6 ലക്ഷം കോടി രൂപയുടെ കടത്തില്‍ നില്‍ക്കുമ്പോള്‍ പിണറായി വിജയന്‍ എങ്ങനെയാണ് വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത്: പ്രഖ്യാപനങ്ങൾ തെരഞ്ഞെടുപ്പ് തട്ടിപ്പ് മാത്രമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍

9.5 വര്‍ഷത്തെ ഭരണത്തിന് ശേഷം, തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പിണറായി വിജയൻ പെട്ടെന്ന് പാവങ്ങളെ ഓര്‍മ്മിക്കുകയും 'പുതിയ' പദ്ധതികള്‍ പ്രഖ്യാപിക്കുകയുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. 6 ലക്ഷം കോടി രൂപയുടെ കടത്തില്‍ നില്‍ക്കുമ്പോള്‍ പിണറായി വിജയന്‍ എങ്ങനെയാണ് വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതെന്നും പ്രഖ്യാപനങ്ങൾ തെരഞ്ഞെടുപ്പ് തട്ടിപ്പ് മാത്രമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ പ്രസ്താവിച്ചു.
ഇന്നലെ നടത്തിയ പ്രഖ്യാപനങ്ങളെല്ലാം 2021-ലെ സിപിഎം പ്രകടനപത്രികയില്‍ നിന്ന് കടമെടുത്തവയാണ്. തിരഞ്ഞെടുപ്പിന് വെറും 4 മാസം മാത്രം ബാക്കിനില്‍ക്കെ ഇന്നലെയാണ് പിണറായി വിജയന്‍ ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നത്. ജനങ്ങളെ സഹായിക്കാനുള്ള എല്ലാ ആത്മാര്‍ത്ഥമായ ശ്രമങ്ങളെയും സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഈ തിരഞ്ഞെടുപ്പ് കാലത്തെ നാടകങ്ങളെ അംഗീകരിക്കാനാവില്ല.
മുഖ്യമന്ത്രി 'എല്ലാം ശരിയാകും' എന്ന് വാഗ്ദാനം ചെയ്തു, പക്ഷേ ഭരണകാലത്തിന്റെ അവസാന 4 മാസങ്ങളില്‍ മാത്രമേ പ്രവര്‍ത്തിക്കൂ എന്ന് വാഗ്ദാനം നല്‍കിയപ്പോള്‍ പറഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.പിഎം കിസാന്‍ മുതല്‍ പിഎം ആയുഷ്മാന്‍ വരെയുള്ള പദ്ധതികള്‍ ഒന്നാം ദിവസം മുതല്‍ 11-ാം വര്‍ഷം വരെ, വര്‍ഷത്തില്‍ 365 ദിവസവും പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പിലാക്കി.
ഇന്ന് കേരളത്തിലേത് ഒരു തട്ടിപ്പ് സമ്പദ്വ്യവസ്ഥയാണ്. ആരോഗ്യ മേഖലയില്‍ നിന്നുള്ള പണം പെന്‍ഷനുകള്‍ക്കായി വകമാറ്റുന്നു, പട്ടികജാതി ക്ഷേമത്തിനുള്ള പണം അഴിമതിക്കാരായ ഇടനിലക്കാര്‍ക്ക് നല്‍കാന്‍ വകമാറ്റുന്നു, വീട്, വെള്ളം, സ്‌കൂളുകള്‍ എന്നിവയ്ക്കുള്ള പണം പലിശ അടയ്ക്കാന്‍ വകമാറ്റുന്നു.
6 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് കടത്തില്‍, ഓരോ പുതിയ വാഗ്ദാനവും പാലിക്കപ്പെടാന്‍ സാധ്യതയില്ല. പരാജയപ്പെടുമ്പോള്‍, മുഖ്യമന്ത്രി വീണ്ടും 'കേന്ദ്രം പണം നല്‍കിയില്ല' എന്ന് പറഞ്ഞ് രക്ഷപ്പെടും. മുഖ്യമന്ത്രി പിണറായിക്ക് പാവങ്ങളെ സഹായിക്കുന്നതില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍, 70 വയസ്സ് കഴിഞ്ഞ എല്ലാ മലയാളികള്‍ക്കും സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കുന്ന പ്രധാനമന്ത്രിയുടെ ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പിലാക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























 
 