട് മാപ്പുവരെ മുരാരി ബാബുവിനെ കുടഞ്ഞാല്‍ കിട്ടും. ആദ്യമണിക്കൂറിലെ ചോദ്യം ചെയ്യലില്‍ തന്നെ വമ്പന്മാരുടെ പേര് പുറത്തേക്ക് വന്നു. ഇനി തലയും തലതൊട്ടപ്പന്മാരും പുറത്തേക്ക് വന്നാല്‍ മതി. തന്നെക്കൊണ്ട് എല്ലാം ചെയ്യിച്ചത് അവരാണെന്ന് എവിടെയും തൊട്ടും തൊടാതെയും മുരാരി ബാബു അന്വേഷണ സംഘത്തോട് പറഞ്ഞു. ഒന്നൂകൂടി കുടഞ്ഞപ്പോള്‍ ആ പേരുകളും പുറത്ത് വന്നത്. ശബരിമല സ്വര്‍ണപ്പാളി രജിസ്റ്ററില്‍ ചെമ്പെന്ന് രേഖപ്പെടുത്തിയത് ഉന്നതരുടെ നിര്‍ദ്ദേശപ്രകാരമാണെന്ന് മുരാരി ബാബുവിന്റെ നിര്‍ണായക മൊഴി. ഉണ്ണികൃഷ്ണന്‍ പോറ്റിയും നേരത്തേ എസ്.ഐ.ടിക്ക് സമാന മൊഴിയാണ് നല്‍കിയത്. ദേവസ്വംബോര്‍ഡിനേയും സര്‍ക്കാരിനേയും കുടുക്കി മുരാരി ബാബുവിന്റെ മൊഴികള്‍. ശബരിമല കൊള്ളയില്‍ ദേവസ്വം മുന്‍ പ്രസിഡന്റ് എ. പത്മകുമാറിനും എന്‍. വാസുവിനും പങ്ക്. ഇതില്‍ വാസു പെരുങ്കള്ളന്‍ തന്നെ. പത്മകുമാറിന്റെ ഇടപാടുകള്‍ കൂടുതല്‍ അന്വേഷിക്കാന്‍ എസ്‌ഐടി. വാസു പത്മകുമാര്‍ കൂട്ടത്തിന്റെ മുകളില്‍ ചിലര്‍ ഉണ്ട്. അവിടേക്കാണ് അന്വേഷണം പോയിക്കൊണ്ടിരിക്കുന്നത്.
സ്വര്‍ണം ചെമ്പെന്ന് രേഖപ്പെടുത്തിയത് ദേവസ്വം മുന്‍ പ്രസിഡന്റ് എ. പത്മകുമാറും എന്‍. വാസുവും കണ്ടെന്നാണ് മുരാരി ബാബുവിന്റെ മൊഴി. ഇവര്‍ തിരുത്താത്തത് കൊണ്ടാണ് മഹസറിലും ചെമ്പന്നെഴുതിയതെന്ന് വിശദീകരണം. ഇതോടെ ദേവസ്വം ബോര്‍ഡിലെ രാഷ്ട്രീയ കേന്ദ്രങ്ങളിലേക്കും അന്വേഷണം നീളുകയാണ്. ഗൂഢാലോചനയുടെ ഭാഗമായിട്ടല്ല ചെമ്പ് എന്ന് രേഖപ്പെടുത്തിയതെന്നും ബാബു പറഞ്ഞത്. ഇയാള്‍ പറഞ്ഞത് സത്യം ആണെങ്കില്‍ എന്തുകൊണ്ട് ഗുരുതരമായ ഈ പിഴവ് വാസുവും പ്ത്മകുമാറും തിരുത്തിയില്ല. അവിടെയാണ് പല വമ്പന്മാരും ചേര്‍ന്ന് കരുതിക്കൂട്ടി നടത്തി തട്ടിപ്പാണിതെന്ന് ബോധ്യപ്പെടുന്നത്. ചെമ്പ് പാളിയിലാണ് സ്വര്‍ണം പൂശിയത്. കാലപ്പഴക്കത്താല്‍ പലയിടങ്ങളിലും ചെമ്പ് തെളിഞ്ഞു. അതിനാലാണ് ചെമ്പുപാളി