വയനാട്ടിലെ കൽപ്പറ്റയിൽ മുളകുപൊടി വിതറി വയോധികയുടെ സ്വർണാഭരണം തട്ടിയെടുത്തയാൾ പിടിയിൽ...

വയനാട്ടിലെ കൽപ്പറ്റയിൽ മുളകുപൊടി വിതറി വയോധികയുടെ സ്വർണാഭരണം കവർച്ച ചെയ്തയാൾ പിടിയിൽ. നടവയൽ ചീങ്ങോട് പുഞ്ചയിൽ വീട്ടിൽ പി.കെ ജിനേഷ്(37)നെയാണ് ബത്തേരി സബ് ഡിവിഷൻ ഡിവൈ.എസ്.പി കെ.ജെ ജോൺസന്റെ നേതൃത്വത്തിൽ കേണിച്ചിറ പൊലീസ് പിടികൂടിയത്.
ഇക്കഴിഞ്ഞ ഒന്നാം തീയ്യതി ഉച്ച കഴിഞ്ഞാണ് സംഭവം നടന്നത്. നടവയൽ അയനിമൂലയിൽ സഹോദരിയുടെ വീട്ടിൽ താമസിച്ചു വരുന്ന വയോധികയുടെ മുഖത്ത് മുളകുപൊടി വിതറിയ ശേഷമാണ് പ്രതി ഇവരുടെ കഴുത്തിൽ കിടന്ന 2 പവൻ തൂക്കമുള്ള മാലയുടെ പകുതിയോളം പൊട്ടിച്ചു കടന്നു കളഞ്ഞത്. വീട്ടിൽ അതിക്രമിച്ച് കയറി പിറകിൽ നിന്നും മുളക് പൊടി വിതറിയ ശേഷം പരാതിക്കാരിയുടെ തലയിൽ മുണ്ടിട്ട് മൂടിയാണ് കവർച്ച നടത്തിയത്.
സംഭവത്തിൽ പരാതിക്കാരിയുടെ മുഖത്തിനും കഴുത്തിലും നിസ്സാര പരിക്കേൽക്കുകയും ചെയ്തു. പൊലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് ഇയാൾ വലയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡിലാക്കി.
https://www.facebook.com/Malayalivartha
























