ദേവസ്വം ബോർഡ് ഹൈക്കോടതിയെ ഞെട്ടിച്ചു... ഇത്രയും പ്രതീക്ഷിച്ചില്ല... ഉണ്ണിയെ ഊരിക്കാൻ അടവുകൾ പലത്

ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം ഉന്നതരിലേക്ക് എത്താതിരിക്കാനാണ് ദേവസ്വം ഉദ്യോഗസ്ഥരുടെ ഈ ഒളിച്ചുകളി. പ്രത്യേക അന്വേഷണസംഘം പലതവണ ആവശ്യപ്പെട്ടിട്ടും 1998–99 ൽ യുബി ഗ്രൂപ്പ് ചെയർമാൻ വിജയ് മല്യ ശബരിമല ശ്രീകോവിൽ സ്വർണം പൊതിഞ്ഞതിന്റെ രേഖകൾ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ കൈമാറിയില്ല. 1998 മുതലുള്ള രേഖകൾ പിടിച്ചെടുക്കാൻ ദേവസ്വം വിജിലൻസിന്റെ അന്വേഷണ സമയത്തു തന്നെ ഹൈകോടതി നിർദേശിച്ചിരുന്നു. രേഖകൾ കിട്ടിയില്ലെങ്കിൽ എത്ര പവൻ ഉപയോഗിച്ചു എന്നതിന്റെ തെളിവ് കിട്ടാതാവും. തെളിവ് കിട്ടിയില്ലെങ്കിൽ എത്ര പവൻ അടിച്ചു മാറ്റിയെന്ന് മനസിലാക്കാൻ കഴിയാതെ വരും.
ബന്ധപ്പെട്ട ചില ഫയലുകൾ ദേവസ്വം വിജിലൻസിനു ലഭിച്ചിരുന്നു. മല്യയുടെ കമ്പനി ബോർഡുമായി നടത്തിയ കത്തിടപാടുകളും ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണു കട്ടിള, വാതിൽ, ദ്വാരപാലക ശിൽപം എന്നിവയിലെ സ്വർണത്തിന്റെ കണക്ക് വിജിലൻസിനു ലഭിച്ചത്. ഇവ പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറി.
ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വർണക്കൊള്ള കേസിൽ 2019 ലെ ദേവസ്വം ബോർഡ് ഭരണസമിതിയെ പ്രതിചേർത്തത്. അന്വേഷണം ഉന്നതരിലേക്കു നീങ്ങുമെന്നു കണ്ടതോടെയാണ് ഫയലുകൾ നൽകാതെ ഉദ്യോഗസ്ഥർ മെല്ലെപ്പോക്കു തുടങ്ങിയത്.
ദേവസ്വം മരാമത്തിൽതന്നെ അക്കാലത്തു നിർമാണങ്ങൾക്കു മേൽനോട്ടം വഹിക്കാൻ പ്രോജക്ട് ഡിവിഷൻ ഉണ്ടായിരുന്നു. ഇതിന് ചീഫ് എൻജിനീയർ, ഡിവിഷൻ എൻജിനീയർ, അസിസ്റ്റന്റ് എൻജിനീയർ എന്നിവരും ഉണ്ടായിരുന്നു. അക്കാലത്ത് ചീഫ് എൻജിനീയർ (ജനറൽ), ചീഫ് എൻജിനീയർ (പ്രോജക്ട്) എന്നീ 2 വിഭാഗമായിട്ടായിരുന്നു പ്രവർത്തം. പിന്നീട് രണ്ട് വിഭാഗവും ഒന്നാക്കി. ഇപ്പോൾ ദേവസ്വം മരാമത്ത് വിഭാഗം ഒരു ചീഫ് എൻജിനീയറുടെ കീഴിലാണ്. ഫയലുകൾ കാണാനില്ലെന്നു പറയുന്നത് ഇതു ചൂണ്ടിക്കാട്ടിയാണ്.
രേഖകൾ നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അന്വേഷണ സംഘം മുന്നറിയിപ്പ് നൽകിയിട്ടും അനക്കമില്ല. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.
