വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവ.മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്...

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവ.മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്.
ഈ മാസം 13 മുതൽ അദ്ധ്യാപനവും തൊട്ടടുത്ത ആഴ്ച മുതൽ അടിയന്തരമല്ലാത്ത ചികിത്സകളും നിർത്തി വച്ചാണ് സമരം നടത്തുക. സൂചനാ സമരങ്ങൾ ഫലം കാണാതെ വന്നതോടെയാണിത്.
19ന് സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തുമെന്നും സംസ്ഥാന പ്രസിഡന്റ് ഡോ. റോസ്‌നാരാ ബീഗം, ജനറൽ സെക്രട്ടറി ഡോ.അരവിന്ദ്. സി.എസ് എന്നിവർ അറിയിച്ചു. സമരം മൂലം ഒ.പി പ്രവർത്തനം തടസപ്പെടുന്നത് രോഗികളെ വലയ്ക്കുകയും ചെയ്യും.
"
https://www.facebook.com/Malayalivartha



























