കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍മാര്‍ക്ക് ലോക്ഭവനില്‍ വിരുന്നൊരുക്കി ഗവര്‍ണര്‍

തിരുവനന്തപുരം കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍മാര്‍ക്ക് ലോക്ഭവനില്‍ വിരുന്നൊരുക്കി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. ഏത് പദ്ധതിയുടെ ആവശ്യത്തിനും തിരുവനന്തപുരം കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍മാര്‍ക്ക് തന്നെ സമീപിക്കാമെന്ന് വിരുന്നിന് ശേഷം ഗവര്‍ണര്‍ പറഞ്ഞു. പദ്ധതി ആവശ്യത്തിന് കേന്ദ്ര സഹായം ലഭിക്കാന്‍ ഒന്നിച്ചുനില്‍ക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. ബിജെപി, എല്‍ഡിഎഫ്, യുഡിഎഫ് അംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു.
തിരുവനന്തപുരത്ത് സമരങ്ങള്‍ക്കായി പ്രത്യേക സ്ഥലം നിശ്ചയിക്കണം. സമരങ്ങള്‍ പൊതുജനത്തിന് ബുദ്ധിമുട്ടാവാതിരിക്കാന്‍ നടപടി വേണം. ഓരോ വര്‍ഷവും കൗണ്‍സിലര്‍മാര്‍ പ്രോഗ്രസ് കാര്‍ഡ് തയ്യാറാക്കണമെന്നും രാജേന്ദ്ര അര്‍ലേക്കര്‍ നിര്‍ദേശിച്ചു. പോസിറ്റീവ് കൂടിക്കാഴ്ചയായിരുന്നുവെന്ന് വിരുന്നിന് ശേഷം മേയര്‍ വി വി രാജേഷ് പറഞ്ഞു. കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ സത്കാരച്ചടങ്ങില്‍ പങ്കെടുത്തില്ല. ഇതാദ്യമായാണ് സംസ്ഥാന ഗവര്‍ണര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരെ കൂടിക്കാഴ്ചയ്ക്ക് വിളിക്കുന്നത്.
https://www.facebook.com/Malayalivartha


























