ശബരിമലയിലെ സ്വർണപ്പാളി കൊള്ളയുടെ പിന്നിൽ ദേവസ്വം ബോർഡ് ഉന്നതരും..? പോറ്റിയുടെ മൊഴിയിൽ SITയുടെ നിർണായക നീക്കം : തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേയ്ക്ക് ഉണ്ണികൃഷ്ണൻ പോറ്റി...

ശബരിമലയിലെ ദ്വാരപാലക ശിൽപ്പപാളിയിലെയും വാതിൽപ്പടിയിലെയും സ്വർണം കവർന്ന കേസിൽ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി റിമാൻഡിൽ. റാന്നി കോടതിയാണ് കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ റിമാൻഡിൽ വിട്ടത്. തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്കാകും ഉണ്ണികൃഷ്ണൻ പോറ്റിയെ മാറ്റുക. 30 വരെയായിരുന്നു ഇയാളുടെ കസ്റ്റഡി കാലാവധി. ഇത് അവസാനിച്ചതോടെ കോടതിയിൽ ഹാജരക്കുകയായിരുന്നു. താൻ അസുഖ ബാധിതനാണെന്നും ജയിലിൽ കഴിയാൻ ബുദ്ധിമുട്ടുള്ളതായും കോടതിയിൽ ഹാജരാക്കിയപ്പോൾ ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു. എന്നാൽ അന്വേഷണ സംഘം മെഡിക്കൽ രേഖകൾ ഹാജരാക്കി. കൃത്യമായ പരിശോധനകൾ നടത്തുന്നുണ്ടെന്നും അതിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നുണ്ടെന്നും എസ്ഐടി കോടതിയെ അറിയിച്ചു. തുടർന്ന് കസ്റ്റഡിയിൽ തുടരാനുള്ള ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
ദേവസ്വം വിജിലൻസിന്റെ അന്വേഷണറിപ്പോർട്ട് പ്രകാരം 2019-ൽ തങ്കപ്പാളികൾ ഏറ്റെടുത്തത് ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്തായ അനന്ത സുബ്രഹ്മണ്യമാണ്. അതേസമയം കേസിൽ കസ്റ്റഡിയിലെടുത്ത സ്വർണം ഉൾപ്പെടെയുള്ള തെളിവുകൾ ഉടൻ കോടതിയിൽ ഹാജരാക്കും. ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സ്വർണ, ഭൂമി ഇടപാടുകളെക്കുറിച്ചും വിശദമായ അന്വേഷണം ആരംഭിച്ചു. 20 വർഷത്തിലേറെയായി ബംഗളൂരുവിലാണ് ഇയാളുടെ താമസം. പ്രത്യേക അന്വേഷക സംഘം ബംഗളൂരുവിൽ നടത്തിയ തെളിവെടുപ്പിൽ ഭൂമി ഇടപാടുകളുടെയും പണം പലിശയ്‌ക്ക് നൽകിയതിന്റെയും രേഖകൾ ലഭിച്ചു.
ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുടെ ബംഗളൂരുവിലെ ഫ്‌ളാറ്റിൽനിന്നാണ് രേഖകൾ പിടിച്ചെടുത്തത്. ബംഗളൂരുവിലും കേരളത്തിലുമായി കോടികളുടെ ഭൂമിയും കെട്ടിടങ്ങളും വാങ്ങിക്കൂട്ടിയതായാണ് വിവരം. സ്വന്തം പേരിലും ബിനാമി പേരിലുമാണ് ഇടപാടുകൾ. 2019ൽ ആദ്യം ദ്വാരപാലക ശിൽപ്പപാളികൾ കൊണ്ടുപോയത് ഹൈദരാബാദിലെ നരേഷിന്റെ കടയിലേക്കാണെന്ന് പ്രത്യേക അന്വഷകസംഘം സ്ഥിരീകരിച്ചു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം ദേവസ്വം ബോര്‍ഡ് ഉന്നതരിലേക്ക് തിരിയുന്നു. 2019-2025 കാലയളവിലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ക്കെതിരെ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം (എസ്‌ഐടി) അന്വേഷണം തുടങ്ങി. നിലവിലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, 2019-ലെ പ്രസിഡന്റായിരുന്ന എ. പത്മകുമാര്‍ എന്നിവരുള്‍പ്പെടെയുള്ളവരുടെ പങ്കാളിത്തമാണ് എസ്‌ഐടി വിശദമായി പരിശോധിക്കുന്നത്. ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചിന്റെ നിരീക്ഷണങ്ങളെ തുടര്‍ന്നാണ് അന്വേഷണം ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരിലേക്കും നീളുന്നത്.
രണ്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്ന് വ്യക്തമായാല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ട് പോകാന്‍ ഹൈക്കോടതി എസ്‌ഐടിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2019-ല്‍ സ്വര്‍ണക്കൊള്ള നടന്നു എന്നും 2025-ല്‍ ഈ കൊള്ള മറയ്ക്കാനുള്ള ശ്രമങ്ങള്‍ നടന്നുവെന്നുമാണ് കോടതി നരീക്ഷച്ചത്. സ്വര്‍ണക്കൊള്ളയുടെ പ്രധാന സൂത്രധാരന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയാണെന്ന നിഗമനത്തിലാണ് നിലവില്‍ അന്വേഷണം എത്തിനില്‍ക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റി കടത്തിക്കൊണ്ടുപോയെന്ന് കരുതുന്ന സ്വര്‍ണം കണ്ടെത്തി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
ബോര്‍ഡ് ഉന്നതര്‍ക്ക് സ്വര്‍ണക്കൊള്ളയില്‍ പങ്കുണ്ടോ എന്ന് കണ്ടെത്താന്‍ ശക്തമായ തെളിവുകള്‍ ആവശ്യമാണ്. ഇതിനായി എസ്‌ഐടി ദേവസ്വം ബോര്‍ഡിലെ മിനിറ്റ്‌സുകള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. സ്വര്‍ണപ്പാളി കൊണ്ടുപോകാനുള്ള ശുപാര്‍ശകളും കത്തിടപാടുകളും ദേവസ്വം ബോര്‍ഡിലേക്കാണ് വന്നത്. മുരാരിബാബു അടക്കമുള്ളവരുടെ കത്തുകള്‍ വന്നപ്പോള്‍ ബോര്‍ഡ് എന്ത് തീരുമാനമെടുത്തു, ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അനുകൂലമായ നിലപാടാണോ സ്വീകരിച്ചത് തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുന്നത്. 2019-ലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിനെ ചോദ്യം ചെയ്യാന്‍ ഉടന്‍ തന്നെ നോട്ടീസ് നല്‍കി വിളിച്ചുവരുത്തും എന്ന സൂചനകളും ലഭിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha
























