തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയിൽ ബൂത്ത് ലെവൽ ഓഫീസർ ആത്മഹത്യചെയ്തു

തീവ്ര വോട്ടർപട്ടിക പരിഷ്കരണ ജോലിയിലായിരുന്ന ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) ആത്മഹത്യചെയ്തു. തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയിലായിരുന്നു സംഭവം. അമിത ജോലിഭാരവും മേലുദ്യോഗസ്ഥരുടെയും ഭരണകക്ഷിനേതാക്കളുടെയും സമ്മർദവും കാരണമാണ് മരണമെന്ന് കുടുംബവും സഹപ്രവർത്തകരും കുറ്റപ്പെടുത്തുന്നു.
തിരുക്കോയിലൂരിനടുത്ത് ശിവണാർതാങ്കളിലെ വില്ലേജ് അസിസ്റ്റന്റ് ജാഹിത ബീഗ(38)മാണ് കഴിഞ്ഞദിവസം തൂങ്ങിമരിച്ചത്. എസ്‌ഐആറിന്റെ ഭാഗമായി ശിവണാർതാങ്കളിൽ എന്യൂമറേഷൻ ഫോറം വിതരണംചെയ്യുന്ന ജോലിയിലായിരുന്നു ഇവർ.
ഉദ്ദേശിച്ചത്ര ഫോറം വിതരണം ചെയ്യാനായി ഇവർക്കു സാധിച്ചിരുന്നില്ല. ശേഖരിച്ച ഫോറങ്ങൾ ഡിജിെറ്റെസ് ചെയ്യാനും കഴിഞ്ഞില്ല. ഇതിന്റെ പേരിൽ മേലുദ്യോഗസ്ഥരും പ്രാദേശിക ഡിഎംകെ നേതാക്കളും ജാഹിതയെ ശാസിച്ചിരുന്നതായി ഭർത്താവ് മുബാറക് പറഞ്ഞു.
അതേസമയം കഴിഞ്ഞദിവസം 90 ഫോറങ്ങൾ ശേഖരിച്ച ജാഹിതയ്ക്ക് 35 എണ്ണമേ ഡിജിറ്റൈസ് ചെയ്യാനായി കഴിഞ്ഞുള്ളൂ. ഗ്രാമത്തിലെ ഇന്റർനെറ്റ് കഫേയുടെ വേഗക്കുറവായിരുന്നു കാരണം. വീട്ടിൽവന്ന് ബാക്കി ജോലികൾ തീർക്കാനായി ശ്രമിക്കുന്നതിനിടെ താൻ പുറത്തുപോയപ്പോഴാണ് ഭാര്യ ജീവനൊടുക്കിയതെന്ന് ഭർത്താവ് .
https://www.facebook.com/Malayalivartha
























