നാളെ ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം വിശാഖപട്ടണത്ത് നടക്കും....

ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം നാളെ വിശാഖപട്ടണത്ത് നടക്കും. ഉച്ചക്ക് 1.30നാണ് മത്സരം ആരംഭിക്കുക. ആദ്യ മത്സരത്തിൽ ഇന്ത്യയും രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയും ജയിച്ച്, പരമ്പര സമനിലയിലാണിപ്പോൾ.
നാളെ ജയിക്കുന്നവർക്ക് ഏകദിന പരമ്പര സ്വന്തമാക്കാം. ബൗളർമാരുടെ മോശം പ്രകടനമാണ് ഇന്ത്യയുടെ ആശങ്ക. ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ഏകദിന പരമ്പരയും തോറ്റാൽ കോച്ച് ഗൗതം ഗംഭീറിനും ടീം ഇന്ത്യക്കും അത് കനത്ത ആഘാതമായിരിക്കും. തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും സെഞ്ചുറി നേടിയ വിരാട് കോലിയുടെ ബാറ്റിലേക്കാണ് വിശാഖപട്ടണത്തിലും ഇന്ത്യ ഉറ്റുനോക്കുന്നത്.
വിശാഖപട്ടണത്ത് കോലി ഹാട്രിക് സെഞ്ചുറി തിക്കക്കുമോ എന്നാണ് ആരാധകരുടെ ആകാംക്ഷ. മധ്യനിരയില്‍ ക്യാപ്റ്റൻ കെ എല്‍ രാഹുല്‍ പ്രതീക്ഷക്കൊത്ത് ഉയരുമ്പോഴും ഓപ്പണിംഗില്‍ യശസ്വി ജയ്സ്വാളിന് ഇതുവരെ തിളങ്ങാനായിട്ടില്ല. രോഹിത് ശര്‍മയുടെ പ്രകടനവും നാളെ നിര്‍ണായകമാകും.
"https://www.facebook.com/Malayalivartha






















