ഭാര്യയെ രക്ഷിക്കാൻ കളരിയാശാന്റെ 'പൂഴിക്കടകന്‍'..സിസിടിവിയില്‍ പതിഞ്ഞു.. മുഖം മൂടി ധരിച്ച് കാറിന്റെ ഭാഗങ്ങള്‍ എടുക്കാനെത്തിയ ഭാര്യയും തെളിവ് നശീകരണത്തില്‍ പങ്കാളിയായി..

ഭാര്യയ്ക്ക് വേണ്ടി എന്തും ചെയ്യുന്ന ഭർത്താവ് . ഇവിടെ ഒരു കൊലക്കുറ്റത്തിൽ നിന്നും ഭാര്യയെ രക്ഷിച്ചിരിക്കുകായണ് . ബൈക്ക് യാത്രക്കാരനായ ഭക്ഷണവിതരണ ജീവനക്കാരന്‍ കാറിടിച്ച് മരിച്ച സംഭത്തില്‍ ഭാര്യയെ രക്ഷിക്കാനുള്ള മനോജ് കുമാര്‍ എന്ന കളരിയാശാന്റെ ശ്രമം പൊളിച്ചത് തെളിവ് നശീകരണ ശ്രമം. ദമ്പതികളെ അറസ്റ്റ് ചെയ്തിരുന്നു. ദര്‍ശനെന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍, മലയാളിയായ കളരിപ്പയറ്റ് പരിശീലകനായ മനോജ് കുമാര്‍ (32), ഭാര്യ ആരതി ശര്‍മ (30) എന്നിവരാണ് അറസ്റ്റിലായത്.
ഒക്ടോബര്‍ 25നായിരുന്നു സംഭവം. റോഡപകടം എന്നു കരുതിയ സംഭവം സിസിടിവി പരിശോധനയിലാണ് ക്രൂരമായ കൊലപാതകമാണെന്ന് കണ്ടെത്തിയത്.പുട്ടണ ഹള്ളി ശ്രീരാമ ലേഔട്ടിലാണ് സംഭവം നടന്നത്. ബൈക്ക് കാറിന്റെ കണ്ണാടിയില്‍ തട്ടിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തര്‍ക്കത്തിനൊടുവില്‍, ക്ഷമാപണം നടത്തിയ ദര്‍ശന്‍ ഭക്ഷണ വിതരണത്തിനായി പോയി. എന്നാല്‍ മനോജ് കുമാര്‍ ബൈക്കിനെ പിന്തുടര്‍ന്നു. അമിത വേഗത്തില്‍ കാര്‍ ബൈക്കിന്റെ പിന്നില്‍ ഇടിച്ചു. ഇത് പോലീസ് കണ്ടെത്തി.
മനോജ് കുമാറിനെ കസ്റ്റഡിയില്‍ എടുത്തു. ഈ ഘട്ടത്തില്‍ ഭാര്യയെ രക്ഷിക്കാനും മനോജ് ശ്രമിച്ചു. താന്‍ ഒറ്റയ്ക്കാണ് കാറില്‍ സഞ്ചരിച്ചതെന്ന് മനോജ് പൊലീസിനു മൊഴി നല്‍കി. കാറിന്റെ ഭാഗങ്ങള്‍ എടുക്കാനായാണ് ആരതി സ്ഥലത്തേക്ക് വന്നതെന്നും മൊഴിയിലുണ്ടായിരുന്നു. ഇത് കൊലക്കുറ്റത്തില്‍ നിന്നും ഭാര്യയെ രക്ഷിക്കാനുള്ള ശ്രമമായിരുന്നു. 
എന്നാല്‍ മുഖം മൂടി ധരിച്ച് കാറിന്റെ ഭാഗങ്ങള്‍ എടുക്കാനെത്തിയ ഭാര്യയും തെളിവ് നശീകരണത്തില്‍ പങ്കാളിയായി. ഈ സാഹചര്യത്തിലാണ് അറസ്റ്റ്. അപകടമുണ്ടാകുമ്പോള്‍ ഭാര്യ വാഹനത്തിലുണ്ടായിരുന്നോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. 
കൊല്ലപ്പെട്ട ദര്‍ശന്‍ അവിവാഹിതനാണ്. മാതാപിതാക്കള്‍ക്കും സഹോദരിക്കും ഒപ്പമാണ് താമസം.അപകട ശേഷം നാട്ടുകാര്‍ ദര്‍ശനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദര്‍ശന്റെ സഹോദരി ജെപി നഗര്‍ ട്രാഫിക് പൊലീസില്‍ പരാതി നല്‍കി. സംഭവസ്ഥലത്തെ സിസിടിവികള്‍ പരിശോധിച്ചപ്പോഴാണ് അപകടത്തിന് മിനിട്ടുകള്‍ക്കു മുന്‍പ് ബൈക്ക് യാത്രക്കാരനുമായി ദമ്പതികള്‍ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്.
അപകട സ്ഥലത്ത് ബൈക്കില്‍ ഇടിച്ചപ്പോള്‍ ഇളകി വീണ കാറിന്റെ ചില ഭാഗങ്ങള്‍ എടുക്കാനായി ഇരുവരും തിരികെ സ്ഥലത്തെത്തിയതും സിസിടിവിയില്‍ പതിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദമ്പതികളെ കണ്ടെത്തി അറസ്റ്റു ചെയ്തത്.
https://www.facebook.com/Malayalivartha


























 
 