ഭാഗ്യദേവത വിളിച്ചിട്ടും ഫോൺ എടുത്തില്ല!! big ടിക്കറ്റിൽ ഇന്ത്യക്കാരന് 57 കോടിയിലേറെ സമ്മാനം ടിക്കറ്റ് എടുത്തത് സഹപ്രവർത്തകന്റെ നിർബന്ധത്തിൽ

മലയാളികൾ യുഎഇയിലെ വിവിധ ലോട്ടറികളിൽ, പ്രത്യേകിച്ച് അബുദാബി ബിഗ് ടിക്കറ്റിൽ, പതിവായി ഭാഗ്യം പരീക്ഷിക്കാറുണ്ട്. യുഎഇയിലെ ഏറ്റവും വലിയ പ്രവാസി സമൂഹങ്ങളിലൊന്നായതിനാൽ, സംഘടിതമായി ടിക്കറ്റുകൾ എടുക്കുന്നതിൽ മലയാളികൾ മുൻപന്തിയിലാണ്. സുഹൃത്തുക്കളും സഹപ്രവർത്തകരും ഒരുമിച്ച് പണം ഷെയർ ചെയ്ത് ടിക്കറ്റ് എടുക്കുന്ന രീതി വളരെ സാധാരണയാണ്.
അതുകൊണ്ട് തന്നെ വർഷംതോറും നടക്കുന്ന മിക്ക വലിയ നറുക്കെടുപ്പുകളിലും ഒന്നാം സമ്മാനമോ, പ്രധാന സമ്മാനങ്ങളോ നേടുന്നവരിൽ ഭൂരിഭാഗവും മലയാളികൾ ഉൾപ്പെട്ട സംഘങ്ങളോ, വ്യക്തികളോ ആയിരിക്കും. യുഎഇയിൽ നിന്നുള്ളവർ മാത്രകമല്ല, മറ്റു ജിജിസി രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ തങ്ങളുടെ ഭാഗ്യം ഇത്തരത്തിൽ പരീക്ഷിക്കാറുണ്ട്.
കഴിഞ്ഞ ദിവസം നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 25 മില്യൻ ദിർഹമിന്റെ ഒന്നാം സമ്മാനം സ്വന്തമാക്കിയത് സൗദി അറേബ്യയിൽ നിന്നുള്ള മലയാളി പ്രവാസിയാണ്. സൗദിയിൽ ക്വാളിറ്റി കൺട്രോൾ സൂപ്പർവൈസർ ആയി ജോലി ചെയ്യുന്ന രാജൻ പി.വി ആണ് സമ്മാനം സ്വന്തമാക്കിയിരിക്കുന്നത്. നവംബർ 9ന് വാങ്ങിയ 282824 എന്ന ടിക്കറ്റ് നമ്പറിനാണ് സമ്മാനം ലഭിച്ചത്.
ഈ വലിയ സമ്മാനം ലഭിച്ചിട്ടും, രാജൻ ബിഗ് ടിക്കറ്റ് വാങ്ങുന്നത് തുടരാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. ടിക്കറ്റ് എടുത്ത് അടിക്കാത്തവരോട് എനിക്ക് പറയാനുള്ളത് ഒരിക്കലും പ്രതീക്ഷ കൈവിടരുത് . ഇന്ന് നിങ്ങളുടെ ഊഴമയിരിക്കില്ല പക്ഷേ നാളെ അത് നിങ്ങടേതായിരിക്കും. നിങ്ങളുടെ ഭാഗ്യം പരീക്ഷിച്ചുകൊണ്ടിരിക്കുക; നിങ്ങളുടെ നിമിഷം എപ്പോഴാണ് വരുന്നതെന്ന് ഒരിക്കലും പറായാൻ കഴിയില്ലെന്ന് രാജർ പറഞ്ഞു.
