നിയമപരമായി നിലനിൽക്കാത്ത കുറ്റമാണ് രാഹുലിനെതിരേ ആരോപിക്കപ്പെട്ടത്; പ്രമുഖ ക്രിമിനൽ അഭിഭാഷകൻ എസ്. രാജീവ് ഹൈക്കോടതിയിൽ കത്തിക്കയറി: നാളെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും...

ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം തേടി രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ. പ്രമുഖ ക്രിമിനൽ അഭിഭാഷകൻ എസ്. രാജീവാണ് രാഹുലിന് വേണ്ടി ഹർജി നൽകിയത്. ശനിയാഴ്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ചേക്കുമെന്നാണ് വിവരം. പ്രതിക്കെതിരേ ബലാത്സംഗക്കുറ്റം നിലനിൽക്കാത്തതാണെന്നും സെഷൻസ് കോടതി കേസിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളൊന്നും പരിശോധിച്ചിട്ടില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടും. മുൻകൂർ ജാമ്യം അനുവദിക്കാൻ കഴിയില്ല എന്ന കോടതിയുടെ വിവേചനപരമായ അധികാരം ഉപയോഗിച്ചാണ് ഉത്തരവിലേക്ക് പോയിരിക്കുന്നത്. അതുകൊണ്ട് വിശദമായിത്തന്നെ പരിശോധിക്കണം. നിയമപരമായി നിലനിൽക്കാത്ത കുറ്റമാണ് രാഹുലിനെതിരേ ആരോപിക്കപ്പെട്ടതെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടും.
യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തി എന്ന കേസില്‍ രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വ്യാഴാഴ്ച തള്ളിയിരുന്നു. സെഷന്‍സ് കോടതിയില്‍ തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇപ്പോഴും രാഹുൽ ഒളിവിൽ തുടരുകയാണ്. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
കേസ് ഉയര്‍ന്നുവന്നപ്പോള്‍ത്തന്നെ ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കങ്ങളാണ് രാഹുല്‍ നടത്തിയിരുന്നത്. എന്നാല്‍, സുപ്രീംകോടതിയുടെ പ്രത്യേക പരാമര്‍ശം കാരണമാണ് അതിന് സാധിച്ചിരുന്നില്ല. കേരള ഹൈക്കോടതി മുന്‍കൂര്‍ ജാമ്യ ഹര്‍ജികള്‍ നേരിട്ട് പരിഗണിച്ച് ജാമ്യം അനുവദിക്കുന്നത് ശരിയല്ല എന്നായിരുന്നു നേരത്തെ സുപ്രീംകോടതി പരാമര്‍ശിച്ചത്. ഇതിനുപിന്നാലെയാണ് മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ ആദ്യം സെഷന്‍സ് കോടതികള്‍ പരിഗണക്കണം എന്ന് ഹൈക്കോടതി നിലപാടെടുത്തത്.
https://www.facebook.com/Malayalivartha


























