Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

നടപടി മൂന്നാം ബലാത്സംഗ പരാതിയിൽ... പരാതി രഹസ്യമാക്കി അന്വേഷിച്ചു, ചാനലുകള്‍ പിന്നാലെ കൂടും മുമ്പ് രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ, പത്തനംതിട്ട എആർ ക്യാംപിൽ എത്തിച്ചു; നടപടി മൂന്നാം ബലാത്സംഗ പരാതിയിൽ

11 JANUARY 2026 07:44 AM IST
മലയാളി വാര്‍ത്ത

ശബരിമല സ്വര്‍ണക്കൊള്ള കേസിന് പിറകെ എല്ലാവരും പോയപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തെ എല്ലാവരും മറന്നു. എന്നാല്‍ പോലീസ് മറന്നില്ല. ബലാത്സംഗ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അറസ്റ്റിൽ. പാലക്കാട് നിന്നാണ് രാഹുലിനെ രാത്രി 12.30 ഓടെ സംസ്ഥാന ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ഇ–മെയിൽ വഴി ലഭിച്ച പുതിയ ബലാത്സംഗ പരാതിയിലാണ് അറസ്റ്റ്. രാഹുലിനെ പത്തനംതിട്ട എആർ ക്യാംപിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ചോദ്യം ചെയ്യലിനു ശേഷം രാഹുലിനെ തിരുവല്ല മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

പുതിയ പരാതിയോടെ നിലവിൽ രാഹുലിനെതിരെ മൂന്നു കേസുകൾ ആയി. ആദ്യ കേസിൽ ഹൈക്കോടതി രാഹുലിന്റെ അറസ്റ്റ് തടഞ്ഞിരുന്നു. രണ്ടാം കേസിൽ ജനുവരി 21വരെ വിചാരണക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതിനിടെയാണ് രാഹുലിനെതിരെ മൂന്നാം പരാതി ലഭിച്ചത്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

ഗർഭച്ഛിദ്രത്തിന് രാഹുൽ നിർബന്ധിച്ചുവെന്നും ബലാത്സംഗം ചെയ്തുവെന്നുമാണ് കേസ്. ക്രൂരമായ ബലാത്സംഗം ചെയ്തെന്ന് അതീജിവിത നൽകിയ പരാതിയിൽ‍ പറയുന്നു. പാലക്കാട് ഫ്ലാറ്റ് വാങ്ങിത്തരണമെന്ന് രാഹുൽ തന്നോട് നിർബന്ധിച്ചുവെന്നും സാമ്പത്തിക ചൂഷണം നടത്തിയെന്നും പരാതിയിൽ പറയുന്നു. തിരുവല്ലയിൽ വച്ചാണ് രാഹുൽ യുവതിയെ ബലാത്സംഗം ചെയ്തതെന്നാണ് സൂചന.

പഴുതടച്ച പൊലീസ് നീക്കത്തിലാണ് രാഹുൽ പാലക്കാട്ടെ സ്വകാര്യ ഹോട്ടലിൽ നിന്ന് പിടിയിലായത്. റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്ത ശേഷം മുറിയിൽ മറ്റാരുമില്ലെന്ന് പൊലീസ് ഉറപ്പാക്കി. തുടർന്ന് 12.15ഓടെ മുറിയിലെത്തി. 12.30ന് കസ്റ്റഡി നടപടി പൂർത്തിയാക്കി. തുടർന്ന് പുലർച്ചെയോടെ പത്തനംതിട്ട എആർ ക്യാംപിലെത്തിച്ചു. ക്രൈംബ്രാഞ്ച് സംഘം രാഹുലിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം ഇന്ന് തന്നെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. യുവതിയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം എടുത്തു.

