Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

മുറുക്കാൻ കടയിൽ പോലും..ദേവസ്വം ബോർഡിനെ തൂക്കി തറയിലടിച്ച് ഹൈക്കോടതി..ലഭിക്കുന്നത് ആരുടെ പണമാണെന്ന് അറിയാമോയെന്ന് ഹൈക്കോടതി... ജനങ്ങളുടെ പണമാണെന്ന് ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ..

31 OCTOBER 2025 01:08 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

വീണ്ടും ദേവസ്വം ബോർഡിനെ ചുരുട്ടിക്കൂട്ടി ഹൈക്കോടതി . ലഭിക്കുന്നത് ആരുടെ പണമാണെന്ന് അറിയാമോയെന്ന് ഹൈക്കോടതി. ജനങ്ങളുടെ പണമാണെന്ന് ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ. ദൈവത്തിന്റെ പേരിലാണ് തരുന്നതെന്നും അതിന് ഭഗവാനോടെങ്കിലും കടപ്പാട് കാണിക്കൂയെന്നും കോടതി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കുത്തഴിഞ്ഞ പോക്കിലാണ് ഹൈക്കോടതി ഇത്തരത്തിൽ കടുത്ത അതൃപ്തിയും അമ്പരപ്പും പ്രകടിപ്പിച്ചത്.നിലയ്ക്കലിൽ സ്വാമി അയ്യപ്പന്റെ പേരിലുള്ള പെട്രോൾ പമ്പിൽപോലും 40 ലക്ഷത്തിന്റെ ക്രമക്കേട്.

രേഖകൾ കൈമാറാത്തതിനാൽ ഒരു സാമ്പത്തിക വർഷത്തെ ഓഡിറ്റ് അഞ്ചുകൊല്ലം നീളുന്നു. ആരോട് പറയാൻ...നിലയ്‌ക്കൽ പമ്പിന്റെ കളക്ഷനിലെ കുറവ്, ഓഡിറ്റ് തടസം കാരണം റിട്ട. ഉദ്യോഗസ്ഥന് പെൻഷൻ മുടങ്ങൽ എന്നിവയുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ വി.രാജ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച്.ബോർഡിന്റെ കണക്കുകളിൽ സുതാര്യത ഉറപ്പാക്കണം. ഇതിന് സമഗ്ര ഡിജിറ്റലൈസേഷൻ വേണം.

 

ടെക്നിക്കൽ കമ്മിറ്റി ഉടൻ ചേരണം. സുതാര്യ സോഫ്റ്റ്‌വെയർ സജ്ജമാക്കി ഒരു മാസത്തിനകം അറിയിക്കണം. ഇക്കാര്യങ്ങൾ നിർദ്ദേശിക്കവേയാണ് ആരുടെ പണമാണ് ലഭിക്കുന്നതെന്ന് കമ്പ്യൂട്ടറൈസേഷന്റെ ചുമതലയുള്ള ദേവസ്വം ഡെപ്യൂട്ടി കമ്മിഷണറോട് ബെഞ്ച് ആരാഞ്ഞത്.ഇപ്പോഴും കടലാസ് വൗച്ചർ ഉപയോഗിക്കുന്നതാണ് കണക്കിൽ പൊരുത്തക്കേടുണ്ടാകാൻ പ്രധാന കാരണമെന്ന് കോടതി നേരത്തേ വിലയിരുത്തിയിരുന്നു. കരിമ്പട്ടികയിൽപ്പെട്ടവർ കരാറിനെത്തിയാൽ ഉടനടി കണ്ടെത്തി നടപടിക്കും നിർദ്ദേശിച്ചിരുന്നു.

 

ക്ഷേത്രങ്ങളുടെ ചിത്രങ്ങൾ ഒാൺലൈനിൽ ഇടുന്നതല്ല ഡിജിറ്റൈസേഷനെന്നും വഴിപാട് രശീതിമുതൽ നിർമാണക്കരാർവരെയുള്ള വിവരങ്ങൾ ഒറ്റക്ലിക്കിൽ ലഭിക്കുന്ന സമഗ്രസംവിധാനമാണ് വേണ്ടതെന്നും ഹൈക്കോടതി.തിരുവിതാംകൂർ ദേവസ്വം ബോർഡിനുകീഴിലുള്ള ടെക്നിക്കൽ കമ്മിറ്റി യോഗം ചേർന്ന് ഇത്തരം വിവരങ്ങളെല്ലാം ഉൾക്കൊള്ളിക്കാൻ കഴിയുന്ന സമഗ്ര സോഫ്റ്റ്‌വേർ വികസിപ്പിക്കുന്നതിലുള്ള തീരുമാനം ഒരുമാസത്തിനുള്ളിൽ അറിയിക്കണമെന്നും ജസ്റ്റിസ് വി. രാജ വിജയരാഘവനും

ജസ്റ്റിസ് കെ.വി. ജയകുമാറും അടങ്ങിയ ദേവസ്വം ബെഞ്ച് ഉത്തരവിട്ടു.ദേവസ്വം ബോർഡിന്റെ ഡിജിറ്റൈസേഷന് ചുമതലപ്പെടുത്തിയ ഡോ. വിനോദ് ഭട്ടതിരിപ്പാടിനോട് കോടതി വിവരങ്ങൾ തിരക്കി. മുറുക്കാൻ കടയിൽപോലും കംപ്യൂട്ടർസംവിധാനം ഉള്ളപ്പോൾ ദേവസ്വം ബോർഡിന്റെ നിലയ്ക്കലെ പെട്രോൾപമ്പിൽപോലും കണക്കുകൾ കൃത്യമായി സൂക്ഷിക്കുന്നില്ലെന്ന് കോടതി പറഞ്ഞു.

 

ഇത് 15 വർഷം മുമ്പത്തെ രീതിയാണെന്നും യു.പി.ഐ ഇടപാടിന് പോലും കഴിയാത്ത സംവിധാനം ഫലവത്താകില്ലെന്നും കോടതി പറഞ്ഞു. നിലവിൽ എൻഐസിയുമായി ഉണ്ടാക്കിയ കരാർ പര്യാപ്തമല്ല.പെൻഷൻ ആനുകൂല്യങ്ങൾ ലഭ്യക്കാത്തതിനെതിരേ ദേവസ്വം ജീവനക്കാരൻ നൽകിയ പരാതിയെത്തുടർന്നാണ് വിഷയം കോടതിയിലെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (1 hour ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (1 hour ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (1 hour ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (1 hour ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (1 hour ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (1 hour ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (2 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (2 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (2 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (2 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (2 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (2 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (3 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (3 hours ago)

INDIA കരുതലോടെ ഇന്ത്യ  (3 hours ago)

Malayali Vartha Recommends