2026ൽ 30 ദശലക്ഷം ദിർഹമിന്റെ നറുക്കെടുപ്പോടെയാണ് ബിഗ് ടിക്കറ്റ് ആരംഭിക്കുന്നത്, ജനുവരി 3ന് വിജയിയെ പ്രഖ്യാപിക്കും. ഈ മാസം നടക്കുന്ന പ്രതിവാര ഇ-നറുക്കെടുപ്പുകളിൽ അഞ്ച് ഭാഗ്യശാലികൾക്ക് 100,000 ദിർഹം വീതം സമ്മാനം ലഭിക്കും. ബിഗ് ടിക്കറ്റിന്റെ ഡ്രീം കാർ സീരീസും നടക്കുന്നുണ്ട്. സയീദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെയും അൽ ഐൻ വിമാനത്താവളത്തിലെയും കൗണ്ടറുകളിലും ഓൺലൈനായും ടിക്കറ്റുകൾ ലഭ്യമാണ്. ടിക്കറ്റുകൾ വാങ്ങുമ്പോൾ സൂക്ഷിക്കണം. അംഗീകൃത സ്ഥലങ്ങളിൽ നിന്നും മാത്രം വാങ്ങാൻ ശ്രമിക്കുക.
ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ ഒക്ടോബറിലെ 25 ദശലക്ഷം ദിർഹം (ഏകദേശം 57 കോടിയിലേറെ രൂപ) സമ്മാനം ഇന്ത്യക്കാരന്. തമിഴ്നാട് ചെന്നൈ സ്വദേശി ശരവണൻ വെങ്കിടാചലം(44) ആണ് ഏറ്റവു പുതിയ ഭാഗ്യവാൻ. ഇന്നലെ (നവംബർ 3ന്) നടന്ന തത്സമയ നറുക്കെടുപ്പിലാണ് ഇദ്ദേഹം വിജയിയായത്.
യുഎഇയിൽ എൻജിനീയറാണ് ശരവണൻ. അഞ്ചു വർഷം മുൻപ് ഒരു സഹപ്രവർത്തകന്റെ നിർബന്ധത്തിൽ ടിക്കറ്റ് എടുക്കാൻ തുടങ്ങിയതാണ് അദ്ദേഹം. കോളജ് കാലം മുതൽ ഭാഗ്യക്കുറി എടുക്കാറുണ്ടെന്നും സുഹൃത്തുക്കളോടൊപ്പം ചേർത്തും സ്വന്തമായും ടിക്കറ്റ് വാങ്ങുമെന്നും ശരവണൻ പറഞ്ഞു. സമ്മാനം നേടിയ വിവരം അറിയിക്കാൻ ബിഗ് ടിക്കറ്റ് അധികൃതർ വിളിച്ചപ്പോൾ ശരവണൻ ഫോൺ എടുത്തിരുന്നില്ല. പിന്നീട് സുഹൃത്തുക്കളും കുടുംബാംഗങ്ങളും വിളിച്ചപ്പോഴാണ് സത്യം മനസ്സിലാക്കിയത്. മകന്റെ വിദ്യാഭ്യാസത്തിനും കുടുംബത്തിന്റെ ഭാവിക്കുമായി പണം വിനിയോഗിക്കാനാണ് തീരുമാനം.
\
ഇതുകൂടാതെ, മറ്റ് നാലുപേർക്കും ഭാഗ്യം തുണച്ചു. ഷാർജയിൽ നിന്നുള്ള ലസാർ ജോസഫ് ബിഗ് വിൻ നറുക്കെടുപ്പിൽ 1,10,000 ദിർഹം നേടി. 10 വർഷമായി അബുദാബിയിൽ താമസിക്കുന്ന ത്യാഗരാജൻ പെരിയസ്വാമിക്ക് 1,30,000 ദിർഹം ലഭിച്ചു. ഇത് ഉപയോഗിച്ച് പുതിയ കാർ വാങ്ങാനാണ് പ്ലാൻ. സംഘമായി ടിക്കറ്റെടുത്ത മുഹമ്മദ് ഇല്യാസ്, ഇജാസ് യൂനസ് എന്നിവർക്കും ലക്ഷക്കണക്കിന് ദിർഹം സമ്മാനമായി ലഭിച്ചു. ഇവർ സമ്മാനം സുഹൃത്തുക്കളുമായി പങ്കിടാൻ തീരുമാനിച്ചിട്ടുണ്ട്. സ്വപ്ന കാർ നറുക്കെടുപ്പിൽ അൽ ഐനിൽ താമസിക്കുന്ന ഒരു ബംഗ്ലദേശ് പ്രവാസിക്ക് നിസ്സാൻ പട്രോൾ കാറും ലഭിച്ചു.
https://www.facebook.com/Malayalivartha


