വിജയ് മല്യ സ്വർണം പൊതിഞ്ഞ സമയത്ത് ദേവസ്വം മരാമത്ത് വിഭാഗത്തിനായിരുന്നു നിർമാണച്ചുമതല. ചെന്നൈ മൈലാപ്പൂർ ജെഎൻആർ ജ്വല്ലറി ഉടമ നാഗരാജിന്റെ നേതൃത്വത്തിൽ തമിഴ്നാട്ടിൽനിന്നുള്ള 53 ശിൽപികൾ സന്നിധാനത്തെ ദേവസ്വം മരാമത്ത് കോംപ്ലക്സ് കെട്ടിടത്തിലാണ് ഇതിന്റെ പണികൾ നടത്തിയത്. 30.3 കിലോഗ്രാം സ്വർണവും 1900 കിലോ ചെമ്പും ഉപയോഗിച്ചാണു ശ്രീകോവിലും മേൽക്കൂരയും ദാരുശിൽപവും പൊതിഞ്ഞത്.
ഇത് സ്വാമിക്കുള്ള പൊന്നാണ് സർ, 24 കാരറ്റ്. തനിതങ്കം. മല്യ സർ പുറത്തുനിന്ന് വാങ്ങിയത്’’- ശബരിമല ശ്രീകോവിൽ സ്വർണം പൊതിഞ്ഞ മുഖ്യശില്പി തമിഴ്‌നാട്ടുകാരനായ നാഗരാജന്റെ വാക്കുകളാണ് ഇത്.
സ്വർണപ്പാളി വിവാദം കത്തുമ്പോൾ, 1998-ൽ സന്നിധാനത്തുവന്ന് പണികൾക്ക് നേതൃത്വം കൊടുത്ത തമിഴ്‌നാട് ജെഎൻആർ ജ്വല്ലറി ഉടമ നാഗരാജൻ ഇക്കാര്യം പലരോടും പറഞ്ഞു.
നാഗരാജനും സംഘവും മൂന്നരമാസം കൊണ്ടാണ് 31.25 കിലോഗ്രാം സ്വർണംകൊണ്ട് ശ്രീകോവിൽ, ദ്വാരപാലകശില്പങ്ങൾ തുടങ്ങിയവ അടക്കമുള്ളവയുടെ സ്വർണംപൊതിയിൽ പൂർത്തിയാക്കിയത്.
അക്കാലത്ത് ഏറ്റവും ഗുണനിലവാരമുള്ള സ്വർണം കിട്ടുന്നത് സ്വിറ്റ്‌സർലൻഡിൽ നിന്നാണ്. യുബി ഗ്രൂപ്പ് ചെയർമാനായ വിജയ് മല്യ അവിടെനിന്ന് സ്വർണക്കട്ടികൾ വരുത്തുകയായിരുന്നു എന്നാണ് നാഗരാജന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്. സ്വർണം പൊതിയൽ ചടങ്ങ് അക്കാലത്ത് അപൂർവമായിരുന്നു.
ഭക്തിസാന്ദ്രമായിരുന്നു പണിപ്പുരയിലെ ഓരോദിവസവും. രാവിലെ ദേഹശുദ്ധി വരുത്തി ഭസ്മവും മറ്റുംപൂശി നാഗരാജനും അദ്ദേഹത്തോടൊപ്പമുള്ള നാല്പതോളം ശില്പികളും അയ്യപ്പനെ വണങ്ങി കർപ്പൂരംകത്തിച്ച് ശരണംവിളിക്കും. പിന്നീടാണ് പ്രത്യേകം തയ്യാറാക്കിയ നിർമാണ പരിസരത്തേക്ക് പോവുന്നത്. പുറത്തുള്ള ആർക്കും അവിടേക്ക് പ്രവേശനമില്ലായിരുന്നു.
ശ്രീകോവിലിന്റെ സ്വർണം പൊതിയലിനോടൊപ്പമാണ് ദ്വാരപാലകർ, പ്രധാന വാതിൽ, വശങ്ങളിലുള്ള ആനയുടെ രൂപം കൊത്തിയ തകിടുകൾ എന്നിവയും സ്വർണം പൊതിഞ്ഞത്. ഇതിനെല്ലാംകൂടി 31.25 കിലോ സ്വർണവും 1904 കിലോ ചെമ്പുപാളികളും ഉപയോഗിച്ചതായാണ് രേഖകകളിലുള്ളത്.
