ശബരിമല മണ്ഡലകാല തീർത്ഥാടനത്തിനുള്ള ഓൺലൈൻ വെർച്വൽ ക്യൂ ബുക്കിംഗ് നാളെ ആരംഭിക്കും

ശബരിമല മണ്ഡലകാല തീർത്ഥാടനത്തിനുള്ള ഓൺലൈൻ വെർച്വൽ ക്യൂ ബുക്കിംഗ് നാളെ ആരംഭിക്കും. പ്രതിദിനം എഴുപതിനായിരം പേർക്കാണ് വെർച്വൽ ക്യൂ ബുക്കിംഗിന് അവസരം ലഭിക്കുക. ഇരുപതിനായിരം പേർക്ക് സ്പോട്ട് ബുക്കിംഗിലൂടെ ദർശനം ഉറപ്പാക്കാം.
ഒരുദിവസം 70,000 പേർക്കാണ് വെർച്വൽ ക്യൂ ബുക്കിങ് അനുവദിക്കുക. 20,000 പേർക്ക് സ്പോട് ബുക്കിങിലൂടെ ദർശനം അനുവദിക്കും. പമ്പയിൽ ഒരേസമയം 10,000 പേർക്ക് വിശ്രമിക്കാമൈയ് കഴിയുന്ന പത്ത് നടപ്പന്തലുകളും ജർമൻ പന്തലും തയാറാക്കാനും ശബരിമല അവലോകന യോഗത്തിൽ തീരുമാമമായി.
മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി നവംബർ 16 ന് വൈകിട്ട് അഞ്ചിന് നട തുറക്കും. ജനുവരി 14 നാണ് മകരവിളക്ക്. തീർത്ഥാടനത്തിന് സമാപ്തി കുറിച്ച് ജനുവരി 20 ന് നട അടയ്ക്കും.
അതേസമയം 
ശബരിമലയിൽ മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനുള്ള മുന്നൊരുക്കം അതിവേഗം പൂർത്തിയാക്കാൻ മന്ത്രി വി.എൻ.വാസവൻ നിർദ്ദേശം നൽകി. സെക്രട്ടേറിയേറ്റ് ദർബാർഹാളിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
അപ്പവും അരവണയും ഒരു മുടക്കവും കൂടാതെ ലഭ്യമാക്കാൻ വൃശ്ചികം ഒന്നിന് 65 ലക്ഷം അപ്പവും അരവണയും പായ്ക്ക് ബഫർ സ്റ്റോക്ക് തയ്യാറാക്കും. 15ലക്ഷം സ്റ്റോക്കുണ്ട്. വെർച്വൽ ക്യൂ സംവിധാനത്തിൽ കഴിഞ്ഞ വർഷത്തെ പോലെ എൻട്രി പോയിന്റുകളിൽ ബുക്കുചെയ്യുന്നതിന് സൗകര്യമൊരുക്കും.
ആധാർ കാർഡ് ഉൾപ്പെടെയുള്ള തിരിച്ചറിയൽ കാർഡിലൂടെയാണ് രജിസ്‌ട്രേഷൻ. ശബരിമല തീർത്ഥാടനത്തിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ ഉൾപ്പെടുത്തി തീർത്ഥാടകർക്കായി മൊബൈൽ ആപ്ലിക്കേഷൻ ദേവസ്വം ബോർഡ് സജ്ജമാക്കും. കഴിഞ്ഞ വർഷം ആരംഭിച്ച തീർത്ഥാടകർക്കുള്ള ഇൻഷ്വറൻസ് പരിരക്ഷ കേരളം മുഴുവൻ ലഭ്യമാക്കുന്നതാണ്.
"
https://www.facebook.com/Malayalivartha

























 
 