4 മണിക്കൂർ പൂങ്കുഴലിക്ക് മുന്നിൽ പൊട്ടിയകരഞ്ഞ് യുവതി..! തെളിവ് ഇറക്കി വെട്ടാൻ രാഹുൽ നേരിട്ട് കോടതിയിൽ

രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെ ക്രൂരമായി ബലാത്സംഗം ചെയ്തുവെന്ന് രണ്ടാം കേസിലെ പരാതിക്കാരിയായ യുവതിയുടെ മൊഴി. എഐജി ജി. പൂങ്കുഴലി നേരിട്ട് രേഖപ്പെടുത്തിയ മൊഴിയില്‍ ഭയംകൊണ്ടാണ് നേരത്തേ പരാതിനല്‍കാത്തതെന്നും വ്യക്തമാക്കിയതായാണ് വിവരം.
വിവാഹം കഴിക്കുമെന്ന് വാഗ്ദാനംനല്‍കിയിരുന്ന രാഹുല്‍ സാംസാരിക്കാനെന്നു പറഞ്ഞ് ഹോംസ്റ്റേയ്ക്ക് സമാനമായ സ്ഥലത്ത് എത്തിച്ചശേഷം ക്രൂരമായി മാനഭംഗപ്പെടുത്തുകയായിരുന്നെന്നും മൊഴിയിലുണ്ട്. യുവതിയെ കൂട്ടിക്കൊണ്ടുപോയ രാഹുലിന്റെ സുഹൃത്തിന്റെ പേരും മൊഴിയിലുണ്ട്.
പൂങ്കുഴലി നാലുമണിക്കൂറോളമെടുത്താണ് മൊഴിയെടുത്തത്. സൗഹൃദരൂപത്തില്‍ സംസാരിച്ചുതുടങ്ങിയ രാഹുല്‍ വിവാഹവാഗ്ദാനം നല്‍കിയാണ് കൂടുതല്‍ അടുത്തത്. കേരളത്തിന് പുറത്തുനിന്ന് വീട്ടിലേക്ക് വരുമ്പോഴാണ് വീട്ടിലെത്തും മുന്‍പുതന്നെ കൂട്ടിക്കൊണ്ടുപോയത്. ചിലകാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്നു പറഞ്ഞായിരുന്നു കൊണ്ടുപോയത്. അവിടെയെത്തിയശേഷം ശരീരമാസകലം മുറിവേല്‍ക്കുന്നതരത്തില്‍ അതിക്രമം നടത്തുകയായിരുന്നു.
തനിക്ക് ശ്വാസംമുട്ടുന്ന അവസ്ഥയുണ്ടായിട്ടും പിന്മാറിയില്ല. പിന്നീട്, തന്നെയെന്നല്ല ആരെയും വിവാഹം ചെയ്യാനാകില്ലെന്ന് പറഞ്ഞു. തുടര്‍ന്ന് അതേ വാഹനത്തില്‍ വീടിനു സമീപത്ത് ഇറക്കിവിട്ടു. വീട്ടിലെത്തിയ തനിക്ക് മാനസികമായും ശാരീരികമായും ഏറെ ബുദ്ധിമുട്ടുകളുണ്ടായെന്നും മൊഴിയില്‍ പറയുന്നു.
ഒരു മാസത്തിനുശേഷം വീണ്ടും രാഹുല്‍ അടുക്കാന്‍ ശ്രമിച്ചു. സ്വകാര്യമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, താന്‍ അതിന് സമ്മതിച്ചില്ല. ഇതിനിടെയാണ് രാഹുലുമായി ബന്ധപ്പെട്ട് മറ്റു പരാതി ഉയര്‍ന്നുവന്നത്. അതിലെ പരാതിക്കാരിയെ സാമൂഹികമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നതുകണ്ട് ഭയപ്പെട്ടു. പിന്നീട് ഇക്കാര്യങ്ങള്‍ വിശദമാക്കി കെപിസിസി പ്രസിഡന്റിന് ഇമെയില്‍ അയച്ചുവെന്ന് യുവതി മൊഴിനല്‍കി.
കെപിസിസി അധ്യക്ഷന് ലഭിച്ച പരാതി പോലീസ് മേധാവിക്ക് കൈമാറിയതിനെത്തുടര്‍ന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ബലാത്സംഗക്കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ചെയ്തത്. ആദ്യഘട്ടത്തില്‍ പോലീസിന് മൊഴിനല്‍കാന്‍ വിസമ്മതിച്ചിരുന്ന യുവതി കഴിഞ്ഞദിവസമാണ് അന്വേഷണസംഘം മേധാവിക്ക് മൊഴിനല്‍കിയത്. നിലവില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ മാത്രമാണ് പ്രതിയാക്കിയിട്ടുള്ളത്.
https://www.facebook.com/Malayalivartha


























