ഭൗമ മണിക്കൂര്‍ ദിനാചരണം ഭൂമിയുടെ രക്ഷയ്ക്കായി ഇന്ന് രാത്രി ഒരുമണിക്കൂര്‍ ലൈറ്റുകള്‍ ഓഫാക്കൂ...

കാലാവസ്ഥയുടെ വ്യതിയാനത്തെ പ്രതിരോധിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ ഒത്തൊരുമിക്കുന്ന വേളയില്‍ കേരളത്തിലും ഭൂമിയുടെ രക്ഷക്കായി ഭൗമ മണിക്കൂര്‍ ആചരിക്കും. ആചരണത്തിന്റെ ഭാഗമായി വീടുകള്‍, വ്യാപാരസ്ഥാപനങ്ങള്‍, പ്രധാന ചരിത്രസ്മാരകങ്ങള്‍ തുടങ്ങി രാഷ്ട്രപതിഭവന്‍ വരെ ഒരു മണിക്കൂര്‍ ലൈറ്റുകള്‍ ഓഫാക്കും.
ഭൂമിയുടെ രക്ഷക്കായി എല്ലാവരും ശനിയാഴ്ച രാത്രി 8.30 മുതല്‍ 9.30 വരെയുള്ള ഒരുമണിക്കൂര്‍ വൈദ്യുതോപകരണങ്ങളെല്ലാം ഓഫ് ചെയ്ത് ബഹുജന കൂട്ടായ്മയില്‍ സഹകരണവും സാന്നിധ്യവും ഉറപ്പാക്കണമെന്ന് ഊര്‍ജ മന്ത്രി ആര്യാടന്‍ മുഹമ്മദ് അഭ്യര്‍ഥിച്ചു. ആവശ്യമില്ലാത്ത വൈദ്യുതോപകരണങ്ങള്‍ ഓഫാക്കുക, സൗരോര്‍ജത്തിലേക്ക് മാറുക എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണത്തിന്റെ സന്ദേശം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