പാലക്കാട് കെപിഎം ഹോട്ടലിലെ 2002-ാം മുറിയിൽ നിന്നാണ് രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇ-മെയിൽ വഴി ലഭിച്ച പുതിയ പരാതിയിൽ എടുത്ത കേസിലാണ് നടപടിയെന്നാണ് വിവരം. പുതിയ കേസിലും നിർബന്ധിത ഗർഭഛിദ്രവും ബലാൽസംഗവും ചുമത്തിയിട്ടുണ്ട്. സാമ്പത്തിക ചൂഷണം നടത്തിയെന്നും യുവതിയുടെ മൊഴിയിലുണ്ട്. ഇ-മെയിൽ പരാതിയിൽ പത്തനംതിട്ടയിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രത്യേക സംഘമാണ് സ്‌ത്രീയുടെ മൊഴി രേഖപ്പെടുത്തിയതും പിന്നാലെ പാലക്കാട്ടെത്തി രാഹുൽ മാങ്കൂട്ടത്തിലിനെ അതീവ രഹസ്യമായി കസ്റ്റഡിയിലെടുക്കുന്നത്.

കസ്റ്റഡിയിലെടുത്ത എംഎൽഎയെ പത്തനംതിട്ട എആർ ക്യാമ്പിവേക്കാണ് എത്തിച്ചത്. പറഞ്ഞു. കസ്റ്റഡ‍ിയിലെടുത്ത രാഹുലിനെ ആലത്തൂരിലേക്ക് കൊണ്ടുപോകുമെന്നാണ് പൊലീസ് പറഞ്ഞതെന്ന് എംഎൽഎയുടെ പിഎ പറഞ്ഞത്. എന്നാൽ എംഎൽഎയെ ആലത്തൂർ സറ്റേഷനിൽ എത്തിച്ചിട്ടില്ലെന്ന് അഭിഭാഷകൻ നേരത്തെ വ്യക്തമാക്കിയിരുന്നു. പഴുതടച്ച നീക്കത്തിലൂടെ സ്റ്റാഫ് അംഗങ്ങൾ മുറിയിൽ ഇല്ലാത്തപ്പോഴാണ് പൊലീസ് ഹോട്ടലിൽ കയറി രാഹുലിനെ കസ്റ്റഡിയിൽ എടുത്തത്. യൂണിഫോമിലെത്തിയ പൊലീസ് വനിത പൊലീസ് അടക്കമുള്ള എട്ടംഗ സംഘം എംഎൽഎയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഹോട്ടലിൽ എത്തി റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്ത ശേഷമാണ് പൊലീസ് റൂമിലെത്തിയത്. ഇന്നലെ രാവിലെയാണ് രാഹുൽ പാലക്കാടെത്തിയത്. ഫ്ലാറ്റ് ഒഴിഞ്ഞ ശേഷം കെപിഎം ഹോട്ടലിൽ ആയിരുന്നു രാഹുലിന്‍റെ താമസം. രാഹുൽ പാലക്കാട് എത്തിയ അന്ന് മുതൽ പൊലീസിന്‍റെ നിരീക്ഷണത്തിലായിരുന്നുവെന്നാണ് വിവരം. രാഹുലിനെതിരെ നിലവിൽ മൂന്ന് ബലാത്സംഗ കേസുകളാണ് ഉള്ളത്. ആദ്യത്തെ കേസിൽ ഹൈക്കോടതി രാഹുലിന്‍റെ അറസ്റ്റ് തടഞ്ഞിരുന്നു. രണ്ടാമത്തെ കേസിൽ വിചാരണ കോടതി എംൽഎക്ക് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മൂന്നാം ബലാത്സംഗ പരാതിയിലെ വിശദാംശങ്ങൾ പുറത്ത്. ക്രൂരമായ ബലാൽസംഗവും, നിർബന്ധിത ഗർഭഛിദ്രവും, സാമ്പത്തിക ചൂഷണവുമടക്കം ഗുരുതര ആരോപണങ്ങളുന്നയിച്ച് പത്തനംതിട്ട സ്വദേശിനി ഇ-മെയിൽ വഴി നൽകിയ പരാതിയിലാണ് പൊലീസ് സംഘം രാഹുലിനെ പാലക്കാട്ടെ കെപിഎം റീജ്യൻസി ഹോട്ടലിൽ നിന്നും രാത്രി 12.30 ഓടെ കസ്റ്റഡിയിലെടുത്തത്. രാഹുൽ ക്രൂരമായ ലൈംഗിക പീഡനവും, സാമ്പത്തിക ചൂഷണവും നടത്തിയെന്നാണ് പരാതി. ഇ-മെയിലിൽ ലഭിച്ച പരാതിയിൽ പരാതിക്കാരിയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് പഴുതടച്ച നീക്കത്തിലൂടെ രാഹുൽ മാങ്കൂട്ടത്തലിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.

