ആവേശകരമായ സെമി....ഏഴുതവണ ചാമ്പ്യൻമാരായ ഓസ്‌ട്രേലിയയെ കീഴടക്കി ഇന്ത്യ വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ

ആവേശത്തോടെ... ഏഴുതവണ ചാമ്പ്യൻമാരായ ഓസ്‌ട്രേലിയയെ കീഴടക്കി ഇന്ത്യ വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ. ആവേശകരമായ സെമിയിൽ നിലവിലെ ജേതാക്കളെ അഞ്ച് വിക്കറ്റിന് കീഴടക്കി. ഓസ്ട്രേലിയ ഉയര്‍ത്തിയ 339 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം ജെമീമ റോഡ്രിഗസിന്‍റെ അപരാജിത സെഞ്ചുറിയുടെയും ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് കൗറിന്‍റെ അര്‍ധസെഞ്ചുറിയുടെയും കരുത്തിൽ ഇന്ത്യ 48.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു.
134 പന്തില്‍ 127 റണ്‍സുമായി ജെമീമ പുറത്താകാതെ നിന്നപ്പോള്‍ അമന്‍ജ്യോത് കൗര്‍ 8 പന്തില്‍ 15 റണ്‍സുമായി വിജയത്തില്‍ പങ്കുചേർന്നു. 88 പന്തില്‍ 89 റണ്‍സെടുത്ത ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് കൗറിന്‍റെ അര്‍ധസെഞ്ചുറിയും 16 പന്തില്‍ 26 റണ്‍സെടുത്ത റിച്ച ഘോഷിന്‍റെയും 17 പന്തില്‍ 24 റണ്‍സെടുത്ത ദീപ്തി ശര്‍മയുടെയും ഇന്നിംഗ്സുുകളും ഇന്ത്യൻ ജയത്തില്‍ ഏറെ നിര്‍ണായകമായി മാറി.
മൂന്നാം തവണയാണ് ഇന്ത്യ ഫൈനലിലെത്തുന്നത്. 2005ലും 2017ലും ഫൈനലിലെത്തിയെങ്കിലും ലോകകപ്പ് നേടാൻ കഴിഞ്ഞില്ല . സ്‌കോർ: ഓസ്‌ട്രേലിയ 338 (49.5), ഇന്ത്യ 341/5 (48.3).
അതേസമയം വനിതാ ലോകകപ്പില്‍ ഇന്ത്യയുടെ രണ്ടാം ഫൈനലാണിത്. ഞായറാഴ്ച നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍.
"
https://www.facebook.com/Malayalivartha

