എന്ന് രേഖപ്പെടുത്തിയത്. സ്വര്‍ണക്കൊള്ളയെ കുറിച്ച് അറിയില്ലെന്നും മുരാരി ബാബു കൈമലര്‍ത്തി. പൂര്‍ണമായും ഇതിന്റെ ഉത്തരവാദിത്തം ദേവസ്വംബോര്‍ഡിന്റെ തലയില്‍ ഇട്ടു മുരാരി ബാബു. മുന്‍പ് അതായത് വിവാദത്തിന്റെ തുടക്കത്തില്‍ ശബരിമല വിഷയത്തില്‍ മാധ്യമങ്ങള്‍ ബാബുവിനോട് ചോദ്യം ചോദിച്ചപ്പോള്‍ എന്നെ അറസ്റ്റ് ചെയ്താല്‍ ഞാന്‍ പലതും വിളിച്ച് പറയുമെന്നാണ് പറഞ്ഞത്. പല പേരുകളും പുറത്തേക്ക് വരുമെന്നും ബാബുവിന്റെ ഭീഷണി. ഒടുക്കം ബാബുവിന് പിടിവീണപ്പോള്‍ പലയിടത്തും കൂട്ടക്കരച്ചിലായിരുന്നു.
മുരാരി ബാബുവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. മുരാരി ബാബുവിനെ തിരുവനന്തപുരം സബ് ജയിലിലേക്ക് കൊണ്ടുപോയി. അടുത്ത ദിവസമാകും അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങുക. ഇയാളുടെ അറസ്റ്റോടെ അന്വേഷണം ദേവസ്വം ബോര്‍ഡിലെ ഉന്നതരിലേക്ക് നീങ്ങുകയാണ്. പ്രബലമായ സമുദായസംഘടനയുടെ സംരക്ഷണയില്‍ ഉന്നതസ്ഥാനങ്ങളിലിരുന്ന മുരാരി ബാബു നേരത്തെയും ആരോപണവിധേയനാണ്. ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ സ്വര്‍ണം നഷ്ടപ്പെട്ടതിലും രുദ്രാക്ഷമാല മോഷണം പോയതിലും പങ്കുണ്ടെന്ന വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. ഇതുപോലൊരു കള്ളനെയാണ് ശബരിമലയുടെ താക്കോല്‍ ഏല്‍പ്പിച്ചത്. തട്ടിപ്പ് നടത്തണം എന്ന ഉദ്ദേശത്തോടെ തന്നെയാണ് ഇയാളെ നിയോഗിച്ചതെന്ന് വ്യക്തം. അതായത് മുരാരി ബാബുവിനേയും പോറ്റേയേയും മുന്നില്‍ നിര്‍ത്തി വമ്പന്‍ കൊള്ളക്കാര്‍ കിലോ കണക്കിന് സ്വര്‍ണമാണ് മുക്കിയത്. ബാബു പലതും വിളിച്ച് കൂവുന്നതോടെ ദേവസ്വം ഉന്നതര്‍ക്ക് കുരുക്ക് മുറുകിയിരിക്കുകയാണ്. നിലവിലെ ബോര്‍ഡിന്റെ ഇടപെടല്‍ സഹിതം അന്വേഷിക്കാനാണ് ഹൈക്കോടതി ഉത്തരവ്. ശബരിമലയില്‍ കൊള്ളയില്‍ കോടതി പൊട്ടിത്തെറിക്കുകയാണ്. മുരാരി ബാബു പറഞ്ഞ പേരുകാരെയെല്ലാം തൂക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ് കോടതി.