ഗർഭിണിയായ യുവതി ഭ്രൂണത്തിന്റെ ഡിഎൻഎ പരിശോധനയ്ക്ക് ഒരുങ്ങിയെന്നും ലാബ് രാഹുലിനോട് സാമ്പിൾ ആവശ്യപ്പെട്ടുവെന്നുമാണ് മൊഴി. പക്ഷെ, ഡിഎൻഎ പരിശോധനയോട് രാഹുൽ സഹകരിച്ചില്ല. ഇതിനുള്ള തെളിവുകൾ തന്‍റെ പക്കൽ ഉണ്ടെന്നും പരാതിക്കാരി അന്വേഷണ സംഘത്തിന് മൊഴി നൽകി. വിവാഹബന്ധത്തിൽ പ്രശ്നങ്ങൾ നേരിടുന്ന സമയത്താണ് രാഹുൽ സാമൂഹിക മാധ്യമം വഴിയാണ് പരിചയപ്പെട്ടത്. പിന്നീട് താനുമായി പ്രണയ ബന്ധം സ്ഥാപിക്കുകയും വിവാഹ ബന്ധം വേർപെടുത്താൻ ആവശ്യപ്പെടുകയും ചെയ്തു. രാഹുൽ തന്നെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയെന്നും യുവതിയുടെ മൊഴിയിലുണ്ട്.

'തന്നെ വിട്ട് പോകാതിരിക്കാൻ ഒരു കുഞ്ഞ് വേണം എന്ന് രാഹുൽ നിർബന്ധിച്ചു. ഒരു കുഞ്ഞുണ്ടായാൽ വീട്ടിൽ വിവാഹം വളരെ വേഗം സമ്മതിക്കുമെന്നും രാഹുൽ പറഞ്ഞു. നേരിൽ കാണാൻ രാഹുൽ ആഗ്രഹം പ്രകടിപ്പിച്ചു. റെസ്റ്റോറന്റിൽ കാണാം എന്ന് പറഞ്ഞപ്പോൾ പൊതുപ്രവർത്തകൻ ആയതിനാൽ പൊതുവിടത്തിൽ കാണാൻ ആകില്ലെന്ന് പറഞ്ഞു. ഒരു ഹോട്ടലിന്റെ പേര് നിർദേശിച്ച് അവിടെ റൂം ബുക്ക് ചെയ്യാൻ പറഞ്ഞു. റൂമിൽ എത്തിയപാടെ ഒരു വാക്ക് പോലും പറയുന്നതിന് മുമ്പേ തന്നെ കടന്നാക്രമിച്ചുവെന്നും നേരിട്ടത് ക്രൂരമായ ലൈംഗിക ആക്രമണം ആണെന്നും പരാതിക്കാരി പൊലീസിന് മൊഴി നൽകി.

