ഗുരുവായൂരിൽ ദേവസ്വം ബോർഡിന്റെ കീഴിൽ പുതിയ റെസ്റ്റ് ഹൗസ് തുറന്നു.... ഭക്തർക്ക് കുറഞ്ഞ ചെലവിൽ താമസിക്കാം....

ഭക്തർക്ക് കുറഞ്ഞ ചെലവിൽ താമസിക്കാൻ ഗുരുവായൂരിൽ പുതിയൊരു റസ്റ്റ് ഹൗസ് തുറന്നു. ഗുരുവായൂർ ദേവസ്വം ബോർഡിന്റെ കീഴിൽ പടിഞ്ഞാറെ നടയിൽ ശ്രീകൃഷ്ണ റെസ്റ്റ് ഹൗസ് എന്ന പേരിലാണ് താമസ സൗകര്യം ആരംഭിച്ചത്.
കുറൂരമ്മ സ്മാരകമായി പ്രായമായ അമ്മമാരെ താമസിപ്പിക്കാൻ ഉദ്ദേശിച്ച് പണിത കെട്ടിടം ആധുനിക സൗകര്യങ്ങളോടെ നവീകരിക്കുകയായിരുന്നു. എസി മുറിക്ക്1,500 രൂപയാണ് നിരക്ക്. നോൺ എസിക്ക് 900 രൂപയാണ്. ഡോർമെറ്ററിക്ക് 3,000 രൂപയും ഈടാക്കുന്നതാണ്.
"
https://www.facebook.com/Malayalivartha



