സമർപ്പണച്ചടങ്ങിന് വിജയ് മല്യ എത്തിയിരുന്നു. 1998 സെപ്റ്റംബർ നാലിന് വെള്ളിയാഴ്ച 12 മണിക്ക് ശേഷമായിരുന്നു സ്വർണം പൊതിഞ്ഞ് സ്ഥാപിച്ച താഴികക്കുടങ്ങളിലെ കലശാഭിഷേകച്ചടങ്ങ്. ട്രാഫിക് തടസ്സം മൂലം വിജയ് മല്യ അല്പം വൈകിയാണ് പമ്പയിലെത്തിയത്. 11 മണിയോടെ പമ്പയിലെത്തിയ അദ്ദേഹം നാലുകിലോമീറ്റർ നീലിമലപ്പാത ഓടിക്കയറുകയായിരുന്നു. ദേവസ്വംബോർഡ് പ്രസിഡന്റായിരുന്ന, ഇലക്‌ട്രിസിറ്റി ബോർഡിൽനിന്ന് വിരമിച്ച എൻജിനിയർ വി.ജി.കെ. മേനോൻ, ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് മല്യയെ സ്വീകരിച്ചു. തന്ത്രി കണ്ഠര് മഹേശ്വരാണ് കലശാഭിഷേകം നടത്തിയത്.
‘‘ശബരിമലയ്ക്ക് ഞാൻ എന്തുംതരാം. പക്ഷേ, ഞാൻ സമർപ്പിക്കുന്നതിൽ നിന്ന് ഒരുതരി സ്വർണംപോലും പാഴാകരുത്, ബാക്കിവരരുത്. കാരണം ഭഗവാന് സമർപ്പിക്കുന്നതൊന്നും ഞാൻ തിരിച്ചുകൊണ്ടുപോകില്ല. അതാണെന്റെ വിശ്വാസം.’’ -മല്യയുടെ അന്നത്തെ വാക്കുകളാണിത്.
സ്വർണം പൊതിഞ്ഞശേഷം, ശ്രീകോവിലിലേക്ക് മഴവെള്ളം ഇറങ്ങുന്നു എന്നൊരു വിവാദം ഉണ്ടായി. അത് പരിശോധിക്കുന്നതിനായി എറണാകുളം സ്വദേശി സെന്തിൽനാഥൻ എത്തി. മുൻപ് സ്ഥാപിച്ച ചെമ്പുപാളികളിലെ ആണികൾ കാലപ്പഴക്കത്താൽ ദ്രവിച്ചതിലൂടെയാണ് വെള്ളം ഇറങ്ങുന്നതെന്ന് കണ്ടെത്തി പരിഹരിച്ചത് സെന്തിൽനാഥനായിരുന്നു.
ശബരിമലയില്‍ നിര്‍ണായക രേഖകള്‍ നശിപ്പിച്ചെന്നാണ് സൂചന. വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞ രേഖകള്‍ കാണാനില്ല. പ്രത്യേക അന്വേഷണസംഘം ആവശ്യപ്പെട്ട രേഖകളാണ് കാണാതായത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ രേഖകള്‍ കണ്ടെത്താനായില്ല.
രേഖകള്‍ നിരന്തരമായി ആവശ്യപ്പെട്ടിട്ടും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടില്ല. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക് പോകുന്നതിനിടെയാണ് 1998 – 99 കാലത്തെ രേഖകള്‍ നഷ്ടപ്പെട്ടിരിക്കുന്നത്. വിജയ് മല്യ ശബരിമലയില്‍ സ്വര്‍ണം പൂശിയതുമായി ബന്ധപ്പെട്ട രേഖകളാണ് കാണാതായത്.
