ഇൻഡിഗോ വിമാന സർവീസുകൾ ഇന്നും മുടങ്ങും.... തിരുവനന്തപുരത്ത് 9 വിമാന സർവീസുകൾ റദ്ദാക്കി

ഇൻഡിഗോ വിമാന സർവീസുകൾ ഇന്നും മുടങ്ങും. 1000ത്തിലധികം സർവീസുകൾ മുടങ്ങുമെന്ന് ഇൻഡിഗോ സിഇഒ അറിയിച്ചു. തിരുവനന്തപുരത്ത് 9 വിമാന സർവീസുകൾ റദ്ദാക്കുകയും ചെയ്തു. ഡൽഹി, ചെന്നൈ, മുംബൈ, ബംഗളൂരു എന്നിവിടിങ്ങളിലെ ഇൻഡിഗോ വിമാന സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.
മുംബൈ, ന്യൂഡൽഹി, മറ്റു സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിന്ന് വരുകയും പോകുകയും ചെയ്യുന്ന നിരവധി ഇൻഡിഗോ, എയർ ഇന്ത്യ വിമാനങ്ങൾ 2-3 മണിക്കൂർ താമസിച്ചിരുന്നു. 17 വിമാനങ്ങൾ അരമണിക്കൂറിലലധികം വൈകിയാണ് മംഗളൂരുവിൽനിന്ന് പുറപ്പെട്ടത്.
ഡിസംബർ മൂന്നിന് രാത്രി ന്യൂഡൽഹിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോ വിമാനം വ്യാഴാഴ്ച രാവിലെയാണ് പുറപ്പെട്ടത്. അതിനാൽ, യാത്രക്കാർക്ക് രാത്രി മുഴുവൻ വിമാനത്താവളത്തിൽ തുടരേണ്ടതായിവന്നു.
ഗുരുതര തടസ്സങ്ങൾ കണക്കിലെടുത്ത് മുൻകൂർ ബുക്കിങ്ങുള്ള എല്ലാ യാത്രക്കാരും വിമാനത്താവളത്തിലേക്ക് പോകുന്നതിനു മുമ്പ് അവരുടെ വിമാനങ്ങളുടെ നില പരിശോധിക്കണമെന്ന് വിമാനത്താവള അധികൃതർ നിർദേശിക്കുകയും ചെയ്തു..
"https://www.facebook.com/Malayalivartha


























