എസ് ഐ ടി ചോദിച്ചിട്ടും ദേവസ്വംബോര്‍ഡ് കൊടുക്കാതെ മുക്കിയ രേഖകള്‍ ഹൈക്കോടതി കയറി തൂക്കി !! രേഖകള്‍ അന്വേഷണത്തിന് സംഘത്തിന് കൈമാറിയിരിക്കണമെന്ന് കോടതി പൊട്ടിച്ചു ; അയ്യപ്പന്റെ ഭാഗ്യം ഒന്നും ഇടിവെട്ടി പോയില്ലെന്ന് സര്‍ക്കാരിനിട്ട് ട്രോളോട് ട്രോള്‍; രേഖകള്‍ ഉടന്‍ അന്വേഷണ സംഘത്തിന് കൈമാറുമെന്ന് ദേവസ്വം മന്ത്രി വാസവന്‍; മൊട ഇറക്കിയവന്മാരുടെ വായിലെ പിരിവെട്ടിച്ച് എസ് ഐ ടി

24 മണിക്കൂര്‍ സമയം തരും അതിനുള്ളില്‍ രേഖകള്‍ എസ്‌ഐടിയുടെ മേശപ്പുറത്ത് എത്തിയിരിക്കണം. ദേവസ്വംബോര്‍ഡിനെ പറപ്പിച്ച് ഹൈക്കോടതിയും അന്വേഷണ സംഘവും. നിരന്തരം ചോദിച്ചിട്ടും കൊടുക്കാതെ ദേവസ്വംബോര്‍ഡ് പൂഴ്ത്തിയ ശബരിമലയിലെ ആ രേഖകളുമായ് അന്വേഷണ സംഘത്തിന് മുന്നിലേക്ക് ഓടി ദേവസ്വം മന്ത്രി വാസവന്‍. ഇതുവരെ എസ്‌ഐടി ചോദിച്ചപ്പോഴൊക്കെ കാണാനില്ലെന്നും കിട്ടുമ്പോള്‍ തരാമെന്നും വലിയ ധാര്‍ഷ്ട്യമായിരുന്നു ദേവസ്വംബോര്‍ഡിന്. ആ കുത്തലങ്ങ് തീര്‍ത്തുകൊടുത്ത് കോടതി. രേഖകള്‍ കിട്ടുന്നില്ലെന്ന് എസ്‌ഐടി ഹൈക്കോടതിയോട് പറഞ്ഞു പിന്നാലെ ദേവസ്വം കൊണാണ്ടര്‍മ്മാരുടെ ചെവിക്ക് പിടിച്ചു. കാണാതെ പോയ രേഖകള്‍ ഇപ്പോള്‍ തപ്പിയെടുത്തു ദേവസ്വം ഉദ്യോഗസ്ഥര്‍.
1998-99കാലത്ത് ശബരിമല ശ്രീകോവിലിന്റെ മേല്‍ക്കൂരയടക്കം വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട രേഖകള്‍ അന്വേഷണസംഘം തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും കൈമാറാതിരുന്നത്. ഇതോടെ രേഖകള്‍ നല്‍കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അന്വേഷണ സംഘം മുന്നറിയിപ്പ് നല്‍കി. എന്നിട്ടും ബോര്‍ഡിന് കുലുക്കമില്ല. ഇനി സാവകാശം നല്‍കാനാകില്ലെന്നും ഉടന്‍ ലഭ്യമാക്കണമെന്നും അന്വേഷണ സംഘം എക്‌സിക്യൂട്ടീവ് ഓഫിസറെയും ദേവസ്വം കമീഷണറെയും അറിയിക്കുകയും ചെയ്തു. എസ് ഐ ടി കയറി കുത്തിന് പിടിച്ചപ്പോള്‍ ദേവസ്വം അണ്ണന്മാര്‍ കൊമ്പത്തൂന്ന് താഴെയിറങ്ങി. രേഖകള്‍ കിട്ടുന്നത് തന്നെ വലിയ കാര്യമാണ്. സാധാരണ എന്തെങ്കിലും അഴിമതി ആരോപണങ്ങള്‍ വന്ന് രേഖ തപ്പിച്ചെന്നാല്‍ ഒന്നുകില്‍ ഇടിവെട്ടിയോ മിന്നല്‍ അടിച്ചോ പകും അല്ലെങ്കില്‍ കെട്ടിടത്തിന് തീ പിടിക്കും. അതുമല്ലെങ്കില്‍ കെട്ടിടം പൊളിഞ്ഞ് രേകഖകള്‍ നശിക്കും. ഇതാണ് കേരളത്തില്‍ പതിവ് ഇതിപ്പോള്‍ അയ്യപ്പന്റെ നല്ല കാലമെന്ന് പറയാം കാണാതായ രേഖകള്‍ കിട്ടിയെന്ന്. അപ്പോള്‍ ദേവസ്വം അണ്ണന്മാര്‍ക്ക് കോടതിയെ പേടിയുണ്ട് അല്ലിയോ.
