ശബരിമലയെ മുക്കിയിരിക്കുകയാണ്.. ഉണ്ണികൃഷ്ണൻ പോറ്റിയുടെയും മുരാരിയുടെയും വായിൽ നിന്നും, ആ വമ്പൻ സ്രാവുകളുടെ പേരുകൾ ഇത് വരെ കേട്ടിട്ടില്ല..മുരാരി ബാബുവിനെ കസ്റ്റഡിയില്‍ വിട്ട് റാന്നി കോടതി..

പി എം ശ്രീ വന്നപ്പോൾ നൈസായി ശബരിമലയെ മുക്കിയിരിക്കുകയാണ് . സി പി ഐയും സി പി എമ്മും രണ്ടു തട്ടിൽ ആകുമോ എന്നുള്ള ചോദ്യം രാഷ്ട്രീയ കേരളം ചർച്ച ചെയ്യുമ്പോൾ അയ്യപ്പൻറെ അടിച്ചു മാറ്റിയ പൊന്നിനെ മലയാളികൾ മറക്കുമെന്ന് പിണറായി സർക്കാർ കരുതിയെങ്കിൽ അതില്ല . കാരണം ഇതിൽ കോടതിയാണ് ഇടപ്പെട്ടിരിക്കുന്നത് . പി എം ശ്രീയിൽ ഇന്നോ നാളെയോ തീരുമാനം ആകുമ്പോൾ . ഇതങ്ങനെ അത്രപെട്ടെന്ന് തീരുമാനം ആകേണ്ട ഒരു വിഷയം അല്ലാലോ . കാരണം ഉണ്ണികൃഷ്ണൻ പോറ്റിയുടെയും മുരാരിയുടെയും വായിൽ നിന്നും ആ വമ്പൻ സ്രാവുകളുടെ പേരുകൾ ഇത് വരെ കേട്ടിട്ടില്ല .
ഏതായാലും ഇപ്പോൾ കേസിന്റെ അവസ്ഥ ശബരിമല സ്വര്‍ണക്കൊള്ളയില്‍ രണ്ടാം പ്രതി മുരാരി ബാബുവിനെ കസ്റ്റഡിയില്‍ വിട്ട് റാന്നി കോടതി. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി നാല് ദിവസത്തേക്കാണ് എസ്ഐടിയുടെ കസ്റ്റഡിയില്‍ വിട്ടത്. മുരാരിയെ തിരുവനന്തപുരത്തേക്കെത്തിച്ച് ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയോടൊപ്പം ഇരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. സന്നിധാനത്തെത്തിച്ച് തെളിവെടുപ്പ് നടത്താനും സാധ്യതയുണ്ടെന്നാണ് വിവരം. ഉണ്ണിക്കൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്താൽ തട്ടിപ്പിനെ കുറിച്ചു കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് എസ്‌ഐടിയുടെ പ്രതീക്ഷ.
ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണ സംഘം വിശദമായ പരിശോധന ആരംഭിച്ചിട്ടുണ്ട്. പോറ്റിയുമായി കേരളത്തിലെ തെളിവെടുപ്പും ഉടൻ പൂർത്തിയാക്കും. ഗൂഢാലോചനയിൽ മുരാരി ബാബുവിന് വലിയ പങ്കുണ്ടെന്ന് അന്വേഷണസംഘം കഴിഞ്ഞദിവസം കോടതിയിൽ വ്യക്തമാക്കിയിരുന്നു. കസ്റ്റഡി അനുവദിച്ചതിനെ തുടര്‍ന്ന് എസ്ഐടി സംഘം മുരാരിബാബുവിനെ റാന്നി കോടതിയിൽ നിന്ന് തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ചു. ഇരുവരെയും ഒരുമിച്ച് തെളിവെടുപ്പിന് കൊണ്ടുപോകാനും സാധ്യതയുണ്ട്. അടുത്ത 30 വരെയാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി.
ഒപ്പം തന്നെ ദേവസ്വം ഉദ്യോഗസ്ഥർക്കെതിരെ നടപടി കടുപ്പിച്ച് എസ് ഐ ടി (സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം). രേഖകൾ നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ നിയമനടപി സ്വീകരിക്കുമെന്നാണ് എസ് ഐ ടി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇനി സാവകാശം നൽകാനാകില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.1999ൽ വിജയ് മല്യ സ്വർണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ ഉടൻ ലഭ്യമാക്കണം. ശബരിമലയിലെ മരാമത്ത് രേഖകൾ ഉൾപ്പെടെ അന്വേഷണത്തിന് അനിവാര്യമാണ്. രേഖകൾ കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് ഇനി സാവകാശം നൽകാനാവില്ലെന്നും എസ് ഐ ടി വ്യക്തമാക്കി.
കൂടാതെ ഒരു അവതാരം കൂടെ രംഗപ്രവേശനം ചെയ്തിരിക്കുകായണ് . കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി കേസിലെ പ്രധാന ഇടനിലക്കാരനായ കല്‍പേഷ് രംഗത്ത്എത്തുന്നതില്‍ വന്‍ ദുരൂഹത. ഇതുവരെ മറഞ്ഞിരുന്ന കല്‍പേഷാണ് പെട്ടെന്ന് പുറത്തേക്ക് വരുന്നത്. ഒരു ഘട്ടത്തില്‍ ഗോവര്‍ധനാണ് കല്‍പേഷ് എന്ന് പോലും സംശയം ഉയര്‍ന്നു. സ്മാര്‍ട്ട് ക്രിയേഷന്‍സില്‍നിന്ന് പാക്കറ്റ് വാങ്ങി ബെല്ലാരിയില്‍ ഗോവര്‍ധന് എത്തിച്ചുനല്‍കിയെന്നാണ് കല്‍പേഷിന്റെ വെളിപ്പെടുത്തല്‍.
https://www.facebook.com/Malayalivartha
























