ലൈംഗിക പീഡന -ഗർഭച്ചിദ്ര കേസ്: മുൻകൂർ ജാമ്യമില്ല, ഗർഭച്ചിദ്രത്തിന് ഗുളികകൾ നൽകിയതിന് വീഡിയോ കോൾ സ്ഥിരീകരണത്തിനും പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്നും ആരോപണം ഗൗരവമേറിയതെന്നും കോടതി

പാലക്കാട്- നേമം ലൈംഗിക പീഡന - ഗർഭച്ചിദ്ര കേസിൽ ഒന്നാം പ്രതി പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യമില്ല. ഗർഭച്ചിദ്രത്തിന് യുവതിയുടെ സമ്മതമില്ലാതെ നിർബന്ധിച്ചതിനും ഗുളികകൾ നൽകിയതിനും വീഡിയോ കോൾ വഴിയുള്ള സ്ഥിരീകരണത്തിനും പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്നും
ആരോപണം ഗൗരവമേറിയതെന്നും കോടതി .ജാമ്യം നൽകി സ്വതന്ത്രനാക്കിയാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവു നശിപ്പിക്കാനും സാധ്യതയുണ്ടെന്നും അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും വിലയിരുത്തിയാണ് ജാമ്യം നിരസിച്ചത്.
തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഇസ്ണ് ജഡ്ജിഎസ്. നസീറയാണ് ജാമ്യഹർജി തള്ളിയത്. ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ വലിയമല - നേമം. പോലീസ് കേസെടുത്തതിനു പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മുൻകൂർ ജാമ്യഹർജി നൽകിയത്. യുവതി നൽകിയിരിക്കുന്നത് വ്യാജ പരാതിയാണെന്നും കേസിൽ താൻ നിരപരാധിയാണെന്നും തന്റെ നിരപരാധിത്വം വിസ്താര മധ്യേ കോടതിക്ക് ബോധ്യമാകുമെന്നും ജാമ്യഹർജിയിൽ പറയുന്നു. വിവാഹിതയായ യുവതി പീഡന ആരോപണം ഉന്നയിച്ചത് നാലു മാസങ്ങൾക്ക് മുമ്പാണ്. മാസങ്ങൾ പിന്നിട്ട ശേഷം നൽകിയ പരാതി രാഷ്ട്രീയ പ്രേരിതമാണ്.
വ്യാഴാഴ്ചയാണ് മുഖ്യമന്ത്രി പിണറായി വിജയന് യുവതി നേരിട്ട് പരാതി നൽകിയത്. ക്രൂരമായ പീഡനമാണ് രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയതെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന്, വെള്ളിയാഴ്ച രാവിലെ നെയ്യാറ്റിൻകര മജിസ്ട്രേട്ട് കോടതിയിൽ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. തിരുവനന്തപുരത്തെ ഒരു ഫ്‌ലാറ്റിൽ വെച്ച് രണ്ടു തവണ ബലാത്സംഗം ചെയ്തു എന്നാണ് മൊഴിയിൽ പറയുന്നത്.
ബലാത്സംഗദൃശ്യങ്ങൾ രാഹുൽ ഫോണിൽ ചിത്രീകരിച്ചെന്നും ഈ ദൃശ്യങ്ങളെ കുറിച്ച് പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. പാലക്കാട്ടെ ഫ്‌ലാറ്റിലേക്ക് യുവതിയെ വിളിച്ചുവരുത്തി ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും ബലാത്സംഗം ചെയ്തു. പിന്നീടും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി. യുവതി ഗർഭിണിയാണെന്ന് അറിഞ്ഞതോടെ ഭീഷണി കൂടുതൽ രൂക്ഷമാവുകയും രാഹുൽ ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിക്കുകയും ചെയ്തു. ഗർഭച്ഛിദ്രത്തിനുള്ള ഗുളിക യുവതിക്ക് എത്തിച്ചു നൽകിയത് രാഹുലിന്റെ സുഹൃത്തായ ജോബി ജോസഫ് ആണെന്നും മൊഴിയിലുണ്ട്. ഇയാളെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകൾപ്രകാരമാണ് രാഹുലിനെതിരെ പോലീസ് കേസെടുത്തിട്ടുള്ളത്.
രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിലാണെന്നാണ് പോലീസ് ഭാഷ്യം.
"https://www.facebook.com/Malayalivartha



























