ലീഡറുടെ മകനെതിരെ മത്സരിക്കില്ല; സുരേഷ് ഗോപി

ലീഡര്‍ തനിക്ക് അച്ഛനെപ്പോലെയായിരുന്നു അദ്ദേഹത്തിന്റെ മകനെതിരെ മത്സരിക്കാന്‍ തനിക്കാകില്ല നിലപാട് വ്യ്കതമാക്കി സുരേഷ് ഗോപി. തിരുവനന്തപുരം സെന്‍ട്രലില്‍ സുരേഷ് ഗോപിയെ മത്സരിപ്പിക്കാനാണ് നീക്കം. നേരത്തെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ സുരേഷ് ഗോപി മത്സരിക്കുമെന്നാണ് ബി.ജെ.പി സംസ്ഥാന നേതൃത്വങ്ങള്‍ സൂചിപ്പിച്ചത്. വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ്. മുരളീധരനെതിരെ മത്സരിക്കാന്‍ തനിക്ക് ബുദ്ധിമുട്ടുണ്ടെന്ന് സുരേഷ് ഗോപി ബി.ജെ.പി നേതൃത്വത്തെ അറിയിച്ചു. ഇപ്പോഴും ആ കുടുംബവുമായി എനിക്ക് വ്യക്തി ബന്ധം ഉണ്ട്. അല്ലെങ്കില്‍ അതൊരു നന്ദികേടാകും താരം വ്യക്തമാക്കി.
ലീഡര്‍ കെ കരുണാകരനുമായുള്ള ബന്ധം ചൂണ്ടിക്കാട്ടിയാണ് വട്ടിയൂര്‍ക്കാവില്‍ മത്സരിക്കുന്നതില്‍ നിന്നും സുരേഷ് ഗോപി ബുദ്ധിമുട്ട് അറിയിച്ചത്. കരുണാകരനുമായി തനിക്ക് നല്ല ബന്ധമായിരുന്നു. ഒരിക്കല്‍ കൊല്ലത്ത് നിന്ന് മത്സരിക്കാന്‍ അദ്ദേഹം തന്നോട് പറഞ്ഞിരുന്നെന്നും സുരേഷ് ഗോപി ബി.ജെ.പി നേതൃത്വത്തെ അറിയിച്ചു.
ഇത് പാര്‍ട്ടി അംഗീകരിക്കുകയും ചെയ്തിരുന്നു. അതേസമയം മറ്റൊരു മണ്ഡലം നിര്‍ദേശിച്ചാല്‍ അവിടെ സുരേഷ് ഗോപി മത്സരിക്കുമെന്നാണ് ബി.ജെ.പി വിലയിരുത്തല്‍. അതിനാലാണ് തിരുവനന്തപുരം സെന്‍ട്രല്‍ ബി.ജെ.പി ഒഴിച്ചിട്ടിരിക്കുന്നത്.
തിരുവനന്തപുരം സെന്‍ട്രല്‍ ബി.ജെ.പിക്ക് ഏറെ പ്രതീക്ഷയുള്ള മണ്ഡലങ്ങളില്‍ ഒന്നാണ്. കഴിഞ്ഞ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ സെന്‍ട്രല്‍ പരിധിയില്‍ വരുന്ന ഒട്ടേറെ വാര്‍ഡുകളില്‍ ബി.ജെ.പി വിജയിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