തന്നെ മുഖത്ത് അടിക്കുകയും തുപ്പുകയും ദേഹത്ത് പലയിടത്തും മുറിവുണ്ടാകുകയും ചെയ്തു. ഓവുലേഷൻ ഡേറ്റ് ആണെന്ന് പറഞ്ഞിട്ടും കുഞ്ഞുണ്ടാകട്ടെ എന്ന് പറഞ്ഞ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. ഇതിന് ശേഷം വീണ്ടും തന്നെ കാണണം എന്ന് ആവശ്യപ്പെട്ടെങ്കിലും പോയില്ല. ഗർഭിണിയാണെന്ന വിവരം അറിയിച്ചപ്പോൾ അസഭ്യം പറയുകയാണുണ്ടായത്. മറ്റ് ആരുടെയെങ്കിലും കുഞ്ഞാകും എന്ന് അധിഷേപിച്ചു. അതിൽ മനം നൊന്താണ് ഡിഎൻഎ പരിശോധനക്കായി പോയത്. പിന്നാലെ രാഹുലിന്റെ ഭാഗത്ത് നിന്ന് ഗർഭഛിദ്രത്തിനുള്ള കടുത്ത സമ്മർദ്ദം ഉണ്ടായി. അപമാനവും ഭീഷണികളും തന്നെ കടുത്ത ശാരീരിക, മാനസിക സമർദത്തിൽ ആക്കിയെന്ന് യുവതിയുടെ മൊഴിയിൽ പറയുന്നു.

തുടർന്ന് ഗർഭം അലസി. അബോർഷൻ വിവരം പറയാൻ വിളിച്ചപ്പോൾ രാഹുൽ തന്നെ ഫോണിൽ ബ്ലോക്ക് ചെയ്തു. ഇ-മെയിലിനും മറുപടിയില്ലായിരുന്നു. ഒടുവിൽ രാഹുലിന്റെ സുഹൃത്തും സഹായിയുമായ ഫെനി നൈനാനെ വിവരം അറിയിച്ചു. കടുത്ത ശാരീരിക മനസിക പ്രശ്നങ്ങൾ താൻ ഇപ്പോഴും അനുഭവിക്കുന്നുണ്ട്. എന്നാൽ പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്ത് ഒന്നും സംഭവിക്കാത്ത പോലെ രാഹുൽ വീണ്ടും ബന്ധപ്പെട്ടു. തകർന്നിരുന്ന തന്നോട് വീണ്ടും അടുപ്പത്തിന് ശ്രമിച്ചു. ഭാവിയിൽ ഒരുമിച്ച് ജീവിക്കാം എന്നും വാഗ്ദാനം നൽകി. പാലക്കാട് ഒരു ഫ്ലാറ്റ് വാങ്ങി തരണമെന്നും ഒരുമിച്ച് അവിടെ വിവാഹം കഴിച്ചു ജീവിക്കാമെന്നും പറഞ്ഞു.

തുടർന്ന് താനും രാഹുലും ബിൽടെക് ഗ്രൂപ്പിനെ സമീപിച്ചു. ഫ്ലാറ്റ് വാങ്ങൽ നടന്നില്ല എങ്കിലും പലപ്പോഴായി രാഹുൽ തന്നിൽ നിന്നും സാമ്പത്തിക സഹായം കൈപ്പറ്റിയെന്ന് യുവതി പറയുന്നു. വിലകൂടിയ വാച്ചുകളും വസ്ത്രങ്ങളും ചെരുപ്പുകളും സൗന്ദര്യ വർദ്ധക വസ്തുക്കളും വാങ്ങി നൽകി. രാഹുലിനെതിരെ ലൈംഗികാതിക്രമ പരാതികൾ ഉയർന്നപ്പോ അതിൽ വസ്തുതയുണ്ടെന്ന് മനസ്സിലാക്കി. പരാതിയുമായി താനും മുന്നോട്ട് പോകുമെന്ന് മനസ്സിലാക്കിയ രാഹുൽ ഭീഷണിപ്പെടുത്തിയെന്നും കുടുംബത്തെ ഇല്ലാതാക്കുമെന്നും സഹോദരിയെയും അച്ഛനെയും അമ്മയെയും അപായപ്പെടുത്തുമെന്നും രാഹുൽ ഭീഷണി മുഴക്കിയെന്നും പരാതിക്കാരിയുടെ മൊഴിയിൽ പറയുന്നു.

