ജിദ്ദയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി മരിച്ചു...

ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി മരണത്തിന് കീഴടങ്ങി. മലപ്പുറം പരപ്പനങ്ങാടി അരിയല്ലൂർ സ്വദേശിയും ദനൂബ് സൂപ്പർ മാർക്കറ്റിൽ ഡ്രൈവറുമായിരുന്ന ഷാഹുൽ ഹമീദ് ചോണാരി (56) ആണ് മരിച്ചത്. ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ജിദാനി ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച്ച രാവിലെ എട്ടോടെയായിരുന്നു മരണം സംഭവിച്ചത്.
ജിദ്ദ നവോദയ സഫ ഏരിയക്ക് കീഴിലുള്ള സഫ രണ്ട് യൂനിറ്റ് അംഗമായിരുന്നു. പിതാവ്: മുഹമ്മദ്, മാതാവ്: ബീഫാത്തിമ, ഭാര്യ: ജമീല. രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയുമുണ്ട്. മകൻ അജ്‌നാസ് ഇപ്പോൾ ജിദ്ദയിലുണ്ട്. മരണാന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കി വരുന്നു.
https://www.facebook.com/Malayalivartha

