പോറ്റിക്ക് സ്വര്‍ണം കടത്താന്‍ എല്ലാ ഒത്താശയും ചെയ്ത സംഘത്തിലെ പ്രധാനിയാണ് മുരാരി ബാബു. സ്വര്‍ണക്കൊള്ളക്ക് വഴിതെളിച്ച നിര്‍ണ്ണായക ആസൂത്രണത്തിന് പിന്നില്‍ മുരാരി ബാബുവാണെന്നാണ് ദേവസ്വം വിജിലിന്‍സിന്റെയും എസ്‌ഐടിയുടെയും കണ്ടെത്തല്‍. എന്നാല്‍ കേസ് മുരാരി ബാബുവിലും ഒതുങ്ങില്ല പത്മകുമാറിനേയും വാസുവിനേയും തൂക്കുന്നിടത്തേക്കാണ് കളി കാര്യമായിരിക്കുന്നത്. വാസുവിനെ പൊക്കുമ്പോള്‍ ഉന്നതരിലേക്ക് അന്വേഷണം എത്തും. പാളികള്‍ പോറ്റിയുടെ കൈവശം തന്നെ കൊടുത്ത് വിടാന്‍ അനുവദിക്കണമെന്ന് മുരാരി ബാബു വാശിപിടിച്ചത് എന്തിന്ത. കൊള്ളയെക്കുറിച്ച് അറിയില്ലെന്ന് ഇപ്പോള്‍ ബാബു പറയുന്ന വാദം പൊളിക്കുന്നത് ഈ ചോദ്യമാണ്. അതായത് പോറ്റിയെ വിടാതെ പിടിച്ചിരുന്നത് ബാബുവാണ്. ഇത് കൊള്ള നടത്തുന്നതിന് വേണ്ടി തന്നെയാണെന്ന് കോടതിക്കും ബോധ്യപ്പെട്ടിട്ടുണ്ട്. ഈ സമയത്തെല്ലാം കൊള്ളയും വെട്ടിപ്പും തട്ടിപ്പും അടിച്ചുമാറ്റലും നടക്കുന്നത് ദേവസ്വംബോര്‍ഡ് അറിഞ്ഞിട്ടും കണ്ണടച്ച് കൊടുത്തു. കൊളളക്കാരെ പിന്തുണച്ചു.
അതിനിടെ ശബരിമലയിലെ സ്വര്‍ണ്ണക്കൊളളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ തെളിവെടുപ്പിനായി ബംഗളൂരുവിവേക്ക് കൊണ്ടുപോയി. പ്രത്യേക അന്വേഷണ സംഘം ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഇന്ന് പുലര്‍ച്ചെയോടെയാണ് റോഡുമാര്‍ഗം പുറപ്പെട്ടത്. ബംഗളൂരുവില്‍ തെളിവെടുപ്പ് നടത്തിയതിനുശേഷം ചെന്നൈയിലേക്കും ഹൈദരാബാദിലേക്കും കൊണ്ടുപോകും. സ്വര്‍ണപ്പാളികള്‍ മൂന്ന് സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിച്ച് പണസമ്പാദിച്ചതായുളള വിവരങ്ങളും പുറത്തുവന്നിരുന്നു. ഇതില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് തെളിവെടുപ്പിനായി ഉണ്ണികൃഷ്ണന്‍ പോറ്റിയെ അന്വേഷണ സംഘം ഇപ്പോള്‍ കൊണ്ടുപോയിരിക്കുന്നത്.
നിലവിലെ ബോര്‍ഡിന്റെ ഇടപെടല്‍ സഹിതം അന്വേഷിക്കാനാണ് ഹൈക്കോടതി ഉത്തരവ്. അതുകൊണ്ട് തന്നെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അടക്കം കടുത്ത പിരിമുറുക്കത്തിലാണ്. ക്ഷേത്ര ശ്രീകോവിലിലെ സ്വര്‍ണവും മറ്റും മോഷ്ടിക്കാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി. ഇത് അന്നത്തെ ദേവസ്വം ഭാരവാഹികളുടെ അറിവോടെയാണെന്ന് ബാബു സമ്മതിച്ചതായാണ് വിവരം. ഭക്തരുടെ വിശ്വാസം വ്രണപ്പെടുത്തി, ക്ഷേത്ര സമ്പത്ത് ദുരുപയോഗം ചെയ്യാന്‍ ഒത്താശ ചെയ്തു. കൂട്ടുത്തരവാദികളെ കണ്ടെത്താനും ഓരോരുത്തരുടേയും പങ്ക് അറിയാനും പ്രതിയെ വിശദമായി ചോദ്യം ചെയ്യണമെന്ന് പൊലീസ് ഇന്നലെ അറിയിച്ചു. അഴിമതി നിരോധന നിയമ പ്രകാരമുള്ള കുറ്റം നടന്നോയെന്നും പരിശോധിക്കും. മുരാരി ബാബുവിനെ 15മണിക്കൂറിലേറെയാണ് പ്രത്യേക സംഘം ചോദ്യംചെയ്തത്. മൊഴിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ ദേവസ്വം ബോര്‍ഡില്‍ നിന്ന് കൂടുതല്‍ രേഖകള്‍ പിടിച്ചെടുത്തു. ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എച്ച്.വെങ്കിടേഷ് നേരിട്ടെത്തി. മുരാരി ബാബുവിന്റെ മൊഴി വിശദമായി പരിശോധിച്ച് വരികയാണ്. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടിയാവും ഏതൊക്കെ ഉദ്യോഗസ്ഥരെ അടുത്തതായി വിളിച്ചു വരുത്തണമെന്ന് എസ്‌ഐടി തീരുമാനിക്കുക. കൂടുതല്‍ തെളിവ് ലഭിക്കുകയാണെങ്കില്‍ മറ്റ് ഉദ്യോഗസ്ഥരുടെയും അറസ്റ്റിലേക്ക് അന്വേഷണസംഘം കടക്കും. അറസ്റ്റിലായ മുരാരി ബാബുവിന്റെ ചങ്ങനാശ്ശേരി പെരുന്നയിലെ വീട്ടില്‍ എസ്‌ഐആടി റെയ്ഡ് നടത്തി. വൈകിട്ട് നടന്ന പരിശോധന ഒരു മണിക്കൂര്‍ നീണ്ടു.
അതിനിടെ ഇന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ചേരും. സ്വര്‍ണക്കൊള്ളയില്‍ നിലവിലെ ദേവസ്വം ബോര്‍ഡിനേയും സംശയമുനയില്‍ നിര്‍ത്തുന്ന ഹൈക്കോടതി പരാമര്‍ശങ്ങളില്‍ ബോര്‍ഡിന് കടുത്ത അതൃപ്തിയുണ്ട്. കാര്യം ഹൈക്കോടതിയെ ബോധ്യപ്പെടുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്ന കാര്യം യോഗം ചര്‍ച്ച ചെയ്യും. ഈ വര്‍ഷത്തെ മേല്‍ശാന്തിയുടെ സഹായികളുടെ മുഴുവന്‍ പേര് വിവരങ്ങള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളില്‍ വിശദമായ സത്യവാങ്മൂലം നല്‍കാനാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് കോടതി ആവശ്യപ്പെട്ടത്. ഇതും ഇന്നത്തെ യോഗം ചര്‍ച്ച ചെയ്യും. ശബരിമലുടെ പവിത്രതയും സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി മേല്‍ശാന്തിമാരുടെ സഹായികളെ സംബന്ധിച്ച അഞ്ച് വിഷയങ്ങളില്‍ മറുപടി നല്‍കാനാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ സഹായികളായി നിയമിക്കപ്പെടുന്നവരുടെ പൂര്‍ണ പേരും വ്യക്തിഗത വിവരങ്ങളും അറിയിക്കണം. മുന്‍കാല ചരിത്രവും പശ്ചാത്തലവും വിശദീകരിക്കണം. സന്നിധാനത്ത് വരുന്നതിനു മുമ്പ്, ഇവരുടെ തിരിച്ചറിയല്‍ രേഖകള്‍ ശേഖരിച്ച് ക്രിമിനല്‍ പശ്ചാത്തലം ഉള്‍പ്പെടെ പരിശോധിച്ചിട്ടുണ്ടോ എന്നും അറിയിക്കണം. ആരെങ്കിലും മുന്‍കാല മേല്‍ശാന്തിമാരുടെ സഹായിമാരായി സന്നിധാനത്ത് ഉണ്ടായിരുന്നോ? ഇവര്‍ ശബരിമലയില്‍ നിയമവിരുദ്ധ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടാല്‍ ആര്‍ക്കാണ് ഉത്തരവാദിത്വം എന്നീ കാര്യങ്ങളിലും കോടതി വിശദീകരണം തേടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