രേഖകള്‍ കണ്ടെത്താന്‍ എക്‌സിക്യൂട്ടീവ് ഓഫീസറുടെയും ദേവസ്വം കമ്മീഷണറുടെയും നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ചിരുന്നു. ഇവര്‍ പരിശോധന നടത്തിയിട്ടും രേഖകള്‍ കണ്ടെത്താന്‍ സാധിച്ചില്ല. ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തും പമ്പയിലും ആറന്‍മുളയിലുമുള്‍പ്പടെ പരിശോധനകള്‍ നടത്തിയിരുന്നു. ഇതില്‍ ദുരൂഹതയുണ്ടെന്ന് ദേവസ്വം ബോര്‍ഡും സംശയിക്കുന്നുണ്ട്. ഏതെങ്കിലും തരത്തില്‍ രേഖകള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്നാണ് സംശയിക്കുന്നത്. ഉദ്യോഗസ്ഥരോട് രേഖകള്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും നല്‍കാത്തതോടെയാണ് വിവരങ്ങള്‍ പുറത്ത് വന്നത്.
അതേസമയം, ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ പ്രതിയും മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുമായ മുരാരി ബാബുവിന് എല്ലാമറിയാം എന്നാണ് മനസിലാക്കുന്നത്. ഒന്നാംപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കസ്റ്റഡി കാലാവധി ഒക്ടോബര്‍ അവസാനം വരെയാണ്. അത് തീരും മുന്‍പ് ഇരുവരെയും കൊണ്ട് ഒന്നിച്ച് തെളിവെടുപ്പ് നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് എസ്‌ഐടി മുരാരി ബാബുവിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്.
ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനും ആലോചിക്കുന്നുണ്ട്. ദ്വാരപാലക പാളികളിലെ സ്വര്‍ണം കവര്‍ച്ച ചെയ്ത കേസില്‍ രണ്ടാം പ്രതിയായ മുരാരി ബാബു, സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളികള്‍ പുറത്തേക്കുകൊണ്ടുപോയ കേസില്‍ ആറാം പ്രതിയാണ്. മുരാരി ബാബു തട്ടിപ്പിന് പോറ്റിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍.
1998ൽ യുബി ഗ്രൂപ്പ് ചെയർമാൻ വിജയ് മല്യ ശബരിമല ശ്രീകോവിലിനൊപ്പം ദാരുശിൽപങ്ങളും സ്വർണം പൊതിഞ്ഞു നൽകിയെന്നു വ്യക്തമായി. 30.3 കിലോഗ്രാം സ്വർണവും 1900 കിലോ ചെമ്പും ഉപയോഗിച്ചാണു ശ്രീകോവിലും മേൽക്കൂരയും ദാരുശിൽപവും പൊതിഞ്ഞത്. 18 കോടി രൂപയായിരുന്നു ചെലവ്. ദാരുശിൽപത്തിൽ സ്വർണം പൊതിയുന്ന ജോലികൾ 1999ൽ പൂർത്തിയായെന്നു സൂചിപ്പിക്കുന്ന കത്തു ലഭിച്ചിട്ടുണ്ട്.
ദ്വാരപാലക ശിൽപത്തിന്റെ നിറം മങ്ങിയപ്പോഴാണു സ്വർണം പൂശി നൽകാൻ 2019ൽ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിക്കു ദേവസ്വം ബോർഡ് അനുമതി നൽകിയത്. ശബരിമലയിലെ മിക്കവാറും നിർമാണങ്ങളും സ്പോൺസർമാർ മുഖേനയാണ്. അങ്ങനെയാണ് ഉണ്ണിക്കൃഷ്ണനെ സമീപിച്ചത്.
സന്നിധാനത്തു പരമ്പരാഗതശൈലിയിൽ നടത്തിയ പണിയിലൂടെയാണ് വിജയ് മല്യ ശ്രീകോവിൽ സ്വർണം പൊതിഞ്ഞു നൽകിയത്.
ആദ്യം ചെമ്പു പൊതിഞ്ഞശേഷം ഒട്ടകത്തിന്റെ തോൽ ഉപയോഗിച്ചു നിർമിച്ച ബുക്കിൽ 200 ഗ്രാം സ്വർണം ഓരോ താളിലും വച്ച് 5000 തവണ ചുറ്റിക ഉപയോഗിച്ച് അടിച്ചുപരത്തി പാളിയാക്കി. വീണ്ടും അടിച്ചുപരത്തി കടലാസിനെക്കാൾ കട്ടി കുറച്ച് മെർക്കുറി ഉപയോഗിച്ചു ചെമ്പുപാളികളിൽ ഒട്ടിച്ചാണു സ്വർണം പൊതിഞ്ഞത്.
