ജയന്റേത് അപകട മരണമല്ല, കൊലപാതകം; ഫോണിലൊളിപ്പിച്ച ആ തെളിവിനായി കാർ കയറ്റി സൃഹുത്തുക്കൾ കൊന്നു ? ടയറുകളിൽ രക്തക്കറ, തലയിൽ! മരിക്കുന്നതിനു മുന്നേ അമ്മയോട് പറഞ്ഞത് ഒരൊറ്റ കാര്യം

കോട്ടയത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ജയന്റെ മരണം കൊലപാതകമാണോ എന്ന സംശയവുമായി ബന്ധുക്കൾ രംഗത്ത് . കോട്ടയം വയലാ കടപ്ലാമറ്റം പടിഞ്ഞാറേ മുണ്ടിയാനിയിൽ പി.എൻ.ജയന്റെ (43) മരണത്തിലാണ് ബന്ധുക്കൾ ദുരൂഹത ആരോപിക്കുന്നത് .
10ന് രാത്രി വയലാ കാട്ടാമ്പള്ളി ഭാഗത്ത് വാഹനം തട്ടി മരിച്ച നിലയിലായിരുന്നു ജയനെ കണ്ടെത്തുന്നത് എന്നാണ് സുഹൃത്തുക്കൾ പറഞ്ഞത്. സുഹൃത്തുക്കൾ ജയനെ ആശുപത്രിയിൽ എത്തിച്ചു.
ഏതോ വാഹനം തട്ടി വഴിയിൽ കിടന്ന ജയനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു എന്ന് സുഹൃത്തുക്കൾ പറഞ്ഞു. പക്ഷേ സുഹൃത്തിന്റെ കാർ ഇടിച്ചാണ് അപകടം ഉണ്ടായതെന്ന് പൊലീസ് കണ്ടെത്തൽ . മരണം സ്ഥിരീകരിച്ചതോടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിലേക്കു മാറ്റുകയായിരുന്നു.
ആശുപത്രിയിലെത്തിയ ബന്ധുക്കൾ അറിഞ്ഞത് ജയന്റെ മരണ വാർത്തയായിരുന്നു. മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസ് എടുത്ത മരങ്ങാട്ടുപിള്ളി പൊലീസ് വാഹന ഡ്രൈവറെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ സംഭവത്തിൽ ദുരൂഹത ഉണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.
സുഹൃത്തുക്കൾ ഫോണിൽ വിളിച്ചതിനെ തുടർന്നായിരുന്നു ജയൻ സംഭവ സ്ഥലത്തേക്ക് പോയത്. ഇവിടെ വച്ച് ജയനും സുഹൃത്തുക്കളുമായി വാക്കു തർക്കമുണ്ടായി. ഇതിന്റെ ചിത്രങ്ങൾ ജയന്റെ ഫോണിലുണ്ടായിരുന്നു .
മാത്രമല്ല ജയന്റെ തലയ്ക്ക് പിന്നിൽ അടിയേറ്റിരുന്നു. കഴുത്തിനു താഴെ മുറിവേറ്റ പാടുകളുണ്ടായിരുന്നു . സംഭവ ദിവസം രാത്രി ഈ ഭാഗത്തു നിന്നും ജയന്റെ നിലവിളികൾ അയൽവാസികൾ കേട്ടു. കാർ നെഞ്ചിലൂടെ കയറി വാരിയെല്ലു പൊട്ടിയായിരുന്നു മരണം സംഭവിച്ചത് .
കാർ പിന്നോട്ട് എടുത്തപ്പോൾ റോഡിൽ കിടന്ന ജയനെ കണ്ടില്ലെന്നായിരുന്നു സുഹൃത്തുക്കൾ പറഞ്ഞത്. കാറിന്റെ മുൻ ചക്രങ്ങളാണ് ദേഹത്ത് കയറിയതെന്നും ടയറുകളിൽ രക്തക്കറ ഉണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു.
ജയൻ ഉൾപ്പെടെ 8 പേരാണ് സംഭവ സ്ഥലത്ത് ഉണ്ടായിരുന്നത്. സുഹൃത്തുക്കൾ പരസ്പര വിരുദ്ധമായാണ് വിവരങ്ങൾ നൽകുന്നത്. മരിക്കുന്നതിന് തൊട്ടു മുൻപ് അമ്മ ശാരദ ജയനെ വിളിച്ചിരുന്നു. പത്ത് മിനിറ്റിനുള്ളിൽ വീട്ടിലെത്തുമെന്നാണ് ജയൻ അറിയിച്ചത്. സംഭവത്തിൽ ദുരൂഹത കൂടുകയാണ്.
https://www.facebook.com/Malayalivartha






















