Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മിസ്ഡ്‌കോള്‍ ചെയ്താല്‍ പിണറായി മാത്രമല്ല വിഎസും വിളിക്കും

22 MARCH 2016 11:07 AM IST
മലയാളി വാര്‍ത്ത.

ഇനി മിസ്ഡ്‌കോള്‍ അടിച്ചാല്‍ പിണറായി മാത്രമല്ല, വി.എസ് അച്യുതാനന്ദനും നിങ്ങളെ തിരിച്ചുവിളിക്കും, അഴിമതിക്ക് എതിരെ എല്‍.ഡി.എഫിനൊപ്പം അണിചേരാന്‍ ആഹ്വാനം ചെയ്യും. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്‍.ഡി.എഫ് നടത്തുന്ന പ്രചരണത്തിന്റെ ഭാഗമായാണിത്.എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണ വിഭാഗത്തിന്റെ'8826262626' എന്ന നമ്പരാണ് ഇതിനായി ഉപയോഗിക്കുന്നത്. ഈ നമ്പരിലേക്ക് മിസ്ഡ്‌കോള്‍ അടിച്ചാല്‍ സെക്കന്‍ഡുകള്‍ക്കകം മറ്റൊരു നമ്പരില്‍നിന്ന് നിങ്ങള്‍ക്ക് കോള്‍ ലഭിക്കും. മറുവശത്ത് സ്വയം പരിചയപ്പെടുത്തുന്ന വി.എസിന്റെ ശബ്ദം നിങ്ങള്‍ക്ക് കേള്‍ക്കാം.വി.എസിന്റെ ശബ്ദം റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ച് സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് സംഭാഷണം തയ്യാറാക്കിയിരിക്കുന്നത്. വി.എസിന്റെ ആഹ്വാനം ഇങ്ങനെ:

' ഞാന്‍ വി.എസ് അച്യുതാനന്ദന്‍. അഴിമതികൊണ്ട് നിങ്ങള്‍ പൊറുതി മുട്ടിയില്ലേ?. നൂറു രൂപയുടെ പദ്ധതിക്ക് 70 രൂപയും പോക്കറ്റിലേക്ക് പോകുമ്പോള്‍ തകരുന്നത് സാധാരണക്കാരുടെ സ്വപ്‌നങ്ങളാണ്. തടസപ്പെടുന്നത് നാടിന്റെ പുരോഗതിയാണ്. ഈ പ്രവണത നമ്മുക്ക് തടഞ്ഞേ തീരൂ. അഴിമതി രഹിത കേരളത്തിന് അണിചേരൂ എല്‍.ഡി.എഫിനൊപ്പം'.

ഫോണിലൂടെ മുമ്പ് പിണറായി വിജയന്‍ വോട്ടഭ്യര്‍ത്ഥിക്കാന്‍ ഉപയോഗിച്ചിരുന്നതും ഇതേ നമ്പര്‍ തന്നെയായിരുന്നു. ഉത്തരവാദിത്തവും മനുഷ്യത്വവുമുള്ള വികസനത്തിന് എല്‍.ഡി.എഫിനൊപ്പം അണിചേരാനായിരുന്നു പിണറായിയുടെ ആഹ്വാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയെ കാറിനുള്ളില്‍ വച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്  (3 hours ago)

കേന്ദ്ര മന്ത്രിസഭയിലേക്ക് നിതീഷ് കുമാര്‍ ഉണ്ടാകില്ല  (3 hours ago)

ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവും അമ്മായിയച്ഛനും  (3 hours ago)

കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് രണ്ട് പേരെ കാണാതായി  (3 hours ago)

ഡോ. വന്ദന ദാസ് കൊലക്കേസില്‍ വാദം പൂര്‍ത്തിയായി  (4 hours ago)

ചരക്ക് വിമാനങ്ങളില്‍ യുഎഇയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ച് ലുലു ഗ്രൂപ്പ്  (4 hours ago)

കാസര്‍കോട് ഒന്‍പത് വയസ്സുകാരന്‍ കാറിടിച്ചു മരിച്ചു  (4 hours ago)

മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റില്‍ 6 പേര്‍ കുടുങ്ങി  (4 hours ago)

ഭര്‍ത്താവ് മരിച്ച് മൂന്നാഴ്ച തികയും മുന്‍പേ വിവാഹം; സഹോദരിമാരുടെ സംശയത്തില്‍ തെളിഞ്ഞത് ക്രൂര കൊലപാതകം  (4 hours ago)

പണം ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 10 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേര്‍ അറസ്റ്റില്‍  (5 hours ago)

താന്‍ പാര്‍ട്ടിക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കും: സിപിഎം ജില്ലാ സെക്രട്ടറിയോട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ അതൃപ്തി കാട്ടി മമ്മൂട്ടി  (5 hours ago)

വട്ടിയൂര്‍ക്കാവില്‍ മേയര്‍ക്കും ആശാനാഥിനും ഒപ്പം ചുവരെഴുതി തുടങ്ങി ശ്രീലേഖ  (5 hours ago)

കേരളത്തിന് അഞ്ച് ഉറപ്പുകള്‍ പ്രഖ്യാപിച്ച് രാഹുല്‍ഗാന്ധി  (5 hours ago)

ലോകം മുഴുവൻ മിഡിൽ ഈസ്റ്റിലെ യുദ്ധം കണ്ട് ശ്വാസമടക്കി ഇരിക്കുമ്പോൾ  (6 hours ago)

അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ വിഷമിച്ചാൽ എനിക്ക് മുറിവേൽക്കും....വിജയ്  (6 hours ago)

Malayali Vartha Recommends