2019ൽ ദാരുശിൽപത്തിൽനിന്ന് അറ്റകുറ്റപ്പണിക്കായി പാളികൾ ഇളക്കിയെടുത്തപ്പോൾ ദേവസ്വം രേഖപ്പെടുത്തിയ മഹസറിൽ ചെമ്പുപാളികളെന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്. 42.8 കിലോ തൂക്കമുണ്ടായിരുന്ന പാളികൾ വീണ്ടും സ്വർണം പൂശി തിരികെയെത്തിച്ചപ്പോൾ 4.41 കിലോ കുറഞ്ഞതായും രേഖകളിലുണ്ട്. അന്നു സ്വർണംപൂശൽ സ്പോൺസർ ചെയ്ത ഉണ്ണിക്കൃഷ്ണൻ പോറ്റിയും തനിക്കു ലഭിച്ചതു ചെമ്പുപാളികളാണെന്നു വിജിലൻസിനു മൊഴി നൽകിയിരുന്നു. അതിന്റെ മുകളിൽ സ്വർണം പൂശിയിരുന്നു.
2019ൽ 14 ചെമ്പുപാളികളാണ് ഉണ്ടായിരുന്നത്. അതിലെ സ്വർണത്തിന്റെ അളവ് 397 ഗ്രാം. ചെമ്പുപാളികളിൽ അരക്കും കമ്പിയും ഉണ്ടായിരുന്നു. അതു നീക്കി വൃത്തിയാക്കിയാണ് ചെന്നൈയിലെ സ്മാർട് ക്രിയേഷനിൽ ഇലക്ട്രോപ്ലേറ്റിങ്ങിലൂടെ സ്വർണം പൂശിയതെന്ന് ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ മൊഴിയിലുണ്ട്.
സ്വർണം പൂശാനായി ചെമ്പുപാളി ഉണ്ണിക്കൃഷ്ണൻ പോറ്റിക്കു കൊടുത്തുവിടുമ്പോൾ കെ.എസ്.ബൈജുവായിരുന്നു തിരുവാഭരണം കമ്മിഷണർ. ഏതാനും മാസത്തിനകം അദ്ദേഹം വിരമിച്ചു. തുടർന്ന് ആർ.ജി.രാധാകൃഷ്ണൻ തിരുവാഭരണം കമ്മിഷണറായി. അദ്ദേഹത്തിന്റെ മേൽനോട്ടത്തിലാണു ചെന്നൈയിൽ പണി നടത്തിയത്. അന്ന് എ.പത്മകുമാറായിരുന്നു പ്രസിഡന്റ്.
സന്നിധാനത്തെ ദ്വാരപാലകശിൽപം സ്വർണം പൊതിഞ്ഞു നൽകിയത് 3 പേർ ചേർന്നാണ്. ഉണ്ണിക്കൃഷ്ണൻ പോറ്റിയും ഇദ്ദേഹത്തിന്റെ സുഹൃത്തുക്കളും ബെംഗളൂരു സ്വദേശികളുമായ രമേശ്, അനന്തസുബ്രഹ്മണ്യൻ എന്നിവരുമാണു സ്പോൺസർമാരായത്.
തിരുവനന്തപുരം സ്വദേശിയായ ഉണ്ണിക്കൃഷ്ണൻ പോറ്റി നേരത്തേ സന്നിധാനത്തു ശബരിമല കീഴ്ശാന്തിയുടെ സഹായിയായിട്ടുണ്ട്. ശബരിമല വിട്ടശേഷം ബെംഗളൂരുവിലേക്കു താമസം മാറി. ഉണ്ണിക്കൃഷ്ണൻ പോറ്റിയും രമേശും അനന്ത സുബ്രഹ്മണ്യനും ഒരുമിച്ച് എല്ലാവർഷവും ശബരിമല ദർശനത്തിനെത്താറുണ്ട്.
ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങൾ പൊതിഞ്ഞിരുന്ന സ്വർണപ്പാളികൾ എവിടെയെന്നതിൽ ഒളിച്ചുകളിച്ച് ദേവസ്വം ബോർഡ്. 1998-ൽ വിജയ് മല്യ പൂശി നൽകിയ സ്വർണപ്പാളി നഷ്ടപ്പെട്ടെന്ന് ഉറപ്പായിട്ടും മറുപടി അധികൃതർ പറയുന്നില്ല.
