ആ കൂലിപ്പണിക്കാരന് എന്ത് കാര്യം? കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ഇടുക്കി സ്വദേശി കസ്റ്റഡിയില്‍

ദിവസം കഴിയും തോറും കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹതകള്‍ വര്‍ധിക്കുന്നു. അന്വേഷണത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും അന്വേഷണ ഉദ്യോഗസ്ഥരും തയ്യാറല്ല. മണിയുടെ മരണവുമായി ബന്ധപ്പെട്ട് അടിമാലി പടിക്കപ്പു സ്വദേശിയായ കൂലിപ്പണിക്കാരനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകുന്നേരത്തോടെ പൊലീസ് ഇയാളെ ചാലക്കുടിയിലേക്കു കൊണ്ടുപോയി. മണി മരിച്ചദിവസവും തൊട്ടുമുന്പുള്ള ദിവസങ്ങളിലും ഇയാള് മണിയുടെ സങ്കേതമായ പാടിയില് ഉണ്ടായിരുന്നതായും മണിയുടെ സഹായികളുമായി ഇയാള്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നതായും പൊലീസിനു സംശയമുണ്ട്.
പൂപ്പാറയില്‍ രണ്ടേക്കര്‍ സ്ഥലം വാങ്ങുന്നതിനായി മണി തീരുമാനിച്ചെങ്കിലും പിന്നീടു നടന്നില്ല. രാജാക്കാട്ടുള്ള സുഹൃത്തുമായി ചേര്‍ന്നാണു മണി സ്ഥലം വാങ്ങാന്‍ തീരുമാനിച്ചിരുന്നു്. എന്നാല്‍ വിലയുടെ പേരില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്നു സ്ഥലം വാങ്ങുന്നത് ഉപേക്ഷിക്കുകയായിരുന്നു. ഷൂട്ടിങ് ഇല്ലാത്ത വേളകളില്‍ രാജാക്കാട് മേഖലയിലാണു മണി കൂടുതല്‍ സമയം ചെലവഴിക്കാനെത്തിയിരുന്നത്. രാജാക്കാട്ടെ സ്വകാര്യ റിസോര്‍ട്ടിലും സുഹൃത്തിന്റെ വീട്ടിലുമാണു മണി തങ്ങിയിരുന്നതെന്നും കണ്ടെത്തി. ഈ മേഖലകളില്‍ മണിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നവരുടെ ഫോണ്‍ നമ്പരുകളും പൊലീസിനു ലഭിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















