തട്ടിപ്പു കേസിലെ പ്രതിക്കൊപ്പം മുഖ്യമന്ത്രിയും, ഹിലൂര്‍ മുഹമ്മദിനുള്ള ഉന്നത രാഷ്ട്രീയ ബന്ധമാണ് ഇതോടെ പുറത്തായത്

ആഡംബര വാഹനങ്ങള്‍ ഉപയോഗിച്ച് ആളുകളില്‍ നിന്ന് കോടികണക്കിന് രൂപ തട്ടിപ്പ് നടത്തി അറസ്റ്റിലായ പ്രതിയുമൊത്തുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഫോട്ടോ പുറത്ത്. തട്ടിപ്പ് കേസ് പ്രതിയായ ഹിലൂര്‍ മുഹമ്മദിനുള്ള ഉന്നത രാഷ്ട്രീയ ബന്ധമാണ് ഇതോടെ പുറത്തായത്. ബെന്‍സ്, ജാഗ്വാര്‍ തുടങ്ങിയ ആഡംബര വാഹനങ്ങള്‍ ഉപയോഗിച്ച് ആളുകളില്‍ നിന്നും കോടികണക്കിന് തട്ടിപ്പ് നടത്തിയ ഹിലൂര്‍ മുഹമ്മദ് കൊച്ചിയില്‍ വെച്ച് ഷാഡോ പോലീസിന്റെ പിടിയില്‍ അകപ്പെടുകയായിരുന്നു.
ആഡംബര വാഹനങ്ങള്‍ മറ്റുള്ളവര്‍ക്ക് പണയപ്പെടുത്തുകയോ വില്‍ക്കുകയോ ചെയ്യും. എന്നിട്ട് അവരില്‍ നിന്നും മുന്‍കൂര്‍ പണം വാങ്ങും. തുടര്‍ന്ന് ഓപ്പറേഷന്‍ കുബേര എന്ന പേരില്‍ പണം കൊടുത്തയാളുകളില്‍ നിന്നും വാഹനം തിരിച്ചെടുക്കുകയും കേസില്‍പ്പെടുത്തുകയും ചെയ്യും.ഇതായിരുന്നു മുഹമ്മദിന്റെ തട്ടിപ്പിന്റെ രീതി.
ഇത്തരത്തില്‍ ബെന്‍സ് കാര്‍, ജാഗ്വാര്‍ എന്നിവ പണയം വെച്ച് ആളുകളില്‍ നിന്നും പണം തട്ടി. വ്യാജ രേഖ ചമച്ച് തെറ്റായ വിലാസത്തില്‍ ഐഡന്റിറ്റി കാര്‍ഡ് ഉണ്ടാക്കി ആര്‍സി ബുക്ക് അടക്കമുള്ളവ ശേഖരിക്കും.ഹൈക്കോടതിയില്‍ ഹിലൂര്‍ മുഹമ്മദ് മുന്‍കൂര്‍ ജാമ്യത്തിനു പോയി. എന്നാല്‍ തട്ടിപ്പില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി. ഇയാളെ അറസ്റ്റ് ചെയ്യേണ്ടത് അനിവാര്യമാണെന്നും കോടതി ആവശ്യപ്പെട്ടു. തുടര്‍ന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha