ഇസ്രായേൽ ഭരണകൂടം അൽ അഖ്‌സ പള്ളിയുടെ ചുറ്റുപാടിൽ നടത്തുന്ന നിരന്തരമായ ഖനനപ്രവർത്തനങ്ങൾ, പള്ളിയുടെ അടിത്തറയും അസ്ഥിവാരവും ദുർബലമാക്കുകയാണെന്ന് മുന്നറിയിപ്പ്...

ഇസ്ലാമിക വിശ്വാസികൾക്ക് ഹറം അൽ-ഷരീഫ് എന്ന പേരിലും, ജൂതവിശ്വാസികൾക്ക് ടെംപിൾ മൗണ്ട് എന്ന പേരിലും അറിയപ്പെടുന്ന ലോകത്തിലെ ഏറ്റവും സംഘർഷഭരിതമായ പുണ്യസ്ഥലങ്ങളിൽ ഒന്നാണ് കിഴക്കൻ ജറുസലേമിലെ അൽ അഖ്‌സ പള്ളി. ഇസ്ലാം മതത്തിൽ മൂന്നാമത്തെ പവിത്രമായ പള്ളി മാത്രമല്ല, ഫലസ്തീൻ ജനതയുടെ ആത്മാഭിമാനത്തിന്റെയും ദേശീയ തിരിച്ചറിയലിന്റെയും പ്രതീകവും കൂടിയാണ് അൽ അഖ്‌സ.
അതുകൊണ്ടുതന്നെ, ഇസ്രയേൽ അധിനിവേശ ശക്തികൾ ഈ പ്രദേശം പിടിച്ചെടുക്കാനുള്ള ശ്രമങ്ങൾ വർഷങ്ങളായി തുടരുകയാണ്. ജൂത തീവ്രവാദികൾക്കിടയിൽ അൽ അഖ്‌സ പള്ളി പൊളിച്ച് അവിടെ പുതിയൊരു ജൂത ക്ഷേത്രം പണിയണമെന്ന ആവശ്യം ഉയർന്നിരുന്നു. ആ നീക്കങ്ങൾക്കൊപ്പം തന്നെ ഇപ്പോൾ ഉയരുന്നത് കൂടുതൽ ഭീതിജനകമായ മുന്നറിയിപ്പാണ് — പള്ളിയുടെ നിലനിൽപ്പ് തന്നെ അപകടത്തിലാണെന്നാണ്.
https://www.facebook.com/Malayalivartha
























