കുട്ടികൾക്കും പ്രായമായവർക്കും നേരെയുണ്ടാകുന്ന ഓരോ തെരുവുനായ ആക്രമണത്തിനും സംസ്ഥാനങ്ങൾ കനത്ത പിഴ നൽകേണ്ടി വരും.

കുട്ടികൾക്കും പ്രായമായവർക്കും നേരെയുണ്ടാകുന്ന ഓരോ തെരുവുനായ ആക്രമണത്തിനും സംസ്ഥാനങ്ങൾ കനത്ത പിഴ നൽകേണ്ടി വരും. പൊതുജനത്തിന് ഏൽക്കുന്ന ഓരോ കടിക്കും മരണത്തിനും പരിക്കിനും നഷ്‌ടപരിഹാരം നൽകുന്ന, ഉത്തരം പറയേണ്ടിവരുന്ന സാഹചര്യമൊരുക്കുമെന്നും സുപ്രീംകോടതി പറഞ്ഞു.
സംസ്ഥാന സർക്കാരിനെയും തദ്ദേശ സ്ഥാപനങ്ങളെയും തെരുവു നായകൾക്ക് ഭക്ഷണം നൽകുന്നവരെയും ഉത്തരവാദികളാക്കും. അധികാരികളെയും നായപ്രേമികളെയും വെറുതെ വിടാനായി പോകുന്നില്ലെന്നും കടുത്ത ഉത്തരവിറക്കുമെന്നും സുപ്രീംകോടതി സൂചന നൽകി.
പ്രശ്‌നത്തിനു നേരെ കോടതി കണ്ണുകൾ അടയ്‌ക്കണമെന്ന് നായപ്രേമികൾ ആഗ്രഹിക്കുന്നുണ്ടെന്നും സുപ്രീംകോടതി വാക്കാൽ പറഞ്ഞു.സ്വമേധയാ എടുത്ത കേസിൽ ഇന്നലെ വാദം കേൾക്കുകയായിരുന്നു ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത, എൻ.വി. അൻജാരിയ എന്നിവരടങ്ങിയ ബെഞ്ച്. ജനുവരി 20ന് വാദം തുടരുന്നതാണ്..
"https://www.facebook.com/Malayalivartha
























