രാഹുൽ അത്യാഡംബര വില്ലയിൽ ഒളിവില്‍ കഴിയുമ്പോൾ രാഹുൽ ഈശ്വർ ജയിലിൽ കൊതുക് കടി കൊണ്ട് പട്ടിണി കിടക്കുന്നു: ഇന്ന് പുറത്തേയ്ക്ക് രാഹുൽ ഈശ്വർ എത്തിയാൽ ആ ട്വിസ്റ്റ്...

ബലാത്സംഗ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ 22 പേജുകളുള്ള ഉത്തരവ് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ശക്തമായ വാദപ്രതിവാദങ്ങളാണ് അടച്ചിട്ട കോടതി മുറിയിൽ നടന്നത്. അതിജീവിതയ്ക്കെതിരേ ശക്തമായ സൈബർ ആക്രമണം നടന്നു. ആ കേസിൽ രാഹുൽ ഈശ്വറിനെ റിമാൻഡ് ചെയ്ത് സമൂഹത്തിന് കോടതി നൽകിയത് ശക്തമായൊരു സന്ദേശമായിരുന്നു. ഇതോടെ പരാതിപ്പെട്ടാൽ രഹസ്യാത്മകത സംരക്ഷിക്കപ്പെടുമെന്നും വേട്ടയാടപ്പെടില്ലെന്നുമുള്ള ഈ ആത്മവിശ്വാസത്തിൽ രണ്ടാമത്തെ പരാതിക്കാരി രംഗത്തു വരികയായിരുന്നു എന്നാണ് പ്രോസിക്യയൂഷൻ വാദിച്ചത്.
ഇന്നിതാ, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസിൽ രാഹുൽ ഈശ്വർ നൽകിയ ജാമ്യാഹർജി പരിഗണിക്കുകയാണ്. തിരുവനന്തപുരം അഡീഷണൽ സിജെഎം കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. നേരത്തെ സെഷൻസ് കോടതിയിൽ രാഹുൽ ഈശ്വർ ജാമ്യഹർജി നൽകിയിരുന്നു സെഷൻസ് കോടതിയിലെ ജാമ്യഹർജി ശനിയാഴ്ച പരിഗണിക്കാനിരിക്കെയാണ് കീഴ്‌ക്കോടതിയിൽ മറ്റൊരു ഹർജി നൽകിയത്. രാഹുൽ ഈശ്വറെ കഴിഞ്ഞ ദിവസം രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. തെളിവെടുപ്പിന് ശേഷം ഇയാളെ ഇന്നലെ വൈകുന്നേരത്തോടെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജിയിൽ പ്രവേശിപ്പിച്ചു. സൈബർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ അഞ്ചാം പ്രതിയാണ് രാഹുൽ ഈശ്വർ.
കേസിലെ നാലാം പ്രതിയായ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി ഇന്ന് പരിഗണിക്കാനായി മാറ്റിവെച്ചിരുന്നു. ഇന്ന് രാഹുലിന് ജാമ്യം കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷ. രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ കഴിയുന്നത് ആഡംബര വില്ലയിലാണെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ബെംഗളൂരു നഗരത്തിലെ അത്യാഡംബര വില്ലയിലാണ് രാഹുൽ രണ്ടു ദിവസം ഒളിവിൽ കഴിഞ്ഞതെന്നാണ് വിവരം. രാഷ്ട്രീയ ബന്ധമുള്ള അഭിഭാഷകയാണ് ഇതിനുള്ള സഹായം ഒരുക്കി നൽകിയതെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.
ഇവിടേക്ക് ബുധനാഴ്ച വൈകിട്ട് പൊലീസ് എത്തിയെങ്കിലും രണ്ടു മണിക്കൂർ മുൻപ് രാഹുൽ മുങ്ങി. ഇതിലുള്ള ട്രോളിലും രാഹുൽ ഈശ്വർ നിറഞ്ഞിട്ടുണ്ട്. രാഹുൽ അത്യാഡംബര വില്ലയിൽ ഒളിവില്‍ കഴിയുമ്പോൾ രാഹുൽ ഈശ്വർ ജയിലിൽ കൊതുക് കടി കൊണ്ട് പട്ടിണി കിടക്കുന്നു. എന്നാലും രാഹുലെ എന്നോട് ഇത് വേണ്ടായിരുന്നുവെന്ന് രാഹുൽ ഈശ്വർ പറയുന്ന മീമുകളാണ് സൈബർ ഇടത്ത് ട്രെൻഡ്. രാഹുൽ ഓടി ഓടി ക്രോസ് കൺട്രി മാരത്തണിൽ ഇന്ത്യയുടെ ഭാവി വാഗ്ദാനമാകുമെന്നും, ഇത്രയും ദിവസം നിന്നെപ്പോലെ ഒരു ഉടായിപ്പിന് വേണ്ടി ആണല്ലോ ഞാൻ പട്ടിണി കിടന്നത് ഇനി എന്‍റെ പട്ടി കിടക്കും എന്നെല്ലാമാണ് സൈബറിടത്തെ കമന്‍റ്.
https://www.facebook.com/Malayalivartha


























