ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റയുടെ വളർത്തമ്മയും ടാറ്റ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റയുടെ അമ്മയുമായ സിമോൺ ടാറ്റ അന്തരിച്ചു

ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റയുടെ വളർത്തമ്മയും ടാറ്റ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റയുടെ അമ്മയുമായ സിമോൺ ടാറ്റ (95) അന്തരിച്ചു.
വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഇന്നലെ മുംബയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്. ജനീവയിൽ ജനിച്ചുവളർന്ന സിമോൺ 1953ൽ വിനോദ സഞ്ചാരിയായാണ് ഇന്ത്യയിലെത്തുന്നത്. 1955ൽ നവൽ ടാറ്റയുമായി വിവാഹം. നവൽ ടാറ്റയുടെ ആദ്യ വിവാഹത്തിലെ മകനാണ് രത്തൻ ടാറ്റ.
ഇന്ത്യയിൽ സ്ഥിരതാമസമാക്കിയ സിമോൺ 1962ൽ ടാറ്റാ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ ലാക്‌മെയിൽ മാനേജിംഗ് ഡയറക്ടറായി. ലാക്‌മെയെ ആഗോള ബ്രാൻഡാക്കി മാറ്റുന്നതിൽ നിർണായക പങ്ക് വഹിച്ചു. നോയൽ, ഭാര്യ ആലു മിസ്ത്രി, കൊച്ചുമക്കളായ നെവിൽ, മായ, ലിയ എന്നിവർ സിമോണിനൊപ്പമായിരുന്നു താമസം.
സിമോണിന്റെ സംസ്കാരച്ചടങ്ങുകൾ ഇന്ന് മുംബൈയിൽ നടക്കും.
"
https://www.facebook.com/Malayalivartha


























