സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 800 രൂപയുടെ വർദ്ധനവ്

കേരളത്തിൽ സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. ഗ്രാമിന് 100 രൂപ കൂടി 13,165 രൂപയിലും പവന് 800 രൂപ കൂടി 1,05,320 രൂപയിലുമാണ് വിൽപ്പന നടക്കുന്നത്.
18 കാരറ്റ് സ്വർണം ഗ്രാമിന് 80 രൂപ കൂടി 10,820 രൂപ, 14 കാരറ്റ് 65 രൂപകൂടി 8,430 രൂപ, 9 കാരറ്റ് 40 രൂപ ഉയർന്ന് 5,435 രൂപ എന്നിങ്ങനെയാണ് വില. വെള്ളി വില ഗ്രാമിന് 10 രൂപ കൂടി 285ലെത്തി.
ആഗോളവിപണിയിലും സ്വർണത്തിന് വില കുതിച്ചുയരുകയാണ്. സ്പോട്ട് ഗോൾഡ് വില ട്രോയ് ഔൺസിന് 4,628.82 ഡോളറായി. 23.62 ഡോളറാണ് ഒറ്റയടിക്ക് വർദ്ധിച്ചത്.
കഴിഞ്ഞ ഡിസംബറിൽ ഒരുലക്ഷം കടന്ന സ്വർണവില പിന്നീട് കുറഞ്ഞ് പുതുവത്സര ദിനത്തിൽ 99,040 രൂപയായിരുന്നു. ജനുവരി അഞ്ചിന് വീണ്ടും ലക്ഷം കടന്ന് 1,00,760 രൂപയായി. ജനുവരി ഒമ്പത് മുതൽ തുടർച്ചയായി വിലവർദ്ധിച്ചു കൊണ്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