വിജയ് മല്യ ശ്രീകോവില്‍ സ്വര്‍ണം പൊതിഞ്ഞ കാലത്ത് ഈ ജോലികളുടെ ചുമതല ദേവസ്വം മരാമത്ത് വിഭാഗത്തിനായിരുന്നു. ഈ ഫയലുകളാണ് അന്വേഷണസംഘം ആവശ്യപ്പെട്ടത്. മഹസര്‍ അടക്കമുള്ളവയും ഹാജരാക്കാന്‍ നിര്‍ദേശിച്ചിരുന്നു. നേരത്തെ ഇതുമായി ബന്ധപ്പെട്ട് ചില ഫയലുകള്‍ ദേവസ്വം വിജിലന്‍സ് ശേഖരിച്ചിരുന്നു. ഇതില്‍ നിന്നാണ് ദ്വാരപാലക ശില്‍പ പാളികളിലടക്കം പൂശിയ സ്വര്‍ണത്തിന്റെ അളവ് ദേവസ്വം വിജിലന്‍സിന് ലഭിച്ചത്. ഇവ പ്രത്യേക അന്വേഷണ സംഘത്തിന് വിജിലന്‍സ് കൈമാറിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായുള്ള മറ്റ് രേഖകളാണ് പുതിയതായി ആവശ്യപ്പെട്ടത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ രേഖകള്‍ കണ്ടെത്താനായില്ല. ഇതിനായി എക്‌സിക്യുട്ടീവ് ഓഫിസറുടെയും ദേവസ്വം കമീഷണറുടെയും നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ചിരുന്നു. ഇവര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തും സന്നിധാനത്തും ആറന്മുളയിലുമുള്‍പ്പെടെ പരിശോധന നടത്തിയെങ്കിലും രേഖകള്‍ ലഭിച്ചില്ല. ഇതോടെ രേഖകള്‍ നശിപ്പിച്ചെന്ന സംശയങ്ങളും ഉയരുന്നുണ്ട്. എന്നാല്‍, അന്വേഷണസംഘം വിട്ടില്ല പിന്നാലെ കൂടി നിരന്തരം ചോദിച്ച് കൊണ്ടേയിരുന്നു. ഒടുക്കം ഹൈക്കോടതി വഴി നീക്കം നടത്തി.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ കാണാതായത് പലതും ഇപ്പോള്‍ കിട്ടുന്നു മുങ്ങിയ പലരേയും തപ്പിയെടുക്കുന്നു. വമ്പന്‍ ട്വിസ്റ്റുകളാണ് നടക്കുന്നത്. ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രധാന ഇടനിലക്കാരനായ കല്‍പേഷിനെ കണ്ടെത്തി. ചെന്നൈയിലെ സ്വര്‍ണക്കടയിലെ ജീവനക്കാരനാണ് കല്‍പേഷ്. സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്ന് പാക്കറ്റ് വാങ്ങി ബെല്ലാരിയില്‍ ഗോവര്‍ധന് എത്തിച്ചു നല്‍കിയെന്നു കല്‍പേഷ് വെളിപ്പെടുത്തി. 31 വയസ്സുകാരനായ കല്‍പേഷ് രാജസ്ഥാന്‍ സ്വദേശിയാണ്. 13 വര്‍ഷമായി ചെന്നൈയിലെ സ്വര്‍ണക്കടയില്‍ ജോലി ചെയ്തുവരികയാണ്. ജെയിന്‍ എന്നയാളാണ് കല്‍പേഷ് ജോലി ചെയ്യുന്ന സ്വര്‍ണക്കടയുടെ ഉടമ. ഉടമയുടെ നിര്‍ദേശം അനുസരിച്ച് താന്‍ പല സ്ഥലങ്ങളില്‍ നിന്ന് സ്വര്‍ണവും മറ്റ് ഉരുപ്പടികളും എടുത്ത് മറ്റു സ്ഥലങ്ങളില്‍ എത്തിക്കാറുണ്ടെന്ന് കല്‍പേഷ് പറയുന്നു. സ്വര്‍ണ്ണക്കൊള്ളയിലെ പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ അറിയില്ലെന്നാണു കല്‍പേഷ് പറയുന്നത്. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം തന്നെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്നും കല്‍പേഷ് പറയുന്നു.
