Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗൾഫ് മേഖലയിൽ താമസിച്ചിരുന്ന 52,000-ത്തിലധികം ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിച്ചു...ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്രം..


ഇന്ത്യയിൽ പെട്രോൾ–ഡീസൽ വില കുതിച്ചുയരുമോ..? ഇല്ലെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്.. ഇന്ധനവില ഉയരാതിരിക്കാൻ കേന്ദ്ര സർക്കാർ നടപടികൾ ശക്തമാക്കി...


തിരുവനന്തപുരത്തെ വിവിധ വാർഡുകളിൽ മാർച്ച് 19 വരെ ജലവിതരണം തടസ്സപ്പെടും..മുൻകരുതലുകൾ സ്വീകരിക്കണേ..


തിരുവനന്തപുരത്തെ വിവിധ വാർഡുകളിൽ മാർച്ച് 19 വരെ ജലവിതരണം തടസ്സപ്പെടും..മുൻകരുതലുകൾ സ്വീകരിക്കണേ..


ഇറാൻ പ്രസിഡന്റിനെ തള്ളി സൈന്യം..ആക്രമണം തൽക്കാലം നിർത്തുമെന്നു പറഞ്ഞ് മണിക്കൂറുകൾക്കകം, കുവൈത്ത് വിമാനത്താവളത്തിനുനേരെ ഡ്രോൺ ആക്രമണം...

സാധാരണക്കാരെ കേന്ദ്രം തഴഞ്ഞു; പെണ്‍കുട്ടികള്‍ക്കായുള്ള സമ്പാദ്യ പദ്ധതിയായ സുകന്യ സമൃദ്ധി, കിസാന്‍ വികാസ് പത്ര എന്നിവ ഉള്‍പ്പെടെ നിരവധി ചെറുകിട നിക്ഷേപങ്ങളുടെ പലിശ വെട്ടിക്കുറച്ചു

19 MARCH 2016 11:24 PM IST
മലയാളി വാര്‍ത്ത.

കിസാന്‍ വികാസ് പത്ര(കെ.വി.പി), പബ്‌ളിക് പ്രോവിഡന്റ് ഫണ്ടും (പി.പി.എഫ്) ഉള്‍പ്പെടെ ചെറുകിട നിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍ കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചു. വിപണി നിരക്കുകളുമായി ഏകീകരിക്കുന്നതിന്റെ പേരിലാണ് സാധാരണക്കാര്‍ക്ക് തിരിച്ചടിയായ ഈ നടപടി.
അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ എല്ലാ െ്രെതമാസ പാദങ്ങളിലും ചെറുകിട നിക്ഷേപങ്ങളുടെ പലിശനിരക്കുകള്‍ പുന പരിശോധിക്കാന്‍ ഫെബ്രുവരി 16ന് കേന്ദ്ര ധനമന്ത്രാലയം തീരുമാനിച്ചിരുന്നു. ഇതനുസരിച്ചുള്ള ആദ്യ പലിശ പുനര്‍നിര്‍ണയമാണിത്. ഇതനുസരിച്ച് ഏപ്രില്‍ ഒന്നു മുതല്‍ ജൂണ്‍ 30 വരെ കാലയളവില്‍ പി.പി.എഫിന് 8.1 ശതമാനം പലിശ മാത്രമാവും ലഭിക്കുക. നിലവില്‍ ഇത് 8.7 ശതമാനമായിരുന്നു. കിസാന്‍ വികാസ് പത്രയുടെ നിരക്ക് 8.7 ശതമാനത്തില്‍നിന്ന് 7.8 ശതമാനമായാണ് പുനര്‍നിര്‍ണയിച്ചത്.
പോസ്റ്റ് ഓഫിസ് സേവിങ്‌സിന്റെ നിരക്ക് നാല് ശതമാനത്തില്‍ നിലനിര്‍ത്തി. അതേസമയം പോസ്റ്റ് ഓഫിസുകളിലെ സ്ഥിര നിക്ഷേപങ്ങളുടെ നിരക്കുകള്‍ വെട്ടിക്കുറച്ചു. നിലവില്‍ 8.5 ശതമാനം റിട്ടേണ്‍ ലഭിച്ചിരുന്ന അഞ്ചു വര്‍ഷ നാഷനല്‍ സേവിങ് സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഏപ്രില്‍ ഒന്നു മുതല്‍ 8.1 ശതമാനമായിരിക്കും റിട്ടേണ്‍. 8.4 ശതമാനം ലഭിച്ചിരുന്ന അഞ്ചുവര്‍ഷ പ്രതിമാസ വരുമാന അക്കൗണ്ടിന് ഇനി 7.8 ശതമാനമാവും ലഭിക്കുക.
പെണ്‍കുട്ടികള്‍ക്കായുള്ള സമ്പാദ്യ പദ്ധതിയായ സുകന്യ സമൃദ്ധി അക്കൗണ്ടിന്റെ നിരക്ക് 9.2 ശതമാനത്തില്‍നിന്ന് 8.6 ശതമാനമായാണ് കുറച്ചത്. 9.3 ശതമാനം പലിശ ലഭിച്ചിരുന്ന മുതിര്‍ന്ന പൗരന്മാരുടെ സേവിങ് സ്‌കീമിന് 8.6 ശതമാനമായിരിക്കും പുതിയ നിരക്ക്. ഒന്നു മുതല്‍ മുന്നു വര്‍ഷം വരെയുള്ള പോസ്റ്റ് ഓഫിസ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് 8.4 ശതമാനം ലഭിച്ചിരുന്നിടത്ത് ഏപ്രില്‍ ഒന്നു മുതല്‍ ഒരു വര്‍ഷ നിക്ഷേപത്തിന് 7.1 ശതമാനവും രണ്ടുവര്‍ഷ നിക്ഷേപത്തിന് 7.2 ശതമാനവും മൂന്നുവര്‍ഷത്തിന് 7.4 ശതമാനവുമായിരിക്കും ലഭിക്കുക.
വിപണി നിരക്കുകള്‍ ഏകീകരിക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി 16ന് ഹ്രസ്വ കാല പോസ്റ്റ് ഓഫിസ് നിക്ഷേപങ്ങളുടെ നിരക്കുകള്‍ 0.25 ശതമാനം കുറച്ചിരുന്നു. എന്നാല്‍, സുകന്യ സമൃദ്ധി യോജന ഉള്‍പ്പെടെയുള്ളവ സാമൂഹിക സുരക്ഷ പദ്ധതികളായതിനാല്‍ പലിശ കുറക്കേണ്ട എന്നായിരുന്നു അന്ന് തീരുമാനിച്ചത്. ഇതാണ് ഇപ്പോള്‍ വീണ്ടും തിരുത്തിയത്.

