ബിജെപി ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് അംഗീകാരം, ബിജെപി സംസ്ഥാന ഘടകം പുറത്തിറക്കിയ 22 സ്ഥാനാര്‍ത്ഥികളെയും കേന്ദ്ര നേതൃത്വം അംഗീകരിച്ചു

കേരളത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രഖ്യാപിച്ച 22 സ്ഥാനാര്‍ത്ഥികളുടെ പട്ടിക ചൊവ്വാഴ്ച കേന്ദ്ര നേതൃത്വവും അംഗീകരിച്ചു. ഈ പട്ടിക കേന്ദ്രം തടഞ്ഞു വച്ചിരിക്കയായിരുന്നു. പട്ടികയില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. ബിജെപിയുടെ പ്രമുഖ നേതാക്കളെല്ലാം ആദ്യ ഘട്ട പട്ടികയിലുണ്ട്.
സ്ഥാനാര്‍ഥി പട്ടികയില്‍ കെ. സുരേന്ദ്രന്‍ (മഞ്ചേശ്വരം), സദാനന്ദന്‍ മാസ്റ്റര്‍ (കൂത്തുപറമ്പ്), പി.പി.ശ്രീശന്‍ (കോഴിക്കോട് നോര്‍ത്ത്), സി.കെ.പത്മനാഭന്‍ (കുന്ദമംഗലം), രവി ചേലത്ത് (തവനൂര്‍), കെ.കെ. സുരേന്ദ്രന്‍ (പൊന്നാനി), ബാദുഷ തങ്ങള്‍ (മലപ്പുറം), ശോഭാ സുരേന്ദ്രന്‍ (പാലക്കാട്), രേണു സുരേഷ് (കോങ്ങാട്), ഷാജു മോന്‍ വെട്ടേക്കാട് (ചേലക്കര), നാഗേഷ് (പുതുക്കാട്), എ.എന്‍. രാധാകൃഷ്ണന്‍ (മണലൂര്‍), എന്‍.കെ. മോഹന്‍ ദാസ് (എറണാകുളം), എന്‍. ചന്ദ്രന്‍ (ദേവികുളം), ജോര്‍ജ് കുര്യന്‍ (പുതുപ്പള്ളി), പി.കെ. ശ്രീധരന്‍ പിള്ള (ചെങ്ങന്നൂര്‍), പി.എം. വേലായുധന്‍ (മാവേലിക്കര), എം.ടി.രമേശ് (അറന്മുള), ഒ. രാജഗോപാല്‍ (നേമം), കുമ്മനം രാജശേഖരന്‍ (വട്ടിയൂര്‍ക്കാവ്), വി. മുരളീധരന്‍ (കഴക്കൂട്ടം), പി.കെ. കൃഷ്ണദാസ് (കാട്ടാക്കട)എന്നിവരാണ് ഉള്‍പ്പെട്ടിട്ടുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















