മകളെ പഠിപ്പിക്കാനെടുത്ത വായ്പ തിരിച്ചടക്കാന്‍ വൈകി; ജപ്തി നോട്ടീസ് ലഭിച്ച് പിതാവ് ആത്മഹത്യ ചെയ്തു

ഇരട്ട നീതി എന്നും എക്കാലത്തും പ്രസക്തം. വിജയ് മല്യക്ക് പറക്കാം സാധാരണക്കാരനോ. സാധാരണക്കാരന് ലോണടച്ചില്ലെങ്കില്‍ ജപ്തിയും തൂക്കുകയറും. മകളെ പഠിപ്പിക്കാന്‍ ബാങ്കില്‍ നിന്നും വിദ്യാഭ്യാസ വായ്പ്പ എടുത്ത പിതാവിന് ജീവനൊടുക്കേണ്ടി വന്നത് ചേര്‍ത്തലയിലാണ്.
മകളെ പഠിപ്പിക്കാന്‍ ബാങ്കില്‍ നിന്നുമെടുത്ത വായ്പ തിരിച്ചടക്കാന്‍ സാധിക്കാത്തതിനാല്‍ പിതാവ് ആത്മഹത്യ ചെയ്യുകയായിരുന്നു. ചേര്‍ത്തല ചെങ്ങണ്ട സ്വദേശി ഫല്‍ഗുണനാണ് ആത്മഹത്യ ചെയ്തത്. ഫല്‍ഗുണന്‍ മകളെ പഠിപ്പിക്കാനായി വിദ്യാഭ്യാസ വായ്പ എടുത്തിരുന്നു. വായ്പ തിരിച്ചടവ് മുടങ്ങിയതിനാല്‍ ജപ്തി നോട്ടീസ് വന്നതിനെ തുടര്‍ന്നാണ് ഫല്‍ഗുണന്‍ ആത്മഹത്യ ചെയ്തത്. മൊറട്ടോറിയം അവഗണിച്ചാണ് ബാങ്ക് ജപ്തി നോട്ടീസ് അയച്ചതെന്നും, ബാങ്കിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി പി. തിലോത്തമന്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















