ജാഫര്‍ ഇടുക്കിയേയും സാബുമോനേയും പോലീസ് വീണ്ടും ചോദ്യം ചെയ്യും

കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് നടന്‍ ജാഫര്‍ ഇടുക്കിയേയും ടെലിവിഷന്‍ താരം സാബുമോനേയും അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. ഇരുവരോടും ഇന്ന് ഉച്ചയ്ക്കു ശേഷം ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. മണി അവശനിലയില്‍ ആകുന്നതിന് തലേരാത്രി ഇരുവരും മണിയുടെ ഗസ്റ്റ് ഹൗസായ പാഡിയില്‍ എത്തി മദ്യപിച്ചിരുന്നതായി പോലീസിന് ബോധ്യപ്പെട്ടിരുന്നു. ഇരുവരേയും നേരത്തെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നതാണ്.
അതിനിടെ, കേസുമായി ബന്ധപ്പെട്ട് പത്തോളം പേര്‍ ഇതിനകം പോലീസ് കസ്റ്റഡിയില്‍ ആയിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ജാഫര്‍ ഇടുക്കിയേയും സാബുമോനെയും വീണ്ടും ചോദ്യം ചെയ്യുന്നതെന്ന് കരുതുന്നു.
മണിയ്‌ക്കൊപ്പം മദ്യപിച്ചിരുന്നില്ലെന്നാണ് സാബു ആദ്യം മൊഴി നല്‍കിയത്. എന്നാല്‍ ഇയാള്‍ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയില്‍ ആയിരുന്നുവെന്നും മണിയുടെ െ്രെഡവറാണ് ഇയാളെ കൊണ്ടുപോയി വിട്ടതെന്നും പോലീസിന് മണിയുടെ മനേജര്‍ വെളിപ്പെടുത്തിയിരുന്നു. മദ്യപിച്ചതായി ചില ചാനലുകളിലെ ചര്‍ച്ചയില്‍ സാബുവും ഇന്നലെ സമ്മതിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