1998-ൽ ദ്വാരപാലക ശിൽപ്പത്തിനടക്കം വിജയ് മല്യ സ്വർണം പൊതിഞ്ഞു നൽകിയെന്നാണ് വിശ്വാസികൾ കരുതിയിരുന്നത്. പിന്നീട് 21 വർഷങ്ങൾക്കിപ്പുറം 2019 ജൂലൈ 5-ന് ദേവസ്വം ബോർഡ് ഇറക്കിയ ഉത്തരവിലാണ് ദ്വാരപാലക ശിൽപ്പത്തിലേത് ചെമ്പ് പാളിയെന്ന് ആദ്യമായി പറയുന്നത്. ആ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ പാളികൊണ്ടുപോയ ഉണ്ണികൃഷ്ണൻ പോറ്റിയും സഹ സ്പോൺസർമാരും അവർക്ക് കിട്ടിയത് ചെമ്പെന്ന് പറയുന്നു. ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം പൂശാനായി പാളിയെത്തിച്ച ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനവും അത് ചെമ്പ് തന്നെയെന്ന് ഉറപ്പിക്കുന്നു.
ഇതോടെ ഇനി ഉത്തരം പറയേണ്ടത് സർക്കാരാണ്. 1998-ൽ വിജയ് മല്യ ദ്വാരപാലക ശിൽപ്പത്തിന് സ്വർണം പൂശിയിരുന്നോ? പൂശിയെങ്കിൽ പിന്നീട് എങ്ങനെ അത് ചെമ്പായി മാറി? ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തത് ചെമ്പ് പാളിയോ? എങ്കിൽ വിജയ് മല്യ നൽകിയ സ്വർണപ്പാളി എവിടെ? ശബരിമലയിൽ ലഭിക്കുന്ന എല്ലാ വസ്തുക്കളുടെയും വിവരങ്ങൾ ദേവസ്വത്തിൻ്റെ കൈവശമുള്ള രജിസ്റ്ററുകളിൽ രേഖപ്പെടുത്തേണ്ടതാണ്. അത് പരിശോധിച്ചാൽ നിമിഷങ്ങൾക്കുള്ളിൽ ഇതിന് ഉത്തരം കണ്ടെത്തി ദുരൂഹത അവസാനിപ്പിക്കാം. പക്ഷേ, ദേവസ്വം ബോർഡും സർക്കാരും അതിന് മാത്രം മറുപടി പറയുന്നില്ല. എല്ലാം അന്വേഷിക്കട്ടേയെന്ന് പറഞ്ഞ് ഒഴിയുകയാണ് വിവാദകാലത്തെ പ്രസിഡൻ്റ്. ഉണ്ണികൃഷ്ണൻ പോറ്റിയിൽ മാത്രം പഴിചാരുന്നു നിലവിലെ പ്രസിഡൻ്റ്. ഇവിടെയാണ് ഹൈക്കോടതി ഇടപെടൽ നിർണായകമാകുന്നത്. ഏതായാലും കള്ളൻമാർ ആരു തന്നെയായാലും അവർ ബുദ്ധിമാൻമാരാണ്.കാരണം വിജയ് മല്യ പുശിയ സ്വരണത്തിന്റെ ഒറിജിനൽ രജിസ്റ്റർ കിട്ടാതിരുന്നാൽ എങ്ങനെയാണ് കേസ് തെളിയിക്കാനാവുക?
അക്കാലത്ത് രേഖകൾ ശബരിമലയിലോ തിരുവനന്തപുരം ദേവസ്വം ആസ്ഥാനത്തോ ഉണ്ടാകേണ്ടതാണ്. അതില്ലെങ്കിൽ അതിനർത്ഥം രേഖകൾ നശിപ്പിക്കപ്പെട്ടു എന്നു തന്നെയാണ്.
അങ്ങനെ നശിപ്പിച്ചാൽ കോടതി എന്തുചെയ്യും എന്നാണ് ഇനി കണ്ടറിയേണ്ടത്.
https://www.facebook.com/Malayalivartha


























 
 