ഷോക്കടിച്ച് സതീഷ്..! ചാണ്ടിയെ കണ്ട് പേടിച്ച് പിണറായി THE REAL KING MAKER....! ഉമ്മൻ ചാണ്ടി RELOADED

പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ കിങ് മേക്കറായി ചാണ്ടി ഉമ്മൻ എംഎൽഎ. നിയോജകമണ്ഡലത്തിന്റെ തലസ്ഥാനമെന്നു വിശേഷിപ്പിക്കപ്പെടുന്ന പാമ്പാടി അടക്കം എട്ടിൽ ഏഴു പഞ്ചായത്തിലും യുഡിഎഫിന് ത്രസിപ്പിക്കുന്ന വിജയം. എട്ടു പഞ്ചായത്തുകളിൽ നിന്നുള്ള ബ്ലോക് ഡിവിഷൻ സ്ഥാനാർഥികളും വിജയം രുചിച്ചു. മന്ത്രി വി.എൻ.വാസവനും ചാണ്ടി ഉമ്മൻ എംഎൽഎയും തമ്മിലുള്ള പോരാട്ടമെന്ന നിലയിൽ ആയിരുന്നു പഞ്ചായത്തിലെ എട്ടു വാർഡിലെയും മത്സരം.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ മുതൽ നടത്തിയ ചിട്ടയായ പ്രവർത്തനമാണ് വിജയത്തിന് പിന്നിൽ. നേതാക്കളെയും പ്രവർത്തകരെയും എംഎൽഎ കേട്ടു, തുടർന്നായിരുന്നു സ്ഥാനാർഥി പ്രഖ്യാപനങ്ങൾ. രണ്ടായിരത്തിലധികം വീടുകളും വ്യാപാര സ്ഥാപനങ്ങളും പാമ്പാടിയിൽ തന്നെ എംഎൽഎ നേരിട്ടു കയറി വോട്ടുറപ്പിച്ചു. യുഡിഎഫ് പത്രിക തള്ളിപ്പോയ ഓർവയലിലെ ആദ്യ തിരിച്ചടി മനസ്സിലാക്കിയ എംഎൽഎ ബൈക്ക് റാലിയടക്കമുള്ള റോഡ് ഷോകളിലൂടെ ഇടതുകോട്ടയെ വിറപ്പിച്ചു. ഇതേ രീതിയിൽ തന്നെ മറ്റു പഞ്ചായത്തുകളിലും നേരിട്ടുള്ള പ്രചാരണം ശക്തമാക്കി. ശബരിമല സ്വർണക്കൊള്ളയും വികസന മുരടിപ്പും എംഎൽഎ കൃത്യമായി തിരഞ്ഞെടുപ്പിൽ ആയുധമാക്കിയതും ഇരട്ടി നേട്ടമായി.
ഉമ്മൻ ചാണ്ടിയോടുള്ള കടം പുതുപ്പള്ളി വീട്ടുകയാണ് ഈ വിജയത്തിലൂടെ . നിയോജക മണ്ഡലത്തിലെ എട്ടു പഞ്ചായത്തിൽ ഏഴും നേടി. പുതുപ്പള്ളി എന്നും ഉമ്മൻ ചാണ്ടിയുടെതാണ്.
പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മികച്ച വിജയം നേടിയ യുഡിഎഫിന്റെ പ്രവർത്തനത്തിൽ ചാണ്ടി ഉമ്മനെ പ്രശംസിച്ച് ഡോ. മരിയ ഉമ്മൻ. ചാണ്ടി ഉമ്മൻ നേരിട്ട് നയിച്ച പോരാട്ടം എന്ന നിലയിൽ ഈ തെരഞ്ഞെടുപ്പിന് ഏറെ പ്രാധാന്യമുമുണ്ടെന്നും ചാണ്ടിയുടെ നേതൃത്വത്തിൽ പുതുപ്പള്ളിയിലെ ഓരോ പ്രവർത്തകനും നേതാക്കളും ഒരുമിച്ച് നിന്ന് നടത്തിയ പരിശ്രമത്തിന്റെ ഫലം കൂടിയാണ് ഈ വിജയമെന്നും മരിയ ഫേസ്ബുക്കിൽ കുറിച്ചു.
പുതുപ്പള്ളിയിലെ വികസന, ക്ഷേമ പ്രവർത്തനങ്ങൾക്കും അപ്പയുടെ ഓർമകളോടുമുള്ള പുതുപ്പള്ളിയുടെ ആദരം കൂടിയാണ് ഈ മിന്നുന്ന നേട്ടമെന്നും അവർ കൂട്ടിച്ചേർത്തു. പുതുപ്പള്ളി നിയോജകമണ്ഡലത്തിന്റെ പരിധിയിലുള്ള എട്ടു പഞ്ചായത്തുകളിൽ ഏഴെണ്ണത്തിലും മൂന്ന് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലും നാല് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലുമാണ് യുഡിഎഫ് വിജയം നേടിയത്.
ഡോ. മരിയ ഉമ്മന്റെ ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം:
'ചാണ്ടിയുടെ കന്നി വിജയം. പുതുപ്പള്ളി പഴയ പ്രതാപത്തിലേക്ക്..
പുതുപ്പള്ളി നിയോജകമണ്ഡലത്തിന്റെ പരിധിയിലുള്ള എട്ടു പഞ്ചായത്തുകളിൽ ഏഴെണ്ണത്തിലും മൂന്ന് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലും നാല് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും യുഡിഎഫ് മികവാർന്ന വിജയം നേടിയിരിക്കുന്നു.
ചാണ്ടി നേരിട്ട് നയിച്ച പോരാട്ടം എന്ന നിലയിൽ ഈ തെരഞ്ഞെടുപ്പിന് ഏറെ പ്രാധാന്യമുണ്ട്. എല്ലാ കടമ്പകളും മറികടക്കാൻ ചാണ്ടിയുടെ നേതൃത്വത്തിൽ പുതുപ്പള്ളിയിലെ ഓരോ പ്രവർത്തകനും നേതാക്കളും ഒരുമിച്ച് നിന്ന് നടത്തിയ പരിശ്രമത്തിന്റെ ഫലം കൂടിയാണ് ഈ വിജയം. പുതുപ്പള്ളിയിലെ വികസന, ക്ഷേമ പ്രവർത്തനങ്ങൾക്കും അപ്പയുടെ ഓർമ്മകളോടുമുള്ള പുതുപ്പള്ളിയുടെ ആദരം കൂടിയാണ് മിന്നുന്ന ഈ നേട്ടം.
പുതുപ്പള്ളിയെ നെഞ്ചിലേറ്റിയ, പുതുപ്പള്ളിക്കാർ നെഞ്ചിലേറ്റിയ അപ്പയുടെ ഏറ്റവും പ്രിയപ്പെട്ട പുതുപ്പള്ളിക്കാർക്ക് ഹൃദയത്തിൻ്റെ ഭാഷയിൽ ഒരായിരം നന്ദി..'
https://www.facebook.com/Malayalivartha



