ബലാത്സംഗ പരാതിയിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത് കൃത്യമായ പ്ലാനോടെ. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനും ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയുമടക്കം എട്ടംഗ സംഘമാണ് രാത്രി 12.30 ഓടെ പാലക്കാട്ടെ കെപിഎം ഹോട്ടലിൽ നിന്നും രാഹുലിനെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാവിലെയാണ് രാഹുൽ പാലക്കാടെത്തിയത്. ഫ്ലാറ്റ് ഒഴിഞ്ഞ ശേഷം കെപിഎം ഹോട്ടലിൽ ആയിരുന്നു രാഹുലിന്‍റെ താമസം. രാഹുൽ എത്തിയ ഇന്നലെ മുതൽ പൊലീസ് നിരീക്ഷണത്തിലായിരുന്നു. കൃത്യമായ പ്ലാനിങ്ങോടെയാണ് 2 ജീപ്പുകളിലായി എത്തിയ പൊലീസ് സംഘം ഹോട്ടലിൽ നിന്നും രാഹുലിനെ കസ്റ്റഡിയിലെടുക്കുന്നത്.

ഹോട്ടലിൽ എത്തിയ പൊലീസ് റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്ത ശേഷമാണ് എംഎൽഎ താമസിക്കുന്ന റൂമിലെത്തിയത്. മുറിയിൽ നിന്ന് പുറത്തിറങ്ങാൻ രാഹുൽ ആദ്യം വിസമ്മതിച്ചുവെങ്കിലും പിന്നെ വഴങ്ങി. വക്കീലിനെ കാണാൻ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പൊലീസ് സമ്മതിച്ചില്ല. സ്റ്റാഫ് അംഗങ്ങൾ മുറിയിൽ ഇല്ലാത്തപ്പോഴാണ് പൊലീസ് ഹോട്ടലിൽ കയറി രാഹുലിനെ കസ്റ്റഡിയിൽ എടുത്തത്. യൂണിഫോമിലെത്തിയ പൊലീസ് സംഘം എംഎൽഎയെ എവിടേക്കാണ് കൊണ്ടുപോയതെന്നത് വ്യക്തമല്ല. കസ്റ്റഡ‍ിയിലെടുത്ത രാഹുലിനെ ആലത്തൂരിലേക്ക് കൊണ്ടുപോകുമെന്നാണ് പൊലീസ് പറഞ്ഞതെന്ന് എംഎൽഎയുടെ പിഎ പറയുന്നത്. എന്നാൽ എംഎൽഎയെ ആലത്തൂർ സറ്റേഷനിൽ എത്തിച്ചിട്ടില്ലെന്ന് രാഹുലിന്‍റെ അഭിഭാഷകൻ വ്യക്തമാക്കി.

രാഹുലിനെ കസ്റ്റഡിയിലെടുത്തത് പത്തനംതിട്ട പൊലീസാണെന്നും പാലക്കാട്ടുനിന്ന് രാഹുലിനെ കൊണ്ടുപോയെന്നുമാണ് സൂചന. രാഹുലിനെതിരെ നിലവിൽ മൂന്ന് ബലാത്സംഗ കേസുകളാണ് ഉള്ളത്. ആദ്യത്തെ കേസിൽ ഹൈക്കോടതി രാഹുലിന്‍റെ അറസ്റ്റ് തടഞ്ഞിരുന്നു. രണ്ടാമത്തെ കേസിൽ വിചാരണ കോടതി എംൽഎക്ക് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. മണ്ഡലത്തിൽ തിരിച്ച് വന്ന് സജീവാകുന്നതിനിടെയാണ് രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്കായി പുതിയ കേസ്. ഇ-മെയിൽ വഴി ലഭിച്ച യുവതിയുടെ പരാതിയിൽ ആണ് പുതിയ കേസെന്നാണ് വിവരം. പുതിയ കേസിലും നിർബന്ധിത ഗർഭഛിദ്രവും ബലാത്സംഗവും കുറ്റം ചുമത്തിയിട്ടുണ്ട്.

