പൊതുരംഗത്ത് നിന്ന് തന്നെ മാറ്റിനിർത്തപ്പെടേണ്ട ആളാണ്... മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന വൈകൃതമാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും രാഷ്ട്രീയത്തിൽ നിന്ന് തന്നെ ഇയാളെ മാറ്റിനിർത്തുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി

രാഹുലിനെതിരെ ഫലപ്രദമായ അന്വേഷണം പൊലീസ് നടത്തുന്നു... മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന വൈകൃതമാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും രാഷ്ട്രീയത്തിൽ നിന്ന് തന്നെ ഇയാളെ മാറ്റിനിർത്തുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുരംഗത്ത് നിന്ന് തന്നെ മാറ്റിനിർത്തപ്പെടേണ്ട ആളാണ് അയാൾ. വൈകാതെ തന്നെ രാഹുൽ പൊലീസ് പിടിയിലാവുമെന്നും പിണറായി വിജയൻ .
ബലാത്സംഗ കുറ്റത്തിന് ജയിലിൽ കിടന്ന എത്ര എം.എൽ.എമാരെ കോൺഗ്രസ് പുറത്താക്കി. ഇത്തരം കേസുകളിൽ പ്രതികളായ എം.എൽ.എമാർ ഇപ്പോഴും കോൺഗ്രസിൽ തുടരുന്നുണ്ടല്ലോയെന്നും പിണറായി .
പി.എം ശ്രീയുമായി ബന്ധപ്പെട്ട് കടമനിറവേറ്റുക മാത്രമാണ് ജോൺ ബ്രിട്ടാസ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് വേണ്ടി ഇടപെടുകയാണ് അദ്ദേഹം ചെയ്തത്. നിലവിലുള്ള എം.പിമാരുടെ ഇടപെടലെല്ലാം മികച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല സ്വർണ്ണപ്പാളി മോഷണം കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ താൻ അഭിപ്രായം പറയുന്നില്ലെന്നും മുഖ്യമന്ത്രി .
"
https://www.facebook.com/Malayalivartha



























