തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി എറണാകുളം-തൃശ്ശൂർ ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിൽ അഞ്ച് ദിവസത്തേക്ക് 'ഡ്രൈ ഡേ' പ്രഖ്യാപിച്ചു...

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി എറണാകുളം-തൃശ്ശൂർ ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിൽ അഞ്ച് ദിവസത്തേക്ക് 'ഡ്രൈ ഡേ' പ്രഖ്യാപിച്ചിരിക്കുകയാണ്.
വോട്ടെടുപ്പ് നടക്കുന്ന പ്രദേശത്തിന് അഞ്ച് കിലോമീറ്റർ ചുറ്റളവിൽ മദ്യവിൽപന നിരോധിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. അതിർത്തി പ്രദേശങ്ങളിലെ കള്ള് ഷാപ്പുകൾ ഉൾപ്പെടെയുള്ള മദ്യശാലകൾക്ക് അഞ്ച് ദിവസം തുടർച്ചയായി പ്രവർത്തിക്കാനായി കഴിയില്ല.
ഡിസംബർ ഒൻപതിനാണ് എറണാകുളം ജില്ലയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. അതിനാൽ ഡിസംബർ ഏഴാം തീയതി വൈകുന്നേരം ആറ് മണി മുതൽ വോട്ടെടുപ്പ് അവസാനിക്കുന്നത് വരെ മദ്യവിൽപന നിരോധിക്കുകയും ചെയ്യും. ഈ ദിവസങ്ങളിൽ എറണാകുളം ജില്ലയുടെ അതിർത്തികളിലുള്ള മദ്യശാലകൾ അടച്ചിടേണ്ടിവരും.
ഡിസംബർ 11-നാണ് തൃശ്ശൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ വോട്ടെടുപ്പ്. ഇവിടെ ഡിസംബർ ഒൻപതാം തീയതി വൈകിട്ട് ആറ് മണി മുതൽ വോട്ടെടുപ്പ് കഴിയുന്നത് വരെയാണ് ഡ്രൈ ഡേ പ്രഖ്യാപിച്ചത്.
"
https://www.facebook.com/Malayalivartha


























