പാഞ്ചാലിയുടെ വസ്ത്രാക്ഷേപം പോലെ പുറത്തുവന്നിട്ടും തീരാത്തതാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ അഴിമതി എന്ന് വി എസ് അച്ചുതാനന്ദന്‍

കോരളത്തിലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അഴിമതി ഭരണത്തെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്‍. പാഞ്ചാലിയുടെ വസ്ത്രാക്ഷേപം പോലെ പുറത്തുവന്നിട്ടും തീരാത്തതാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ അഴിമതി എന്നാണ് പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്‍ പറഞ്ഞത്. കേരളത്തെ കലാപഭൂമിയാക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞു. ആര്‍എസ്എസില്‍ നിന്നും ദേശസ്‌നേഹം പഠിക്കേണ്ട ഗതികേട് സിപിഐഎമ്മിന് ഇല്ലെന്ന് പിബി അംഗം പിണറായി വിജയനും പറഞ്ഞു. ഇഎംഎസ് അനുസ്മരണചടങ്ങുകളില്‍ പങ്കെടുക്കുകയായിരുന്നു സിപിഐഎം നേതാക്കള്‍.
രാവിലെ നിയമസഭാമന്ദിരത്തിനു മുന്നിലെ ഇഎംഎസ് പ്രതിമയില്‍ നേതാക്കളും പ്രവര്‍ത്തകരും പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന നടന്ന അനുസ്മരണസമ്മേളനം തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ വേദിയായി മാറി. ഓരോ ദിവസവും അഴിമതിക്കഥകള്‍ പുറത്തു വരുന്നുണ്ടെന്ന് പറഞ്ഞ പ്രതിപക്ഷനേതാവ് വി എസ് ഇത് പാഞ്ചാലിയുടെ വസ്ത്രാക്ഷേപം പോലെ തീരാത്തതെന്ന് പരിഹസിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