വരുന്ന ആഴ്ച സര്‍ക്കാരിനും സിപിഎമ്മിനും നിര്‍ണായകം. ശബരിമല സ്വര്‍ണക്കൊള്ളയില്‍ ചില നിര്‍ണായക അറസ്റ്റുകള്‍ ഉണ്ടാകും. കഴിഞ്ഞദിവസം എസ്‌ഐടി ഉഗ്രന്‍ നീക്കമാണ് നടത്തിയത് അതിന്റെ അടിസ്ഥാനത്തിലാണ് വമ്പന്മാരുടെ അറസ്റ്റിലേക്ക് കടക്കുന്നത്. പോറ്റി മുരാരി ബാബു ഇവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. അന്വേഷണത്തിന്റെ മൂന്നാംഘട്ടത്തിലേക്കാണ് എസ്‌ഐടി ഇനി കടക്കുന്നത്. ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് എകെജി സെന്ററിലെത്തി മോങ്ങള്‍ തുടങ്ങിയിട്ടുണ്ട്. വാസു കേരളം വിടാതെ എസ്‌ഐടി നിരീക്ഷണവലയം തീര്‍ത്തു. ഇനിയുള്ള അറസ്റ്റുകള്‍ അത് സര്‍ക്കാരിന്റെ മൂട്ടില്‍ തീ പിടിപ്പിക്കുന്നതാണ്. അതായത് ദേവസ്വംബോര്‍ഡില്‍ സര്‍ക്കാര്‍ ഒത്താശയില്‍ കയറിക്കൂടിയ സിപിഎമ്മുകാരിലേക്കാണ് അന്വേഷണ സംഘം പോകുന്നത്. സിപിഎമ്മിന്റെ അടിവയറ്റില്‍ തീയാളുന്നു.
201925 കാലഘട്ടത്തിലെ ദേവസ്വം പ്രസിഡന്റുമാര്‍ക്കെതിരെയുളള അന്വേഷണം നടക്കും. നിലവിലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, 2019ലെ പ്രസിഡന്റായിരുന്ന എ പത്മകുമാര്‍ എന്നിവരുള്‍പ്പെടെയുള്ളവരുടെ പങ്കാളിത്തമാണ് പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുന്നത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്ന് വ്യക്തമായാല്‍ അറസ്റ്റ് ഉണ്ടാകും. പത്മകുമാറിനെ വിശദമായി ചോദ്യം ചെയ്യാന്‍ ഉടന്‍ തന്നെ നോട്ടീസ് നല്‍കും. 2019 മുതല്‍ അല്ല മുപ്പത് കൊല്ലത്തെ പ്രവര്‍ത്തനങ്ങളില്‍ അന്വേഷണം വേണമെന്നായിരുന്നു സര്‍ക്കാരും സിപിഎമ്മും ആവശ്യപ്പെട്ടത്. അത് ഇപ്പോള്‍ ദേവസ്വംബോര്‍ഡില്‍ ഉള്ളവരെ രക്ഷിക്കുന്നതിന് വേണ്ടി ആയിരുന്നു. എന്നാല്‍ തട്ടിപ്പ് നടന്ന 2019 മുതലുള്ള അന്വേഷണം ആണ് ആദ്യം നടക്കേണ്ടതെന്ന് ഹൈക്കോടതി കട്ടായം പറഞ്ഞതോടെ സര്‍ക്കാരിന്റെ ഫ്യൂസൂരി. കാരണം പിണറായി ഭരണത്തില്‍ വന്‍കൊള്ള നടന്നുവെന്ന് തെളിഞ്ഞാല്‍ വിശ്വാസികള്‍ ഇളകും തെരഞ്ഞെടുപ്പില്‍ കരണംപുകയുന്ന അടി കിട്ടും. വരുംദിവസങ്ങളില്‍ നടക്കാന്‍ പോകുന്ന അറസ്റ്റുകളില്‍ തൂങ്ങുന്നത് പാര്‍ട്ടിക്ക് വേണ്ടപ്പെട്ടവര്‍.
2019ല്‍ സ്വര്‍ണക്കൊള്ള നടന്നുവെന്നും 2025ല്‍ ഈ കൊള്ള മറയ്ക്കാനുള്ള ശ്രമങ്ങള്‍ നടന്നുവെന്നുമാണ് കോടതിയുടെ നിരീക്ഷണം. അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് സ്വര്‍ണക്കൊളളയ്ക്ക് പിന്നിലെന്ന നിഗമനത്തിലാണ് അന്വേഷണം പോകുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റി കവര്‍ന്നെന്ന് കരുതുന്ന ബെല്ലാരിയില്‍ നിന്ന് കണ്ടെത്തിയ സ്വര്‍ണം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡിലെ മിനിറ്റ്‌സുകള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. സ്വര്‍ണപ്പാളി കൊണ്ടുപോകാനുള്ള ശുപാര്‍ശകളും കത്തിടപാടുകളും ദേവസ്വം ബോര്‍ഡിലേക്കാണ് വന്നത്. അറസ്റ്റിലായ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് മുരാരി ബാബു അടക്കമുള്ളവരുടെ കത്തുകള്‍ വന്നപ്പോള്‍ ബോര്‍ഡ് എന്ത് തീരുമാനമെടുത്തു, ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അനുകൂലമായ നിലപാടാണോ സ്വീകരിച്ചത് തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുന്നത്.
https://www.facebook.com/Malayalivartha
























