37 സീറ്റ് ബിഡിജെഎസ് മത്സരിക്കും, സ്ഥാനാര്‍ത്ഥി പ്രഖ്യാപനം രണ്ട് ദിവസത്തിനകമെന്ന് തുഷാര്‍ വെള്ളാപ്പള്ളി

ബിജെപി ബിഡിജെഎസ് സീറ്റ് ധാരണയായി. 37 സീറ്റ് ബിഡിജെഎസിന് നല്‍കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അറിയിച്ചു. കോവളം, കൊടുങ്ങല്ലൂര്‍ സീറ്റുകള്‍ ബിഡിജെഎസിന് നല്‍കും. ബിജെപി നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. 26 ന് മുമ്പ് എന്‍ഡ്എയിലെ ഘടകകക്ഷികളുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം അറിയിച്ചു.
തര്‍ക്കമുണ്ടായിരുന്ന വര്‍ക്കല, കാഞ്ഞങ്ങാട്, വാമനപുരം എന്നിവിടങ്ങളിലും ബിഡിജെഎസിന് സീറ്റ് ലഭിച്ചു. എന്നാല്‍ ബിഡിജെഎസ് ആവശ്യപ്പെട്ട നെന്മാറ, പുതുക്കാട് എന്നീ സീറ്റുകള്‍ നല്‍കാന്‍ ബിജെപി വിസമ്മതിച്ചു. രണ്ട് ദിവസത്തിനകം പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