അതേസമയം ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണം ശക്തമായി നടക്കുകയാണ്. ശബരിമല സ്വര്‍ണക്കൊള്ള കേസിൽ റിമാന്‍ഡിലായ തന്ത്രി കണ്ഠര് രാജീവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഐസിയുവിലേക്ക് മാറ്റി. തന്ത്രിയുടെ ആരോ​ഗ്യം നിരീക്ഷിക്കുന്നതിന് വേണ്ടിയാണ് മെഡിക്കൽ കോളേജിലെ ഐസിയുവിലേക്ക് മാറ്റിയതെന്ന് ഡോക്ടർമാർ അറിയിച്ചു. കാർഡിയോളജി, മെഡിസിൻ വകുപ്പുകളുടെ ശുപാർശയിലാണ് നടപടി. ഡോക്ടർമാരുടെ റിപ്പോർട്ട് വന്നതിന് ശേഷം വൈകുന്നേരത്തോടെ മാത്രമേ ആശുപത്രിയിൽ നിന്ന് മാറ്റുന്നതിനെ കുറിച്ച് വ്യക്തമാവൂ. നേരത്തേ, പ്രമേഹത്തിനും രക്തസമ്മർദ്ദത്തിനും മരുന്ന് കഴിക്കുന്നുണ്ട്. നിലവിൽ കാലിൽ നീരുമുണ്ട്.

ഇന്ന് രാവിലെ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിൽ വെച്ച് തന്ത്രിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് ആംബുലന്‍സിൽ ജനറൽ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. പരിശോധനയിൽ രക്തസമ്മര്‍ദം ഉയര്‍ന്ന തോതിലാണെന്ന് വ്യക്തമായെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇസിജിയിൽ കൂടുതൽ പരിശോധന വേണ്ടിവരുമെന്നും തന്ത്രിയുടെ കാലിന് നീരുണ്ടെന്നും പരിശോധിച്ച ഡോക്ടര്‍ വിനു പറഞ്ഞു. തന്ത്രിക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ട്. ഈ സാഹചര്യത്തിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലെങ്കിലും കൂടുതൽ പരിശോധനക്കായി മെഡിക്കൽ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നുവെന്നും ഡോ. വിനു പറഞ്ഞു. തന്ത്രിയുടെ രക്തപരിശോധന റിപ്പോര്‍ട്ട് വന്നതിനുശേഷമാണ് ഡോക്ടര്‍മാര്‍ മെഡിക്കൽ കോളേജിലേക്ക് റഫര്‍ ചെയ്തത്. എന്നാൽ മെഡിക്കൽ കോളേജിൽ എത്തിച്ചതോടെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.

അതേസമയം, തന്ത്രിയെ ശബരിമലയിലെ ദ്വാരപാലക ശിൽപ്പ പാളികള്‍ കടത്തിയ കേസിലും എസ്ഐടി പ്രതിചേർക്കും. സ്വർണ പാളി ചെമ്പാക്കി മാറ്റിയ മഹസ്സറിലും ഒപ്പിട്ടത് വഴി തന്ത്രിക്കും ഗൂഡാലോചനയിൽ പങ്കുണ്ടെന്നാണ് എസ്ഐടി പറയുന്നത്. തിരുവിതാംകൂർ ദേവസ്വം മാനുവലിലെ തന്ത്രിയുടെ കടമകള്‍ എടുത്തു പറഞ്ഞായിരുന്നു കട്ടിളപാളി കേസിലെ എസ്ഐടിയുടെ റിമാൻഡ് റിപ്പോർട്ട്. തന്ത്രി ദേവസ്വം ബോർഡിൽ നിന്നും വാങ്ങുന്ന പ്രതിഫലത്തെ പടിത്തരമെന്നാണ് പറയുന്നത്. പടിത്തരം ദക്ഷിണയല്ല, പ്രതിഫലമെന്നാണ് എസ്ഐടിക്ക് ലഭിച്ച നിയമോപദേശം. അസി.കമ്മീഷണറുടെ അതേ ഉത്തരവാദിത്വങ്ങള്‍ വഹിക്കേണ്ട തന്ത്രി ക്ഷേത്ര സ്വത്തുക്കള്‍ സംരക്ഷിക്കാനും ബാധ്യതസ്ഥനാണെന്ന് പ്രത്യേക സംഘം പറയുന്നു. ഈ ഉത്തരവാദിത്വം മറന്നാണ് കട്ടിളപാളികള്‍ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പുറത്തേക്ക് കൊണ്ടുപോകാൻ മൗനാനുവാദം നൽകിയതെന്നായിരുന്നു കണ്ടെത്തൽ.

ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിലായ തന്ത്രി കണ്ഠര് രാജീവരുടെ ചെങ്ങന്നൂരിലെ വീട്ടിൽ പരിശോധനക്കെത്തി എസ്ഐ‌ടി. ഡിവൈഎസ്പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. പോറ്റി-തന്ത്രി സാമ്പത്തിക ഇടപാടുകളിൽ വിശദമായ അന്വേഷണത്തിനുള്ള തയ്യാറെടുപ്പിലാണ് എസ്ഐടി. സാമ്പത്തിക ഇടപാടുകളുടെ രേഖകളുണ്ടോ എന്നാണ് പ്രധാനമായും പരിശോധന നടത്തുന്നത്. മൂന്ന് മണിയോടെയാണ് എസ്ഐടി സംഘം പൊലീസ് അകമ്പടിയോടെ തന്ത്രിയുടെ വീട്ടിലേക്ക് എത്തിയത്. വീട്ടിലുണ്ടായിരുന്ന അകന്ന ബന്ധുക്കളെയും എസ്ഐടി പുറത്താക്കി. അതിനിടെ വീട്ടിലേക്ക് എത്തിയ തന്ത്രി കണ്ഠര് രാജീവരരുടെ മരുമകളെ വീട്ടിലേക്ക് കടത്തിവിട്ടില്ല. അഭിഭാഷകയായ മരുമകളെ വീടിന് മുന്നിൽ നിന്നും പോലീസ് മടക്കി അയച്ചു. ആരെയും കടത്തിവിടരുതെന്ന എസ്ഐടിയുടെ നിർദ്ദേശപ്രകാരമാണ് നടപടിയെന്നാണ് പൊലീസിന്റെ വിശദീകരണം. ശബരിമലയിലേക്ക് പോറ്റിക്ക് വഴിയൊരുക്കിയത് തന്ത്രിയാണെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. ക്ഷേത്രത്തിലെ സ്വര്‍ണപ്പാളികള്‍ പുറത്തുകൊണ്ടു പോകാൻ ഒത്താശ ചെയ്ത്, ആചാര ലംഘനത്തിന് മൌനാനുവാദം നൽകി, ഗൂഢാലോചനയിൽ പങ്കാളിയായി എന്നിങ്ങനെയാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. കേസിലെ പതിമൂന്നാം പ്രതിയാണ് തന്ത്രി കണ്ഠര് രാജീവര്.

ശബരിമലയിലെ സ്വർണ മോഷണവുമായി ബന്ധപ്പെട്ട് ബിജെപി നടത്തുന്ന നീക്കങ്ങൾ കള്ളന്മാരെ പിടികൂടാനല്ല, മറിച്ച് കുറ്റവാളികളായ തങ്ങളുടെ സ്വന്തക്കാരെ സംരക്ഷിച്ചു നിർത്താനാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സ്വർണം കട്ടവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക എന്നതല്ല ബിജെപിയുടെ യഥാർത്ഥ ആവശ്യം. തങ്ങളുടെ നിഗൂഢ താല്പര്യങ്ങൾ സംരക്ഷിക്കുന്നവരെ എന്ത് വിലകൊടുത്തും രക്ഷിച്ചെടുക്കുക എന്നത് മാത്രമാണ് അവരുടെ അജണ്ട.

ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള പ്രതിഷേധ പരിപാടികൾ ആർക്കെതിരെയാണെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കണം. നിലവിൽ അന്വേഷണത്തിന് നേരിട്ട് മേൽനോട്ടം വഹിക്കുന്നത് ബഹുമാനപ്പെട്ട ഹൈക്കോടതിയാണ്. അപ്പോൾ ബിജെപിയുടെ ഈ സമരം ഹൈക്കോടതിക്ക് എതിരെയാണോ? ഇക്കാര്യം ജനങ്ങളോട് തുറന്നുപറയാനുള്ള ആർജ്ജവം അവർ കാണിക്കണം.

അയ്യപ്പ വിശ്വാസികളെക്കാൾ കുറ്റവാളികളോടാണ് ബിജെപിക്ക് കൂറ് എന്ന് തെളിഞ്ഞിരിക്കുകയാണ്. ഭക്തരുടെ വികാരം വെച്ച് മുതലെടുപ്പ് നടത്തുന്നവർ ഇപ്പോൾ കള്ളന്മാർക്കുവേണ്ടി കവചം തീർക്കുന്നത് വിരോധാഭാസമാണ്.സംസ്ഥാന ഏജൻസിയുടെ അന്വേഷണം കൃത്യമായി നടക്കുമ്പോൾ, കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നത് ബിജെപിയുടെ ഉള്ളിലെ ഭയത്തിന്‍റെ പ്രതിഫലനമാണ്. സത്യം പുറത്തുവരുമെന്നും തങ്ങളുടെ പങ്ക് വെളിപ്പെടുമെന്നും അവർ ഭയപ്പെടുന്നുണ്ട്. തന്ത്രിയുടെ താമസസ്ഥലത്ത് നേതാക്കൾ അടിയന്തരമായി സന്ദർശനം നടത്തിയത് എന്തിനാണെന്ന് ബിജെപി വ്യക്തമാക്കണം. അത് തെളിവ് നശിപ്പിക്കാനാണോ എന്ന് സംശയമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (13 minutes ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (44 minutes ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (56 minutes ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (1 hour ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (1 hour ago)

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മൂന്ന് ജവാന്മാർക്ക് വീരമൃത്യു... ഒരു ജവാൻ പരിക്കേറ്റ് ആശുപത്രിയിൽ  (1 hour ago)

  എറണാകുളം പ്രസ് ക്ലബ് മുൻ സെക്രട്ടറിയും മാധ്യമ പ്രവർത്തകനുമായ ഉണ്ണി എസ് നായർ അന്തരിച്ചു  (1 hour ago)

  ശ്രീലങ്കയ്ക്കും ഇന്ത്യയ്ക്കുമിടയിലുള്ള പാക് കടലിടുക്ക് നീന്തിക്കടന്ന് ചരിത്രം കുറിച്ച് ഏഴുവയസ്സുകാരൻ....  (1 hour ago)

ഡൽഹിയിലെ സഫ്ദർജംഗ് മേഖലയിൽ ജഡ്ജി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്...  (1 hour ago)

പശ്ചിമ ബംഗാളിലെ ഫാൽത നിയമസഭാ മണ്ഡലത്തിലെ എല്ലാ പോളിംഗ് ബൂത്തുകളിലും റീപോളിംഗ് നടത്താൻ ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ , മെയ് 21 ന് രാവിലെ  (2 hours ago)

കെ ടെറ്റ് ... പുനഃപരിശോധന ഹർജികളിൽ പരസ്യമായി വാദം കേൾക്കാൻ സുപ്രീംകോടതി  (2 hours ago)

പൊതുപ്രവ‍ർത്തകൻ ഡിജോ കാപ്പന്‍റെ സംസ്കാരം ഇന്ന്... മീനച്ചിൽ പാലാക്കാട് ചെറുപുഷ്പം പള്ളിയിൽ വൈകുന്നേരം മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം  (2 hours ago)

ഏപ്രിൽ മാസത്തെ റേഷൻ ഭക്ഷ്യധാന്യം 15 വരെ വാങ്ങാം...  (2 hours ago)

ഇന്നു മുതൽ ബുധൻ വരെ ശക്തമായ വേനൽ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്  (3 hours ago)

Malayali Vartha Recommends