മൂന്നു വര്‍ഷം വരെയുള്ള പോസ്റ്റ് ഓഫിസ് സ്ഥിര നിക്ഷേപങ്ങള്‍, കിസാന്‍ വികാസ് പത്ര, അഞ്ചുവര്‍ഷ റെക്കറിങ് നിക്ഷേപങ്ങള്‍ എന്നിവക്ക് ഇതേകാലാവധിയുള്ള സര്‍ക്കാര്‍ ബോണ്ടുകളേക്കാള്‍ 0.25 ശതമാനം കൂടുതല്‍ പലിശ ലഭിച്ചിരുന്നു. ഇതാണ് നിര്‍ത്തലാക്കുന്നത്. നിലവില്‍ കിസാന്‍ വികാസ് പത്രയില്‍ 100 മാസം കൊണ്ടാണ് മുതല്‍ ഇരട്ടിക്കുന്നത്. ഇനി ഇതിന് 110 മാസമെടുക്കും. ഓരോ പാദത്തിലെയും നിരക്കുകള്‍ തൊട്ടുമുമ്പുള്ള മാസത്തിലെ 15ാം തീയതിയാവും ഇനി നിശ്ചയിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗൾഫിൽ നിന്ന് 52,000-ത്തിലധികം ഇന്ത്യക്കാരെ ഒഴിപ്പിച്ചു  (30 minutes ago)

ഇന്ത്യയിൽ പെട്രോൾ–ഡീസൽ വില ഉയരില്ല:  (44 minutes ago)

മുൻകരുതലുകൾ സ്വീകരിക്കണേ.. ജലവിതരണം മുടങ്ങും  (55 minutes ago)

കുവൈത്ത് വിമാനത്താവളത്തിനുനേരെ ഡ്രോൺ ആക്രമണം  (1 hour ago)

ഭാര്യയെ കാറിനുള്ളില്‍ വച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്  (6 hours ago)

കേന്ദ്ര മന്ത്രിസഭയിലേക്ക് നിതീഷ് കുമാര്‍ ഉണ്ടാകില്ല  (7 hours ago)

ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവും അമ്മായിയച്ഛനും  (7 hours ago)

കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് രണ്ട് പേരെ കാണാതായി  (7 hours ago)

ഡോ. വന്ദന ദാസ് കൊലക്കേസില്‍ വാദം പൂര്‍ത്തിയായി  (7 hours ago)

ചരക്ക് വിമാനങ്ങളില്‍ യുഎഇയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ച് ലുലു ഗ്രൂപ്പ്  (7 hours ago)

കാസര്‍കോട് ഒന്‍പത് വയസ്സുകാരന്‍ കാറിടിച്ചു മരിച്ചു  (7 hours ago)

മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റില്‍ 6 പേര്‍ കുടുങ്ങി  (7 hours ago)

ഭര്‍ത്താവ് മരിച്ച് മൂന്നാഴ്ച തികയും മുന്‍പേ വിവാഹം; സഹോദരിമാരുടെ സംശയത്തില്‍ തെളിഞ്ഞത് ക്രൂര കൊലപാതകം  (8 hours ago)

പണം ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 10 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേര്‍ അറസ്റ്റില്‍  (8 hours ago)

താന്‍ പാര്‍ട്ടിക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കും: സിപിഎം ജില്ലാ സെക്രട്ടറിയോട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ അതൃപ്തി കാട്ടി മമ്മൂട്ടി  (8 hours ago)

Malayali Vartha Recommends