പാമോയില്‍ കേസില്‍ മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇടപെട്ടില്ല

പാമോയില്‍ കേസില്‍ തൃശൂര്‍ വിജിലന്‍സ് കോടതിയിലെ വിചാരണ നടപടികള്‍ സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കേസില്‍ പ്രതിയായ മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇടപെട്ടില്ല. പാമോയില്‍ കേസില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയും കേസിലെ പ്രോസിക്യൂഷന്‍ നടപടികള്‍ അവസാനിപ്പിക്കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജിയും സുപ്രീം കോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജിജി തോംസണ്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ജസ്റ്റിസ് പി. ഉബൈദ് ഈ ആവശ്യം നിരസിച്ചു. ഹര്‍ജിക്കാരന് ഈ ആവശ്യം ഉന്നയിച്ച് വിചാരണക്കോടതിയെയോ സുപ്രീം കോടതിയെയോ സമീപിക്കാമെന്ന് വ്യക്തമാക്കി ഹര്‍ജി സിംഗിള്‍ബെഞ്ച് തീര്‍പ്പാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















