ഭാരതത്തിന്റെ ഉരുക്കുമനുഷ്യൻ സർദാർ വല്ലഭായ് പട്ടേലിന്‍റെ ജന്മദിനം സമുചിതമായി ആഘോഷിച്ച് രാജ്യം...പട്ടേലിന്റെ സ്മരണാർത്ഥം 150 രൂപയുടെ നാണയവും സ്റ്റാമ്പും പുറത്തിറക്കി

സർദാർ വല്ലഭായ് പട്ടേലിന്‍റെ ജന്മദിനം സമുചിതമായി ആഘോഷിച്ച് രാജ്യം. അദ്ദേഹത്തിന്റെ ജന്മദിനം രാഷ്‌ട്രം രാഷ്‌ട്രീയ ഏകതാ ദിവസാണ് ആചാരിക്കുന്നത്.
പട്ടേലിന്റെ പ്രതിമ സ്ഥിതി ചെയ്യുന്ന നർമദ ജില്ലയിലെ ഏകതാ നഗറിൽ നടന്ന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഐക്യത്തിന്റെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
രാവിലെ 8 മണിക്ക് ഏകതാ നഗറിൽ സ്റ്റാച്യു ഓഫ് യൂണിറ്റിയിൽ എത്തിയ പ്രധാനമന്തി പട്ടേലിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. തുടന്ന് ഇന്ത്യയുടെ ഐക്യത്തിന്റെയും അച്ചടക്കത്തിന്റെയും സാംസ്കാരിക വൈവിധ്യത്തിന്റെയും പ്രദർശനമായ ഏകതാ ദിവസ് സമാരോഹ് നടന്നു.
പട്ടേലിന്റെ സ്മരണാർത്ഥം 150 രൂപയുടെ നാണയവും സ്റ്റാമ്പും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പുറത്തിറക്കിയിട്ടുണ്ടായിരുന്നു. ഏകതാ നഗറിൽ തന്നെയാണ് ഈ പരിപാടിയും സംഘടിപ്പിച്ചിരുന്നത്.
"
https://www.facebook.com/Malayalivartha


























 
 