വൈദേകം റിസോര്‍ട്ട് വിവാദം: പാര്‍ട്ടി നേതൃത്വത്തോടുള്ള അമര്‍ഷം പ്രകടമാക്കി ഇ.പി ജയരാജന്‍

ഇപി ജയരാജനും കുടുംബത്തിനുമെതിരെ സാമ്പത്തിക ആരോപണങ്ങള്‍ അടക്കം വലിയ വിവാദങ്ങളാണ് വൈദേകം റിസോര്‍ട്ടുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നത്. വൈദേകം റിസോര്‍ട്ട് വിവാദത്തില്‍ പാര്‍ട്ടി നേതൃത്വത്തോടുള്ള അമര്‍ഷം പ്രകടമാക്കി ഇ.പി ജയരാജന്‍. വിഷയം പി ജയരാജന്‍ സംസ്ഥാന സമിതിയില്‍ ഉന്നയിച്ചുവെന്ന് ഇപി ജയാരാജന്‍ തന്റെ ആത്മകഥയില്‍ പറയുന്നു. അത് പാര്‍ട്ടി കമ്മിറ്റിയില്‍ തന്നെ പി ജയരാജന്‍ സംസ്ഥാന സമിതിയില്‍ ഉന്നയിച്ചുവെന്ന വിവാദങ്ങള്‍ ഉണ്ടായി. എന്നാല്‍ അന്ന് പാര്‍ട്ടി നേതൃത്വം അതിനെ തള്ളിക്കളയുകയായിരുന്നു. അത്തരമൊരു കാര്യത്തെപ്പറ്റി സ്ഥിരീകരണമൊന്നും ഉണ്ടായില്ല.
എന്നാല്‍ ഇന്ന് പുറത്തിറങ്ങിയ 'ഇതാണെന്റെ ജീവിതം' എന്ന ഇപി ജയരാജന്റെ ആത്മകഥയില്‍ ഈയൊരു കാര്യം പി ജയരാജന്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ ഉന്നയിച്ചിരുന്നുവെന്നും താന്‍ അന്നത്തെ യോഗത്തില്‍ പങ്കെടുത്തിരുന്നില്ലെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം വിശദീകരിക്കുന്നത്. 'സത്യാവസ്ഥ അടുത്ത സംസ്ഥാന കമ്മിറ്റിയോഗത്തിലാണ് വ്യക്തമാക്കപ്പെടുന്നത്. ഒരു സ്വകാര്യ കമ്പനിയെ സഹകരണ സ്ഥാപനത്തെ പോലെ സഹായിക്കാന്‍ പാടുണ്ടോയെന്നുമാണ് സംസ്ഥാന കമ്മിറ്റിയോഗത്തില്‍ പി ജയരാജന്‍ വ്യക്തമാക്കിയത്.
എന്നാല്‍ വിവാദം ഉയര്‍ന്ന സമയം ബന്ധപ്പെട്ടവര്‍ വ്യക്തത വരുത്തിയിരുന്നെങ്കില്‍ എനിക്കെതിരെയുള്ള വ്യക്തിപരമായ അതിക്ഷേപങ്ങള്‍ നിലയ്ക്കുമായിരുന്നു. ആദ്യ യോഗത്തില്‍ പി ജയരാജന്‍ ഉന്നയിച്ച വിഷയം വളച്ചൊടിച്ച് പ്രചരിപ്പിക്കുകയായിരുന്നു ചിലര്‍'. ഇത്തരത്തിലൊരു കാര്യം സൂചിപ്പിച്ചു കൊണ്ടാണ് അദ്ദേഹം തന്റെ പാര്‍ട്ടി നേതൃത്വത്തോടുള്ള അമര്‍ഷം രേഖപ്പെടുത്തിയത്. തന്റെ ഭാര്യയും മകനും ഇതില്‍ ഓഹരി പങ്കാളികളായതിന്റെ വിശദമായ കാര്യങ്ങളെല്ലാം പറഞ്ഞു കൊണ്ടാണ് ആത്മകഥയിലെ ഈയൊരു ഭാഗം ഇപി ജയരാജന്‍ വിശദീകരിക്കുന്നത്.
https://www.facebook.com/Malayalivartha
























