കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് മുന്നറിയുപ്പുമായി എ.കെ. ആന്റണി

കോണ്‍ഗ്രസ്സിനുള്ളില്‍ ഐക്യം നിലനിര്‍ത്തേണ്ട അവശ്യകതയെക്കുറുച്ച് നേതാക്കള്‍ക്ക് മുന്നറിയപ്പ് നല്‍കി മുതിര്‍ന്ന നേതാവ് എ.കെ. ആന്റണി. തമ്മില്‍ തല്ലിയാല്‍ പ്രതിപക്ഷത്തിരിക്കേണ്ടിവരുമെന്ന് കോണ്‍ഗ്രസ് നേതാക്കളും അണികളും മനസിലാക്കണമെന്ന് എ.കെ. ആന്റണി. ഐക്യവും നല്ല സ്ഥാനാര്‍ഥികളുമാണ് കോണ്‍ഗ്രസിന്റെ വിജയ മന്ത്രമെന്ന് മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് ചൂടുപിടിച്ചിട്ടും പാര്‍ട്ടിയില്‍ പരസ്യ വിവാദങ്ങള്‍ അവസാനിക്കാത്തതില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കടുത്ത അതൃപ്തി രേഖപ്പെടുത്തിയതിനു പിന്നാലെയാണ് എ.കെ.ആന്റണിയും ഇക്കാര്യത്തില്‍ മനസ് തുറന്നത്. ഐക്യമില്ലെങ്കില്‍ അടുത്ത അഞ്ചു വര്‍ഷം പ്രതിപക്ഷത്തിരിക്കേണ്ടി വരും. കെട്ടിപ്പിടിച്ചുള്ള ഫോട്ടോ കൊണ്ടോ പ്രസ്താവന കൊണ്ടോ ഐക്യമുണ്ടാകില്ല. അത് മനസിലാണ് വേണ്ടതെന്നും എ.കെ. ആന്റണി പറഞ്ഞു.
ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോല്‍ക്കാന്‍ പാടില്ലെന്ന മനസോടെ പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും മറ്റ് കാര്യങ്ങള്‍ തിരഞ്ഞെടുപ്പിന് ശേഷമെന്നു തീരുമാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചിഹ്നം മാത്രം നോക്കി വോട്ട് ചെയ്യുന്ന കാലം കഴിഞ്ഞു. സ്ഥാനാര്‍ഥിയാണ് ഇന്ന് പ്രധാനം. ഒരുമിച്ചെത്തുന്ന ഒരു കുടുംബത്തിലെ അംഗങ്ങള്‍ പോലും പല സ്ഥാനാര്‍ഥിക്ക് വോട്ടു ചെയ്യുന്ന കാലമാണ്. അതുകൊണ്ട് ഐക്യത്തിനൊപ്പം നല്ല സ്ഥാനാര്‍ഥികളേയും കോണ്‍ഗ്രസ് രംഗത്തിറക്കണമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























